Activate your premium subscription today
മുംബൈ∙ രാജ്യത്തെ മുൾമുനയിലാക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന് 16 വയസ്സ്. രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 166 ജീവനുകളാണു പൊലിഞ്ഞത്. 300 പേർക്ക് പരുക്കേറ്റിരുന്നു. എൻഎസ്ജി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന മേധാവി ഹേമന്ദ് കർക്കറെ, പൊലീസ് അഡിഷനൽ കമ്മിഷണർ അശോക് കാംഠെ, ഏറ്റുമുട്ടൽ വീരൻ വിജയ് സലാസ്കർ എന്നിവർ വീരമൃത്യു വരിച്ച ഉന്നത ഉദ്യോഗസ്ഥരിൽപ്പെടും. കനത്ത പോരാട്ടത്തിനൊടുവിൽ ഒൻപതു ഭീകരരെ വധിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012ൽ പുണെ യേർവാഡ സെൻട്രൽ ജയിലിൽ തൂക്കിലേറ്റി.
കൊച്ചി ∙ രാജ്യത്തിന്റെ സമുദ്ര സുരക്ഷയും തീരദേശ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടന്ന ‘സീവിജിൽ 24’ സമാപിച്ചു. രാജ്യത്തിന്റെ 11,098 കിലോമീറ്റർ നീളമുള്ള തീരദേശവും 2.4 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള എക്സ്ക്ലൂസീവ് ഇകണോമിക് സോണും സംരക്ഷിക്കാനുള്ള ഈ പരിശീലന പരിപാടിയിൽ ആറു മന്ത്രാലയങ്ങളിൽ നിന്നുള്ള 21 ഏജൻസികളാണ് പങ്കെടുത്തത്. കൊച്ചി–ലക്ഷദ്വീപ് തീരക്കടലായിരുന്നു ഇത്തവണ സീവിജിലിന്റെ മുഖ്യകേന്ദ്രം. മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയിൽ ഇനി ആക്രമണങ്ങളുണ്ടാകുന്നത് തടയുന്നതിനുള്ള സമഗ്ര പദ്ധതിയുടെ പ്രദർശനം കൂടിയായിരുന്നു ‘സീവിജിൽ 24’. 2019ൽ ആരംഭിച്ച സീവിജിലിന്റെ 2021നും 2022നും ശേഷമുള്ള നാലാം എഡീഷനായിരുന്നു ഇത്തവണ നടന്നത്.
ആലുവ∙ ‘ദൈവമായിരുന്നു ഞങ്ങൾക്ക് ആ വലിയ മനുഷ്യൻ. അദ്ദേഹത്തിന്റെ കരുതൽ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ കുടുംബം ഇന്നത്തെ നിലയിൽ എത്തുമായിരുന്നില്ല’–നിറഞ്ഞ കണ്ണുകൾ തുടച്ചു സുനു വർഗീസ് രത്തൻ ടാറ്റയെ ഓർമിച്ചു. 2008ൽ മുംബൈ താജ് പാലസിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കടുങ്ങല്ലൂർ കണിയാംകുന്ന് വാഴക്കുന്നത്ത്
രത്തൻ ടാറ്റയുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിനങ്ങൾ 2008 നവംബറിലായിരുന്നു. ഭീകരാക്രമണത്തിൽ മുംബൈ വിറച്ചു. ടാറ്റയുടെ നിയന്ത്രണത്തിലുള്ള താജ് മഹൽ പാലസ് ഹോട്ടലിൽ കടന്ന ഭീകരർ കണ്ണിൽക്കണ്ടവരെയെല്ലാം വെടിവച്ചു. ഗ്രനേഡെറിഞ്ഞു നാശം വിതച്ചു. 3 ദിവസം നീണ്ട താണ്ഡവം. താജിനുണ്ടായത് 400 കോടി രൂപയുടെ നഷ്ടം. ടാറ്റ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങൾ മുറുകെപ്പിടിച്ചായിരുന്നു താജിലെ ജീവനക്കാർ അതിഥികളെ കാത്തത്. അവരുടെ സുരക്ഷ ഉറപ്പാക്കാൻ സ്വന്തം ജീവൻ പോലും ബലി നൽകി.
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനും, ലഷ്കറെ തയിബയുടെ ഇന്റലിജൻസ് മേധാവിയുമായ അസം ചീമ മരിച്ചതായി റിപ്പോർട്ട്. ഹൃദയാഘാതത്തെ തുടർന്ന് പാക്കിസ്ഥാനിലെ ഫൈസലാബാദിലായിരുന്നു അന്ത്യം. അതേസമയം ചീമയുടെ മരണം സംബന്ധിച്ച് ദുരൂഹതയും ചര്ച്ചയായിട്ടുണ്ട്. മുംബൈ ഭീകരാക്രമണം
ഇസ്ലാമാബാദ് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബയുടെ നേതാവുമായ ഹാഫിസ് സയീദ് നേതൃത്വം നൽകുന്ന പാർട്ടി വ്യാഴാഴ്ച നടക്കുന്ന പാക്കിസ്ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. നിരവധി നഗരങ്ങളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ള പാക്കിസ്ഥാൻ മർകസി മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ പിന്നിൽ സയീദ് ആണെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടിക്കു വേണ്ടി മത്സരിക്കുന്ന മിക്കവരും സയീദിന്റെ ബന്ധുക്കളോ അടുപ്പക്കാരോ ആണ്. അതേസമയം പാർട്ടി വക്താവ് ഈ പ്രചാരണം നിഷേധിച്ചിട്ടുണ്ട്.
ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കറെ തയിബയുടെ നേതാവുമായ ഹാഫിസ് സയീദ് പാക്കിസ്ഥാനിൽ 78 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണെന്ന് യുഎൻ റിപ്പോർട്ട്. യുഎൻ രക്ഷാസമിതി 2008 ൽ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ഹാഫിസ് സയീദ് (73). ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ 7 കേസുകളിൽ ശിക്ഷിക്കപ്പെട്ടാണ് സയീദ് ജയിലിൽ കഴിയുന്നത്. സയീദിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
ഇസ്ലാമാബാദ് ∙ ലഷ്കറെ തയിബ തലവനും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ഹാഫിസ് സയീദിനെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ. എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിൽ, യുഎൻ ചട്ട പ്രകാരമുള്ള കൈമാറ്റ കരാർ നിലവിലില്ലെന്നും അവർ പറഞ്ഞു. ഇന്ത്യയിലെ നിരവധി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഹാഫിസിനെ വിട്ടുകിട്ടണമെന്നു പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദിയായ ഭീകരൻ ഹാഫിസ് സയീദിനെ വിട്ടുകിട്ടാൻ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇയാളെ ഇന്ത്യയിൽ വിചാരണ ചെയ്യേണ്ടതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസമാണു പാക്കിസ്ഥാനു കൈമാറിയതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇസ്ലാമാബാദിലെ ഇന്ത്യൻ കോൺസുലേറ്റാണ് വിവരങ്ങൾ കൈമാറിയത്.
ന്യൂഡൽഹി ∙ മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറാൻ ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി അവിടുത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ഔദ്യോഗിക ആവശ്യം പാക്കിസ്ഥാൻ വിദേശകാര്യ വകുപ്പിനു ലഭിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ ഹാഫിസിനെ വിചാരണ ചെയ്യാനാണിത്.
Results 1-10 of 42