മനോഹരമായ പർവതങ്ങൾ, ബീച്ചുകൾ, പാറകൾ, തടാകങ്ങൾ എന്നിവ കൊണ്ട് ലോകപ്രശസ്തമാണ് ഫിജി. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപുസമൂഹമാണീ രാജ്യം. ഇതിൽ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. ആഢംബര റിസോർട്ടുകൾ, സ്പാ റിട്രീറ്റുകൾ, രുചികരമായ പ്രാദേശിക വിഭവങ്ങൾ എന്നിവയ്ക്കും ഇവിടം പ്രസിദ്ധമാണ്.