ദ്വീപുകളുടെ നാട് എന്നണ് ക്രൊയേഷ്യ അറിയപ്പെടുന്നത്. അഡ്രിയാറ്റിക് കടലിന്റെ കിഴക്കൻ തീരത്തായി സ്ഥിതി ചെയ്യുന്ന ക്രൊയേഷ്യയുടെ മനോഹാരിതയിൽ കടലിനും വലിയ പങ്കുണ്ട്. ആയിരത്തിലധികം ദ്വീപുകളാണ് ഇവിടെയുള്ളത് പക്ഷെ ആള്‍ത്താമസമുള്ളത് കേവലം 47 ദ്വീപുകളിൽ മാത്രം. ക്രൊയേഷ്യയുടെ മൊത്തം വിസ്തൃതിയുടെ 5.6% മാത്രമാണ് ജനവാസമുള്ള ദ്വീപുകൾ.