Activate your premium subscription today
പടിഞ്ഞാറൻ യൂറോപ്പിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് നെതർലന്റ്സ്. നെതർലന്റ്സ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും ആംസ്റ്റർഡാം ആണ്. ഡച്ച് ആണ് ഔദ്യോഗിക ഭാഷ.
കൊല്ലം∙ കാറിൽ പോകുകയായിരുന്ന യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില(44)യാണ് മരിച്ചത്. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ചെമ്മാൻമുക്കിൽ വച്ച് ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. അനിലയുടെ ഭർത്താവ് പത്മരാജന് കൊല്ലം ഈസ്റ്റ് പൊലീസിൽ കീഴടങ്ങി.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ ഗോവ ടീമിന്റെ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്താനാകാതെ ബുദ്ധിമുട്ടി അർജുൻ തെൻഡുൽക്കർ. ട്വന്റി20 ടൂർണമെന്റിൽ താരത്തിന് അവസരങ്ങള്‍ പലതു നൽകിയെങ്കിലും വിക്കറ്റ് വീഴ്ത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് പ്ലേയിങ് ഇലവനിൽനിന്നു പുറത്തായത്. കേരളത്തിനെതിരായ മത്സരത്തിൽ അർജുനെ കളിപ്പിച്ചിരുന്നില്ല. ചൊവ്വാഴ്ച മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തിലും താരത്തിന് അവസരം
ലോകമതസമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് എത്തിയ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പി ശ്രീകുമാറിന് മലയാളികളുടെ സാംസ്ക്കാരിക സംഘടന 'നമസ്തേ ഇറ്റാലിയ', സ്വീകരണം നല്കി.
പാലക്കാട് ∙ ക്രിസ്മസ് അവധിക്കു നാട്ടിലെത്താെമെന്നു പറഞ്ഞാണ് ശ്രീദീപ് ആലപ്പുഴയിലേക്ക് പോയത്. പക്ഷേ അവധിക്കുമുൻപേ അവൻ തിരികെയെത്തി, ചേതനയറ്റ ശരീരമായി. നാട്ടുകാരുടെ പ്രിയപ്പെട്ട ‘ശ്രീ’ ആയിരുന്നു ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ ഒരാളായ ശ്രീദീപ് വത്സൻ (20). ഇന്നലെ ഉച്ചയ്ക്കു തന്നെ ശ്രീദീപിനെ അവസാനമായി കാണാൻ ജനങ്ങൾ ശേഖരീപുരത്തെ വീടിനു മുന്നിൽ കാത്തു നിന്നു. വൈകീട്ട് നാലരയോടെ മൃതദേഹം എത്തിയപ്പോൾ ജനം പൊട്ടിക്കരഞ്ഞു.
ന്യൂഡൽഹി ∙ തർക്കത്തിലുള്ള 6 പള്ളികൾ യാക്കോബായ വിഭാഗം ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഭരണച്ചുമതല സംബന്ധിച്ച 2017ലെ വിധി നടപ്പാക്കാതെ യാക്കോബായ വിഭാഗത്തിന്റെ മറ്റു വാദങ്ങൾ കേൾക്കില്ലെന്നും വ്യക്തമാക്കി.
കോഴിക്കോട്∙ മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷ്ടിച്ച പ്രതി പിടിയിൽ. കോഴിക്കോട് കല്ലായ് സ്വദേശി കോയ തൊടുവയിൽ വീട്ടിൽ മുഹമ്മദ് ഇൻസുദീൻ (32) എന്നയാളാണ് ചോമ്പാല പൊലീസിന്റെ പിടിയിലായത്. ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണ കേസുകളിലും ലഹരി മരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ഇൻസുദീൻ. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കോഴിക്കോട് പാളയം മാർക്കറ്റിന് സമീപം വച്ച് കളവ് പോയ ബൈക്ക് സഹിതം പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.
ആലപ്പുഴ∙ കളർകോടുണ്ടായ വാഹനാപകടത്തിൽ 5 മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ച് മോട്ടർ വാഹന വകുപ്പ്. നാലു കാരണങ്ങളാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയ റിപ്പോർട്ടിൽ ആലപ്പുഴ ആർടിഒ പറയുന്നത്. മഴ കാരണം റോഡിലുണ്ടായ വെള്ളത്തിന്റെ സാന്നിധ്യവും വെളിച്ചക്കുറവും, ഡ്രൈവറുടെ പരിചയക്കുറവ്, വാഹനത്തിന്റെ കാലപ്പഴക്കം, ഏഴുപേർ കയറേണ്ട വാഹനത്തിൽ 11 പേർ യാത്ര ചെയ്തു എന്നിവയാണ് അപകടത്തിന് കാരണങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ചെന്നൈ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ദുരന്ത മുഖത്ത് ജനങ്ങൾക്ക് സഹായവുമായി എത്തേണ്ട സർക്കാർ അവരെ കൈവിടുകയാണെന്ന് വിജയ് ആരോപിച്ചു. എക്സിലൂടെയാണ് വിജയ് സ്റ്റാലിൻ സർക്കാരിനെതിരെയും ചുഴലിക്കാറ്റിനിടെ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ശക്തമായ ഭാഷയിൽ വിമർശിച്ചത്.
Results 1-10 of 10000