Activate your premium subscription today
Saturday, Apr 19, 2025
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് നടൻ ദിലീപ് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു.
കൊച്ചി∙ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ ഈ മാസം 11 നു വാദം പൂർത്തിയാക്കും. കേസിന്റെ വിചാരണ ഇനിയും നീട്ടാൻ കഴിയില്ലെന്നു വിചാരണക്കോടതി പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും അറിയിച്ചു. അന്തിമവാദം പൂർത്തിയാക്കിയാൽ കേസ് വിധിപറയാൻ മാറ്റും.
കൊച്ചി ∙ നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളിയതിനെതിരെ നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഏഴിനു പരിഗണിക്കാൻ മാറ്റി. നീതി യുക്തമല്ലാത്ത അന്വേഷണമാണു നടക്കുന്നതെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഹർജി.
കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഹോട്ടലിൽ കയറി അതിക്രമം നടത്തിയതിന് പൾസർ സുനി അറസ്റ്റിലായ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്റെ നടപടി. ജാമ്യവ്യവസ്ഥകളുടെ ലംഘനമാണ് പൾസർ സുനി നടത്തിയിരിക്കുന്നത് എന്നാണ് വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷത്തെ ജയിൽ വാസത്തിനുശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സുപ്രീം കോടതി സുനിക്കു ജാമ്യം അനുവദിച്ചത്.
ന്യൂഡൽഹി ∙ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ ഹാജരായ രണ്ടു ഫൊറൻസിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി ഈ ആവശ്യം തള്ളിയതിനു പിന്നാലെയാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നും ആയിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി തള്ളി. കേസിൽ അന്തിമവാദം നടന്നുകൊണ്ടിരിക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അതിജീവിതയുടെ അപേക്ഷ തള്ളിയത്. കേസിൽ സാക്ഷിവിസ്താരമടക്കം പൂർത്തിയായ സാഹചര്യത്തില്‍ കഴിഞ്ഞയാഴ്ച അന്തിമവാദം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്തിമവാദം കേൾക്കുന്നത് തുറന്ന കോടതിയിലാക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടത്.
ചെങ്ങന്നൂർ∙ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ പി.ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 5:40നായിരുന്നു അന്ത്യം. വൃക്ക -ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നടിയെ ആക്രമിച്ച
ന്യൂഡൽഹി ∙ ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ അന്വേഷണത്തോടു സഹകരിക്കാതിരിക്കുകയും വേണ്ടത്ര തെളിവുകൾ ഇല്ലാതിരിക്കുകയും ചെയ്താൽ അവരുമായി ബന്ധപ്പെട്ട കേസുകളിലെ നടപടികൾ അവസാനിപ്പിക്കുമെന്നു കേരളം സുപ്രീം കോടതിയിൽ അറിയിച്ചു
കൊച്ചി∙ തന്നെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ തെളിവില്ലെന്ന മുന്‍ ഡിജിപി ആര്.ശ്രീലേഖയുടെ പ്രസ്താവനയ്ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹര്‍ജി നല്കി. കേസിൽ ദിലീപിനെതിരെ തെളിവുകളില്ല എന്ന തരത്തിൽ, ശ്രീലേഖ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപണമുന്നയിച്ചിരുന്നെന്നും ഇത് കോടതിയലക്ഷ്യമാണെന്നുമാണ് അതിജീവിതയുടെ വാദം.
കൊച്ചി∙ നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്ന് വിചാരണ കോടതിയിൽ ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. വാദം പൂർത്തിയാക്കാൻ രണ്ടാഴ്ച സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. അന്തിമവാദത്തിന്റെ നടപടി ക്രമങ്ങൾ ഒരു മാസം
Results 1-10 of 684
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.