ADVERTISEMENT

ബെംഗളൂരു ∙ മന്ത്രി കെ.എൻ.രാജണ്ണ ഉൾപ്പെടെ 48 നേതാക്കളെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിന്റെ പേരിൽ കർണാടക നിയമസഭയിൽ ബഹളമുണ്ടാക്കിയ 18 ബിജെപി എംഎൽഎമാരെ 6 മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കറുടെ ഡയസിൽ കയറാൻ ശ്രമിച്ച മുൻ ഉപമുഖ്യമന്ത്രി അശ്വത്ഥ നാരായണ ഉൾപ്പെടെയുള്ളവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. ഹണിട്രാപ്പുമായി ബന്ധമുള്ള സിഡികളും പെൻഡ്രൈവുകളുമായാണ് പ്രതിപക്ഷം ഇന്നലെ സഭയിലെത്തിയത്. ചർച്ച വേണമെന്ന ആവശ്യം സ്പീക്കർ ‌തള്ളിയതോടെ ബഹളമായി. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചവരെ വാച്ച് ആൻഡ് വാർഡ് മാർഷൽമാർ തോളിലെടുത്തു നീക്കി. കർണാടക ‘ഹണിട്രാപ് ഫാക്ടറി’ ആയെന്ന് ബിജെപി ആരോപിച്ചപ്പോൾ, ഉന്നത അന്വേഷണമുണ്ടാകുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. മന്ത്രി രാജണ്ണയെ ഹണിട്രാപ്പിൽ കുടുക്കാൻ 2 തവണ ശ്രമമുണ്ടായെന്ന് മന്ത്രി സതീഷ് ജാർക്കിഹോളി ആരോപിച്ചിരുന്നു. 

English Summary:

Karnataka Assembly in Uproar: 18 BJP MLAs Suspended Over Honey Trap Scandal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com