Activate your premium subscription today
കൊച്ചി∙ ഗുണ്ടാ നേതാവ് ഓംപ്രകാശ് പിടിയിലായ ലഹരിക്കേസിൽ ഫൊറൻസിക് പരിശോധനാഫലം പുറത്ത്. ഓംപ്രകാശും സുഹൃത്ത് ഷിഹാസും താമസിച്ചിരുന്ന മുറികളിലൊന്നിൽ ലഹരി മരുന്നായ കൊക്കെയ്ന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന പരിശോധനാ ഫലമാണു പുറത്തുവന്നിട്ടുള്ളത്.
തിരുവനന്തപുരം∙ മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ ഡയറക്ടർ കെ.ഗോപാലകൃഷ്ണന്റെ 2 ഫോണുകളും പരിശോധിച്ച ഫൊറൻസിക് ലാബ് അധികൃതർ ഇന്നു പൊലീസിനു റിപ്പോർട്ട് നൽകും.
നെയ്യാറ്റിൻകര ∙ കഷായത്തിൽ വിഷം ചേർത്തു നൽകി, സുഹൃത്ത് ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ, മരണ കാരണം വ്യക്തമാക്കി ഫൊറൻസിക് സർജൻ. ഷാരോണിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നില്ലെന്ന്, പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് മെഡിസിൻ പൊലീസ് സർജൻ ധന്യാ രവീന്ദ്രൻ, അഡിഷനൽ സെഷൻസ് ജഡ്ജി എ.എം.ബഷീറിനു മുന്നിൽ മൊഴി നൽകി.
മദ്യപിച്ച് വാഹനമോടിച്ച് പൊലീസ് തടഞ്ഞുനിർത്തിയാൽ എന്തുചെയ്യും? രക്തപരിശോധനയ്ക്ക് സമ്മതമല്ല എന്ന് പറഞ്ഞാൽ പ്രശ്നം അവസാനിക്കും എന്ന് കരുതുന്ന പലരുമുണ്ട്. പരിശോധന നടക്കാതിരുന്നാൽ കോടതിയിലെത്തുമ്പോൾ കേസ് തള്ളിപ്പോകാനുമിടയുണ്ട്. ഒരാൾ വിസമ്മതം പ്രകടിപ്പിച്ചാൽ എന്ത് ചെയ്യണമെന്ന് പ്രായോഗിക തലത്തിൽ പൊലീസിനും ഡോക്ടർമാർക്കും പലപ്പോഴും അവ്യക്തത ഉണ്ടെങ്കിലും ഒരാൾ മദ്യപിച്ചിരുന്നോ എന്ന് തെളിയിക്കാൻ എന്താണ് നടപടിയെന്ന് നിയമം കൃത്യമായ മാർഗരേഖ മുന്നോട്ടുവയ്ക്കുന്നുണ്ട്; ജീവിച്ചിരിക്കുന്നവരുടെ കാര്യത്തിലും മരിച്ചവരുടെ കാര്യത്തിലും. മരിച്ചവരുടെ കാര്യത്തിൽ നടപടികൾ ചിലപ്പോഴെങ്കിലും കുറേക്കൂടി സങ്കീർണവുമാകാറുണ്ട്. ഒരാൾ മദ്യപിച്ചിട്ടുണ്ടോയെന്ന് ഡോക്ടറെക്കൊണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശോധിപ്പിക്കേണ്ടി വരുന്നത് സാധാരണഗതിയിൽ രണ്ടു സാഹചര്യങ്ങളിലാണ്. ഒന്ന് മദ്യപിച്ച് വാഹനമോടിച്ചിട്ടുണ്ടോ എന്നറിയാൻ. രണ്ടാമത്, മദ്യപിച്ച് തന്നെത്തന്നെ കരുതാൻ കെൽപ്പില്ലാത്ത സാഹചര്യത്തിലാണോ ഒരാൾ പൊതുസ്ഥലത്ത് പെരുമാറുന്നത് എന്നറിയാൻ. