Activate your premium subscription today
Friday, Apr 18, 2025
ബെംഗളൂരു∙ വിദ്യാർഥിയുടെ പിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്റ്റിലായ അധ്യാപികയും കൂട്ടാളികളും പരാതിക്കാരനെ കുടുക്കിയത് തന്ത്രപരമായി. മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിൽ താമസിക്കുന്ന ട്രേഡറായ രാകേഷ് വൈഷ്ണവാണ് പരാതിക്കാരൻ. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ കിന്റർഗാർട്ടൻ സ്കൂൾ നടത്തുന്ന ശ്രീദേവി (25), സഹായികളായ ഗണേഷ് കാലെ, സാഗർ മോർ എന്നിവരെയാണ് ബെംഗളൂരു സെന്ട്രല് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ബെംഗളൂരു∙ തങ്ങൾക്കെതിരെ നടന്ന ഹണിട്രാപ് ശ്രമങ്ങളെക്കുറിച്ച് ഇനിയും പൊലീസിൽ പരാതിപ്പെടാൻ തയാറാകാതെ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയും മകനും എംഎൽസിയുമായ രാജേന്ദ്ര രാജണ്ണയും. രാജേന്ദ്ര കഴിഞ്ഞദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിൽക്കണ്ടും ഇക്കാര്യം ധരിപ്പിച്ചിരുന്നു. തുടർന്ന് ഡിജിപിക്കു പരാതി നൽകാൻ സിദ്ധരാമയ്യ ഉപദേശിച്ചതുമാണ്.
ബെംഗളൂരു ∙ മന്ത്രി കെ.എൻ.രാജണ്ണ ഉൾപ്പെടെ 48 നേതാക്കളെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരിൽ കർണാടക നിയമസഭയിൽ ബഹളമുണ്ടാക്കിയ 18 ബിജെപി എംഎൽഎമാരെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറാൻ ശ്രമിച്ച മുൻ ഉപമുഖ്യമന്ത്രി അശ്വത്ഥ നാരായണ ഉൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. ഹണിട്രാപ്പുമായി ബന്ധമുള്ള സിഡികളും പെൻഡ്രൈവുകളുമായാണ് പ്രതിപക്ഷം ഇന്നലെ സഭയിലെത്തിയത്.
വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തി കവർച്ച ചെയ്ത സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ചെല്ലാനം സ്വദേശിനി പി.അപർണയാണ് (23) ഞായറാഴ്ച രാത്രി എറണാകുളത്തു പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവർ ആറായി. ഇനി നാലുപേരെ കൂടി പിടിക്കാനുണ്ടെന്നു പൊലീസ് പറഞ്ഞു.
കൊഴിഞ്ഞാമ്പാറ ( പാലക്കാട്) ∙ വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ പെടുത്തി കവർച്ച. സ്ത്രീയുൾപ്പെടെ രണ്ടു പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീടു കേന്ദ്രീകരിച്ചു നടത്തിയ ഹണി ട്രാപ് കവർച്ചയിലാണു മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ
കൊഴിഞ്ഞാമ്പാറ (പാലക്കാട്) ∙ വീട്ടിലെ ദോഷം തീർക്കാൻ പൂജ ചെയ്യാനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ പെടുത്തി കവർച്ച. സ്ത്രീയുൾപ്പെടെ രണ്ടു പേർ പിടിയിൽ. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീടു കേന്ദ്രീകരിച്ചു നടത്തിയ ഹണി ട്രാപ് കവർച്ചയിലാണു മലപ്പുറം മഞ്ചേരി സ്വദേശിനി ഗൂഡലൂരിൽ താമസിക്കുന്ന മൈമുന (44), നല്ലേപ്പിള്ളി കുറ്റിപ്പള്ളം പാറക്കാൽ എസ്.ശ്രീജേഷ് (24) എന്നിവരെ കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണു തട്ടിപ്പിനിരയായത്.
തൃപ്പൂണിത്തുറ ∙ ഗുണ്ടാനേതാവ് മരട് അനീഷിന്റെ സഹോദരൻ ഉൾപ്പെടെ 5 പേരെ ഹണിട്രാപ്പ് കേസിൽ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. അനീഷിന്റെ അനിയൻ ആഷിക്ക് ആന്റണി (33), ആഷിക്കിന്റെ ഭാര്യ നേഹ (35), ആഷിക്കിന്റെ അടുപ്പക്കാരി സുറുമി (29), സുഹൃത്ത് പനങ്ങാട് വാടകയ്ക്കു താമസിക്കുന്ന തോമസ് (24), തോമസിന്റെ ഭാര്യ ജിജി (19) എന്നിവരെയാണു ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്
കോട്ടയം ∙ ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നു 41.52 ലക്ഷം രൂപ തട്ടിയ കേസിൽ, ബെംഗളൂരു സ്വദേശികളായ യുവതിയെയും യുവാവിനെയും വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. നേഹ ഫാത്തിമ (25), സുഹൃത്ത് സാരഥി (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈദികൻ ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി അന്വേഷിച്ച് യുവതി വൈദികനുമായി ഫോണിലൂടെ സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി പലതവണകളായി വൈദികനിൽ നിന്ന് 41,52,000 രൂപ തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി. വൈക്കം എസ്ഐ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
കുറ്റിപ്പുറം ∙ ഹണി ട്രാപ്പിലൂടെ എടപ്പാൾ സ്വദേശിയായ യുവാവിന്റെ 10 ലക്ഷം രൂപ കവർന്ന ദമ്പതികൾ പിടിയിൽ. അസം സ്വദേശികളും കുറ്റിപ്പുറം തങ്ങൾപടിയിലെ താമസക്കാരുമായ യാസ്മിൻ ആലം (27), ഭാര്യ ഖദീദ ഖാത്തൂൻ (26) എന്നിവരെയാണ് കുറ്റിപ്പുറം പൊലീസ് പിടികൂടിയത്. എടപ്പാളിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനായ യുവാവുമായി സൗഹൃദം
തിരുവനന്തപുരം∙ പൊലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അശ്വതി അച്ചുവിന് എതിരെ വീണ്ടും കേസ്. അശ്വതി , സുഹൃത്തായ പൊലീസുകാരൻ രാജേഷ് എന്നിവർക്കെതിരെയാണ് പുനലൂർ സ്വദേശിയായ ബിസിനസുകാരന്റെ പരാതിയിൽ മെഡിക്കൽകോളജ് പൊലീസ് കേസ് എടുത്തത്.
Results 1-10 of 92
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.