Activate your premium subscription today
തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ വിദ്യാർഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന വിഡിയോ പുറത്ത്. മൂന്നാംവർഷ ബിരുദ വിദ്യാർഥികളായ രണ്ടുപേരെ യൂണിറ്റ് ഓഫിസിൽ ഇരുത്തി ഭീഷണിപ്പെടുത്തുന്നതാണു ദൃശ്യത്തിൽ. പത്തോളം വരുന്ന എസ്എഫ്ഐക്കാർ വളഞ്ഞു നിൽക്കുമ്പോൾ, യൂണിറ്റ് ഭാരവാഹി തല്ലിത്തീർക്കാൻ വെല്ലുവിളിക്കുന്നതും വിഡിയോയിൽ കാണാം.
തിരുവനന്തപുരം∙ പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എ.സജീവിന്റെ (21) ദുരൂഹമരണത്തില്‍ കോളജിനെതിരെ റാഗിങ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിരത്തി കുടുംബം. കോളജിലെ റാഗിങ് സംബന്ധിച്ചു പരാതി നല്‍കിയിട്ടും അധികൃതര്‍ കാര്യമായി ഇടപെട്ടില്ലെന്നു കുടുംബം പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ അമ്മുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണു കുടുംബത്തെ അറിയിച്ചത്.
ഇരിട്ടി∙ തില്ലങ്കേരി കാവുംപടി സിഎച്ച്എം ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി. പ്ലസ് വൺ വിദ്യാർഥിക്ക് പരുക്കേറ്റ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥികളായ 15 പേർക്കെതിരെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. പ്ലസ് വൺ വിദ്യാർഥി തില്ലങ്കേരി വടക്കേക്കര ഹൗസിൽ മുഹമ്മദ് ഷാനിഫിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ
തിരുവല്ലം∙വണ്ടിത്തടം എംജി കോളജ് ഓഫ് എൻജിനീയറിങ്ങിലെ പോളിടെക്നിക് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം തുടരുന്നതായി തിരുവല്ലം പൊലീസ്. ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക് ഒന്നാം വർഷ വിദ്യാർഥി വെളളാർ ക്രാഫ്റ്റ് വില്ലേജ് റോഡിൽ കൈതവിള വീട്ടിൽ ബിജിത്ത് കുമാർ(19) ആണ് മരിച്ചത്. സഹ വിദ്യാർഥികൾ ഉൾപ്പെടെ
തിരുവനന്തപുരം ∙ തിരുവല്ലം വണ്ടിത്തടം എംജി കോളജ് ഓഫ് എൻജിനീയറിങ്ങിലെ പോളിടെക്നിക് വിദ്യാർഥി ബിജിത് കുമാറിനെ (19) വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നു മന്ത്രി വി.ശിവൻകുട്ടി. വിദ്യാർഥിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട മന്ത്രി, നിയമപ്രകാരമുള്ള
തിരുവനന്തപുരം∙ വണ്ടിത്തടം എംജി കോളജിലെ പോളിടെക്നിക് വിദ്യാർഥി ബിജിത്ത് ആത്മഹത്യ ചെയ്തത സംഭവത്തിൽ ആരോപണവുമായി കുടുംബം. മകൻ ആത്മഹത്യ ചെയ്തതു റാഗിങ്ങിനെ തുടർന്നാണെന്നാണു കുടുംബത്തിന്റെ ആരോപണം.
പാനൂർ ∙ ചുണ്ടങ്ങാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്വൺ വിദ്യാർഥി പാറാട് സർവീസിനു സ്റ്റേഷനു സമീപം മാനസത്തിൽ മെൽബിനു (16) നേരെ സീനിയർ വിദ്യാർഥികളുടെ ആക്രമണം. ക്രൂരമായ മർദനത്തിൽ പരുക്കേറ്റ മെൽബിനെ പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മുഖത്തും പിൻഭാഗത്തുമാണ് അടിയേറ്റത്. മെൽബിനെ
കണ്ണൂർ∙ കണ്ണൂരിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ്വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മർദനം. കടവത്തൂർ ഗവ. വിഎച്ച്എസ്എസിലാണു സംഭവം. സാരമായി പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. പാട്ടുപാടാനാവശ്യപ്പെട്ട് സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നു.
തിരുവനന്തപുരം ∙ സഹപാഠികളും സീനിയർ വിദ്യാർഥികളും ഉൾപ്പെടുന്ന ആൾക്കൂട്ടത്തിന്റെ സദാചാര ഗുണ്ടായിസമാണ് ജെ.എസ്.സിദ്ധാർഥനുനേരെ വയനാട് പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ നടന്നതെന്നും മരണത്തിനു മുൻപ് സിദ്ധാർഥനെ അതിക്രൂരമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തെന്നും ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദ് കമ്മിഷന്റെ അന്വേഷണ റിപ്പോർട്ടിൽ പരാമർശം.
തളിപ്പറമ്പ് ∙ ജൂനിയർ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി വിദ്യാർഥികളെയും ഇവരുടെ രക്ഷിതാക്കളെയും പരാതിയെ തുടർന്ന് പൊലീസ് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയച്ചു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സർക്കാർ വിദ്യാലയത്തിലാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ റാഗിങ് നടന്നതായി പരാതി
Results 1-10 of 72