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന കേസുകളിൽ കേരള പൊലീസ് ആക്ട് 118–ാം വകുപ്പ് അനുശാസിക്കുന്ന രീതിയിലാണ് പരിശോധന നടത്തേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളിലെ പരിശോധന സംബന്ധിച്ച് മോട്ടർ വെഹിക്കിൾ ആക്ട് 185–ാം വകുപ്പിലും വിശദീകരിക്കുന്നുണ്ട്. സാധാരണഗതിയിൽ ഏത് മെഡിക്കോലീഗൽ പരിശോധന നടത്തുമ്പോഴും വ്യക്തിയുടെ സമ്മതം ആവശ്യമുണ്ട്. ഈ പരിശോധന നടത്താൻ തയാറാണ് എന്ന സമ്മതപത്രം എഴുതിവാങ്ങിയ ശേഷമാണ് പരിശോധന നടത്തുക. ഇത് ഒഴിവാക്കാനാവുന്നത്, അപകടത്തിലും മറ്റും പരുക്കുപറ്റി ഒരാൾ സ്വമേധയാ ചികിത്സയ്ക്ക് തയാറാവുമ്പോഴാണ്. അത്തരം കേസുകളിൽ സമ്മതം അന്തർലീനമാണ് എന്നാണ് കണക്കാക്കുക. പക്ഷേ, മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ പൊലീസ് ഒരാളെ പരിശോധനയ്ക്ക് കൊണ്ടുവന്നുവെന്നിരിക്കട്ടെ, അയാളിൽ നിന്ന് സമ്മതം എഴുതിവാങ്ങുകയാണ് ആദ്യപടി. ക്രിമിനൽ കുറ്റം ചെയ്തെന്ന സംശയത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്ന ആളോട് സമ്മതം വാങ്ങിയേ മതിയാവൂ. ഇങ്ങനെ ഹാജരാക്കുന്ന ആൾ പരിശോധനയ്ക്ക് സമ്മതിച്ചില്ലെങ്കിൽ എന്ത് ചെയ്യും?
‘‘പട്ടാമ്പി പുഴയുടെ തീരത്ത് നാട്ടുകാരാണ് കണ്ടത്. അഴുകിത്തുടങ്ങിയ മൃതദേഹമാണ്. അവിടെ വരെ പോയി ചെയ്താൽ സഹായമായി.’’ 20 വർഷം മുൻപ്, 2004ലെ ഒരു ദിവസം ആരംഭിച്ചത് അന്നത്തെ പാലക്കാട് എസ്പിയുടെ ഇങ്ങനെയൊരു ഫോൺകോളിലായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുവരാൻ പറ്റാത്ത നിലയിലാണ് മൃതദേഹമെങ്കിൽ, സ്പോട്ടിൽ പോയി പോസ്റ്റ്മോർട്ടം ചെയ്യുന്ന പതിവുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന മൃതദേഹങ്ങൾ പലതും അവകാശികളില്ലാത്ത അഞ്ജാതരുമായിരിക്കും. അക്കാലത്ത് ജില്ലയിൽ ഒരു പൊലീസ് സർജൻ വീതമാണുള്ളത്. ആറോ ഏഴോ മൃതദേഹങ്ങൾ ഒരു ദിവസം പോസ്റ്റ്മോർട്ടം ചെയ്യേണ്ടിവരും മിക്കപ്പോഴും. അന്നത്തെ ദിവസവും ജില്ലാ ആശുപത്രിയിൽ രണ്ട് പോസ്റ്റ്മോർട്ടങ്ങൾ ഉണ്ടായിരുന്നു. രാവിലെ ഏഴിന് തന്നെ അത് ആരംഭിച്ച് 9 മണിയോടെ നടപടികൾ പൂർത്തിയാക്കി. മൃതദേഹം കണ്ടെന്നറിയിച്ച പട്ടാമ്പിയിലേക്ക് പാലക്കാട് നിന്ന് 60 കിലോമീറ്ററിലധികം ദൂരമുണ്ട്. 11 മണിയോടടുത്താണ് പട്ടാമ്പിയിലെത്തുന്നത്. വേനൽക്കാലമാണ്. വെള്ളം വറ്റിത്തുടങ്ങിയതുകൊണ്ട് വെള്ളമെടുക്കാൻ പുഴയോരത്ത് ആളുകൾ കുഴികൾ ഉണ്ടാക്കിയിട്ടുണ്ട്. അതിൽ ഉറവ കൂടി വെള്ളം വന്നു നിറയും. താൽക്കാലിക കിണർ എന്നൊക്കെ വേണമെങ്കിൽ പറയാം. അങ്ങനെയുള്ള കുഴികളിൽ ഒന്നിലായിരുന്നു മൃതദേഹം. ദൂരക്കാഴ്ചയിൽ പൊട്ടിപ്പോയ ഒരു പാവയുടെ ഏതോ ഭാഗങ്ങളാണ് ആ കുഴിയിൽ കിടക്കുന്നതെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പക്ഷേ, അതൊരു അഞ്ചു വയസ്സുകാരന്റെ മൃതദേഹമായിരുന്നു. ഒരു കാലും ഒരു കൈയും തലയും വേർപെട്ട മൃതദേഹം!
