ADVERTISEMENT

ബെംഗളൂരു∙ വിദ്യാർഥിയുടെ പിതാവിൽനിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്റ്റിലായ അധ്യാപികയും കൂട്ടാളികളും പരാതിക്കാരനെ കുടുക്കിയത് തന്ത്രപരമായി. മൂന്നു മക്കൾക്കും ഭാര്യയ്ക്കുമൊപ്പം വെസ്റ്റേൺ ബെംഗളൂരുവിൽ താമസിക്കുന്ന ട്രേഡറായ രാകേഷ് വൈഷ്ണവാണ് പരാതിക്കാരൻ. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ടിൽ കിന്റർഗാർട്ടൻ സ്കൂൾ നടത്തുന്ന ശ്രീദേവി (25), സഹായികളായ ഗണേഷ് കാലെ, സാഗർ മോർ എന്നിവരെയാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ശ്രീദേവിയുടെ പ്ലേസ്കൂളിലാണ് രാകേഷിന്റെ മക്കൾ പഠിച്ചിരുന്നത്. 2023ല്‍ മകളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടാണ് ശ്രീദേവിയെ രാകേഷ് പരിചയപ്പെട്ടത്. ഇവർ പിന്നീട് അടുപ്പത്തിലായി. സ്കൂള്‍ ചെലവുകള്‍ക്കായി രാകേഷില്‍നിന്നു ശ്രീദേവി 2 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 2024ല്‍ പണം തിരികെ നല്‍കാമെന്ന് ഉറപ്പിലായിരുന്നു വായ്പ. പണം കൊടുക്കാൻ സാധിക്കാതായതോടെയാണ് ഹണിട്രാപ്പ് ഒരുക്കിയത്. 2024 ജനുവരിയില്‍ രാകേഷ് പണം തിരികെ ചോദിച്ചപ്പോള്‍, സ്കൂളിന്‍റെ പങ്കാളിയാക്കാമെന്നാണ് ശ്രീദേവി വാഗ്ദാനം ചെയ്തു. ഇത് വിശ്വസിച്ച രാകേഷ്, ശ്രീദേവിയുമായി കൂടുതൽ അടുത്തു. ചാറ്റ് ചെയ്യാനായി രാകേഷ് വേറെ ഫോണും സിമ്മും വാങ്ങി.

വീണ്ടും രാകേഷ് പണം ചോദിച്ചതോടെ, ശ്രീദേവി അയാളെ വീട്ടിലേക്ക് വിളിക്കുകയും ചുംബിക്കുകയും ചെയ്തു, വീണ്ടും 50,000 രൂപ വാങ്ങുകയും ചെയ്തു. പിന്നീട് 15 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ബന്ധം ഉപേക്ഷിക്കാൻ രാകേഷ് തീരുമാനിച്ചു. മാർച്ച് 12ന് ശ്രീദേവി, രാകേഷിന്റെ ഭാര്യയെ വിളിച്ച് കുട്ടികളുടെ ടിസി വാങ്ങാൻ സ്കൂകളിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് സ്കൂളിലെത്തിയ രാകേഷിനെ കൂട്ടാളികളുമായി ചേർന്ന് ശ്രീദേവി ഭീഷണിപ്പെടുത്തി. ബന്ധത്തെപ്പറ്റി പുറത്തു പറയാതിരിക്കാൻ ഒരു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു.

തുടർന്ന് സംഘം രാകേഷിനെ ഒരു കാറിൽ കയറ്റി രാജാജിനഗറിനടുത്തുള്ള മഹാലക്ഷ്മി ലേഔട്ടിലും ഗൊരഗുണ്ടെപാളയയിലും വച്ച് പണത്തിനായി നിർബന്ധിച്ചു. ഒടുവിൽ 20 ലക്ഷം രൂപ നൽകാമെന്ന് രാകേഷ് സമ്മതിച്ചു. ആദ്യഗഡുവായി 1.9 ലക്ഷം രൂപ നൽകുകയും ചെയ്തു. മാർച്ച് 17 ന് ശ്രീദേവി വീണ്ടും രാകേഷിനെ വിളിച്ച് 15 ലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ വിഡിയോകളും ചാറ്റുകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് രാകേഷ് സെൻട്രൽ ക്രൈംബ്രാഞ്ചിൽ പരാതി നൽകുകയും മൂവരും അറസ്റ്റിലാകുകയും ചെയ്തത്.

English Summary:

Kindergarten teacher, two others arrested for honeytrap extortion of businessman

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com