Activate your premium subscription today
പയ്യന്നൂർ∙ ആനയെ ഇതുവരെ നേരിട്ടുകണ്ടിട്ടില്ലെങ്കിലും ഏത് കൊമ്പനേയും അണിയിക്കാനുള്ള നെറ്റിപ്പട്ടം തയ്യാറാക്കാൻ ഒമ്പതാക്ലാസുകാരൻ ഭവദേവ് മതി. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനിടെയാണ് 3 മാസംകൊണ്ട് നെറ്റിപ്പട്ടം തയ്യാറാക്കാൻ പഠിച്ചത്. ദേവദാസ് അപർണ ദമ്പതികളുടെ മകനാണ്. മാതാപിതാക്കളുടെ പൂർണ പിന്തുണയോടെയാണ്
പെരുമ്പാവൂർ ∙ മുഹമ്മദ് അമീൻ, വയസ്സ് 12. ബദൽ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ആറാം ക്ലാസ് വിദ്യാർഥി. ഇതൊന്നുമല്ല ഈ മിടുക്കന്റെ പ്രത്യേകത. കംപ്യൂട്ടർ കോഡിങ് (പ്രോഗ്രാമിങ്) പരിശീലന സ്ഥാപന ഉടമയും പരിശീലകനുമാണ്.പെരുമ്പാവൂർ കണ്ടന്തറ പത്തനായത്ത് പി.കെ. ഷിഹാബുദീന്റെയും റബീനയുടെയും മൂത്ത മകനാണു മുഹമ്മദ് അമീൻ.
ബിസി 600നും 300നും ഇടയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കും വടക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന സ്ഥലങ്ങളും അവയുടെ തലസ്ഥാനങ്ങളും അറിയാമോ നിങ്ങൾക്ക്? കടിച്ചാൽ പൊട്ടാത്ത ഇത്തരം ചോദ്യങ്ങൾക്കെല്ലാം ആറു വയസ്സുകാരി ആരാധ്യ നന്ദയ്ക്ക് ഉത്തരമുണ്ട്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങൾ, 8 കേന്ദ്രഭരണ പ്രദേശങ്ങൾ, ഇവയുടെ
റിവേഴ്സ് റുബിക്സ് ക്യൂബിൽ വിസ്മയം തീർത്ത് അദ്വൈത്, കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. റുബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ പഠിച്ചത് 7–ാം വയസ്സിലായിരുന്നു. എത്രയും പെട്ടെന്ന് ഒരു ക്യൂബ് സോൾവ് ചെയ്യണമെന്നതായിരുന്നു തുടക്കത്തിലെ ആഗ്രഹം. ലോക്ഡൗൺ സമയത്ത് ഒരു യൂറോപ്യൻ ചാനലിൽ
എരുമേലി ∙ ഉന്തുവണ്ടിയിൽ ശ്രീഹരി മണ്ണു നിറച്ചു. അഖിൽ വണ്ടി തള്ളി, റോഡിൽ മണ്ണിറക്കി. ആകാശും ശ്രീനിവാസും റോഡിലെ കുഴി നികത്തി–4 കുട്ടികൾ ചേർന്നു റോഡ് നന്നാക്കിയ കഥയാണിത്. ഒപ്പം, ജനപ്രതിനിധികളുടെ അനാസ്ഥയ്ക്കെതിരെയുള്ള നാടിന്റെ പ്രതിഷേധവും. എരുമേലി – ആമക്കുന്ന് – ചെമ്പകത്തുങ്കൽ പാലം റോഡ് വർഷങ്ങളായി
ആലപ്പുഴ ∙ അതിവേഗം റൂബിക്സ് ക്യൂബുകൾ നിരത്തി ചിത്രങ്ങൾ തീർക്കുന്ന അദ്വൈത് ബിനാലെ ഫൗണ്ടേഷന്റെ ‘ലോകമേ തറവാട്’ കലാപ്രദർശനത്തിൽ താരമായി. കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയത്തിലെ 10–ാം ക്ലാസ് വിദ്യാർഥിയാണ് അദ്വൈത് മാനഴി (15). തൃശൂരിൽ ഹാൻഡ്ലൂം ഷോപ് നടത്തുന്ന ഗിരീഷ് – ബിന്ധ്യ ദമ്പതികളുടെ മകൻ. കലാപ്രദർശന
ചാരുംമൂട് ∙ പാൽപ്പുഞ്ചിരി വിരിയുന്ന ചുണ്ടുകളിൽ നിന്ന് ഉയരുന്നത് അറിവിന്റെ ആകാശം. രണ്ട് വയസ്സാകാൻ നാല് മാസം ബാക്കി നിൽക്കെ പത്മനാഭൻ മലയാള വാക്കുകൾ ഇംഗ്ലീഷിലേക്ക് തർജമ ചെയ്ത് ഇന്ത്യാബുക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടി. നൂറനാട് ഉഷസിൽ എൻജിനീയർ ആകാശിന്റെയും ഡോ.അശ്വതിയുടെയും മകനായ പത്മനാഭൻ ആകാശിന്
ചെറുപുഴ∙ കോവിഡ് കാലത്ത് വരുമാനം നിലച്ച മാതാപിതാക്കൾക്ക് കൈത്താങ്ങായി ജോമിറ്റ്. ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയും കാക്കയംചാലിലെ വടക്കുംമുറിയിൽ ബിജു- ഷീബ ദമ്പതികളുടെ രണ്ടാമത്തെ മകൻ 14 കാരൻ ജോമിറ്റാണു കുടുംബത്തിനു താങ്ങായി മാറിയത്. ദമ്പതികൾ ഹോട്ടലുകളിലും മറ്റും പലഹാരങ്ങൾ
തിരുവനന്തപുരം∙ ജീവിക്കാനായി അമ്മൂമ്മയ്ക്കൊപ്പം സൈക്കിളിൽ മീൻ വിൽപന നടത്തുന്ന പതിനൊന്നുകാരനു പൊലീസിന്റെ ആദരവും സമ്മാനങ്ങളും. അഭിജിത്തിന്റെ വലിയ സ്വപ്നം പൊലീസുകാരനാവുകയാണെന്ന് അറിഞ്ഞപ്പോൾ പൊലീസ് ആസ്ഥാനത്തു ക്ഷണിച്ചു വരുത്തി ഡിജിപി തന്നെ സമ്മാനം കൈമാറി.വെറുതെ ക്ഷണിക്കുകയായിരുന്നില്ല, തിരുവല്ലം
വിഖ്യാത രാജ്യാന്തര തല ഇംഗ്ലിഷ് സ്പെല്ലിങ് പരിശോധനാ മത്സരമായ സ്ക്രിപ്പ്സ് നാഷനൽ സ്പെല്ലിങ് ബീ കോണ്ടെസ്റ്റിൽ ആഫ്രിക്കൻ അമേരിക്കൻ വംശജയും 14 കാരിയുമായ സെയ്ല അവാന്റ് ഗാർഡ് വിജയിച്ചു. ജഡ്ജസ് പറയുന്ന വാക്കുകളുടെ സ്പെല്ലിങ് മത്സരാർഥി ഉച്ചത്തിൽ വിളിച്ചുപറയേണ്ട മത്സരമാണു സ്പെൽബീ. അരലക്ഷം യുഎസ് ഡോളറാണ് ഒന്നാം സമ്മാനമായി സെയ്ല അവാന്റ് ഗാർഡ്നു ലഭിച്ചത്.
Results 1-10 of 22