30 വർഷത്തിലധികം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഒരു പോസ്റ്റ്മോർട്ടത്തിന്റെ പേരിൽ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നത് ഒരൊറ്റത്തവണയാണ്. രണ്ടാം കോവിഡ് തരംഗത്തിന്റെ അവസാന നാളുകളിലായിരുന്നു അത്. 2022ൽ. അന്നത്തെ ദിവസം 8 പോസ്റ്റ്മോർട്ടങ്ങളാണ് ഉണ്ടായിരുന്നത്. ഒന്നേമുക്കാൽ ആയപ്പോഴേക്കും അതിൽ അഞ്ചെണ്ണം തീർത്ത്, ഊണുകഴിക്കാൻ പോകാമെന്ന് കരുതിയപ്പോഴാണ് ഇൻക്വസ്റ്റുമായി ഒരു പൊലീസുകാരൻ വരുന്നത്. തലേന്ന് ആശുപത്രിയിൽ മരിച്ചനിലയിൽ കൊണ്ടുവന്ന ഒരു സ്ത്രീയുടെ പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് ആവശ്യം. 50 വയസ്സിനടുത്ത് പ്രായമുള്ള ഭിന്നശേഷിക്കാരിയായ സ്ത്രീ. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടു എന്നാണ് പൊലീസ് റിപ്പോർട്ട്. തലേദിവസം നടന്ന മരണമാണ്. ഇത്തരം കേസുകളിൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കി മൃതദേഹം നൽകണമല്ലോ. ഊണ് കഴിക്കുന്നത് ഇത്കൂടി കഴിഞ്ഞിട്ടാകാം എന്ന തീരുമാനത്തോടെ വീണ്ടും മോർച്ചറിക്കുള്ളിലേക്ക് കയറി. പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുനൽകി, ഞാൻ എഴുത്തുകുത്തുകൾ പൂർത്തീകരിക്കുമ്പോൾ പുറത്തുനിന്ന് ബഹളം കേൾക്കാനുണ്ട്. ചെന്നു നോക്കുമ്പോൾ
2005ലാണ്. പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിനായി ഒരു 60 വയസ്സുകാരന്റെ മൃതദേഹമെത്തി. ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തതാണ്. സ്വാഭാവികമായും തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. വസ്ത്രങ്ങളും ആകെ കീറിപ്പറിഞ്ഞ നിലയിൽ. പോസ്റ്റ്മോർട്ടത്തിന്റെ ഭാഗമായി വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് പരിശോധന ആരംഭിച്ചു. അപ്പോഴാണ് അയാൾ ധരിച്ചിരുന്ന അടിവസ്ത്രത്തിന്റെ പോക്കറ്റിൽ ചില കടലാസുകൾ കാണുന്നത്. അക്കാലത്ത് വ്യാപകമായിരുന്ന ഒറ്റനമ്പർ ലോട്ടറികളായിരുന്നു അവ. കുറച്ച് ലോട്ടറികൾക്കൊപ്പം നമ്പറുകൾ കുത്തിക്കുറിച്ച തുണ്ടുകടലാസുകളും ആ പോക്കറ്റിനുള്ളിൽ നിന്നു കിട്ടി. ഞാനിത് കണ്ടിട്ട്, ഇതെന്താ എന്ന് മനസ്സിലാവാതെ നോക്കിക്കൊണ്ടിരിക്കുകയാണ്. അന്ന് എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ബലവേന്ദ്രൻ എന്നൊരാളുണ്ടായിരുന്നു. ബലവേന്ദ്രൻ എന്നോട് പറഞ്ഞു, ‘‘സാറേ ഇതിപ്പോ ഒരുപാട് കേസുകൾ ഇങ്ങനെയുണ്ട്. കയ്യിലെ പൈസയ്ക്ക് മുഴുവൻ ലോട്ടറി എടുക്കും. ഒടുവിൽ
എന്റെ ശരീരത്തിന്റെ അവകാശി ആരാണ് ? ഏതാനും ദിവസങ്ങൾക്കു മുമ്പ് എന്റെ മനസിലേക്ക് ഓടിയെത്തിയ ഒരു ചോദ്യം ഇതാണ്. അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു കൊടുക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കങ്ങളാണ് ഇങ്ങനെ ഒരു ചിന്തയ്ക്കു പിന്നിൽ. ഒരു പക്ഷേ നമ്മുടെ എല്ലാവരുടെയും മനസിൽ ഈ ചോദ്യം പലവട്ടം ഉയർന്നിരിക്കാം. നിയമപരമായി നോക്കുമ്പോൾ ജീവിച്ചിരിക്കുമ്പോൾ തന്റെ ശരീരത്തിന്റെ ഉടമസ്ഥതയും പൂർണമായ അവകാശവും ആ വ്യക്തിക്കു തന്നെയാണ്. ആ അധികാരം എത്ര വലുതാണെന്നു നോക്കാം. രോഗം വന്നാൽ ചികിത്സ വേണ്ടെന്നു വയ്ക്കാൻ പോലുമുള്ള അവകാശവും വ്യക്തിക്കു തന്നെയാണ്. എന്നാൽ ഈ അധികാരത്തിൽ ചില മാറ്റങ്ങൾ ഉണ്ടുതാനും. ഭരണഘടനയുടെ 21–ാം അനുഛേദം അനുസരിച്ച് പൗരന്റെ ജീവൻ രക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജ്യത്തിനുണ്ട്. പൗരന്റെ ജീവൻ സംരക്ഷിക്കുക എന്നത് ഭരണഘടനാ പരമായി രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. ഈ അധികാരം ഉപയോഗിക്കുന്നതിനും ഏറ്റെടുക്കുന്നതിനും വ്യവസ്ഥ ബാധകമാണ്. അതായത് സ്വന്തം ജീവൻ രക്ഷിക്കുന്നതു സംബന്ധിച്ച തീരുമാനം പൗരന് സ്വയം നിർണയിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് രാജ്യത്തിന് ആ അധികാരം വന്നു ചേരുന്നത്. എന്നാൽ ജീവിച്ചിരിക്കുമ്പോൾ സ്വന്തം ശരീരം സംബന്ധിച്ച പൂർണമായ അധികാരം ആ വ്യക്തിക്കു തന്നെയാണ്.
കൽപറ്റ∙ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്.മേഘശ്രീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാംപിളുകളാണ് രക്ത ബന്ധുക്കളില്‍നിന്നു ശേഖരിച്ച ഡിഎന്‍എ സാംപിളുമായി യോജിച്ചത്.
തിരുവനന്തപുരം∙ നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ പാൽക്കുളങ്ങര സ്വദേശി ഷിനിയെ എയർപിസ്റ്റൾ കൊണ്ട് വെടിവച്ച കേസിൽ വനിതാ ഡോക്ടറിൽ നിന്നു പിടിച്ചെടുത്ത എയർപിസ്റ്റൾ പൊലീസ് ഫൊറൻസിക് ലാബിൽ നാളെ പരിശോധിക്കും. പ്രതിയുടെ പക്കൽ നിന്നു പിടിച്ചെടുത്ത പിസ്റ്റൾ ഫൊറൻസിക് ലാബിലെ ബാലിസ്റ്റിക്സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്കു നടപടി സ്വീകരിക്കുമെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന കമ്മിഷണർ ജി.സ്പർജൻകുമാർ പറഞ്ഞു.
Results 1-10 of 43