Activate your premium subscription today
കോഴിക്കോട് ∙ പി.വി. അൻവറിന്റെ വാർത്താ സമ്മേളനത്തിനു പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ആർഎംപി നേതാവ് കെ.കെ. രമ എംഎൽഎ. ‘ഇന്നോവ..മാഷാ അള്ളാ !!..’ എന്നാണ് രമ ഫെയ്സ്ബുക്കിൽ കുറിച്ചത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ അൻവർ വാർത്താ സമ്മേളനം നടത്തിയതിനു പിന്നാലെയാണ് രമയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു നിയമവിരുദ്ധമായി ശിക്ഷാ ഇളവ് നൽകാനുള്ള നീക്കം പരാജയപ്പെട്ടതോടെ, ആയിരത്തിലധികം അർഹരായ തടവുകാർക്കു ഇളവു നിഷേധിച്ച് സർക്കാർ. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഇളവ് നൽകാനുള്ള തീരുമാനമാണ് മരവിപ്പിക്കപ്പെട്ടത്. ഇളവിന് അർഹതയുള്ളവരുടെ പട്ടിക സൂക്ഷ്മപരിശോധന നടത്താൻ ആറു മാസത്തേക്കു നിയോഗിച്ച ഉദ്യോഗസ്ഥ സമിതികൾ നാലരമാസമായിട്ടും യോഗം ചേർന്നിട്ടു പോലുമില്ല.
വള്ളികുന്നം ∙ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ബംഗാൾ സ്വദേശി സമയ് ഹസ്തയെ (22) സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് ബംഗാൾ ദക്ഷിൺ ദിനാജ്പുർ സ്വദേശി സനാധൻ ടുഡുവിനെ (24) വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞദിവസം രാവിലെയാണ് താളിരാടി തെക്കേത്തലയ്ക്കൽ
തിരുവനന്തപുരം ∙ 8 മാസം മുൻപു ജയിലിൽ ടി.പി കേസ് കുറ്റവാളി കൊടി സുനിയും സംഘവുമുണ്ടാക്കിയ കലാപം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സംഭവമുണ്ടായപ്പോൾ കൊടി സുനിയുടെ അഭിഭാഷകനും സുഹൃത്തുക്കളും ഈ ഉദ്യോഗസ്ഥന്റെ പേര് പരാമർശിച്ചു വിമർശിച്ചിരുന്നു. സ്വന്തം ജില്ലയായ തൃശൂരിൽനിന്ന് എറണാകുളത്തേക്കാണു മാനദണ്ഡം ലംഘിച്ചുള്ള സ്ഥലംമാറ്റം. കലാപം നിയന്ത്രിക്കാൻ മുന്നിൽനിന്ന മറ്റൊരുദ്യോഗസ്ഥനെ നേരത്തേ മലപ്പുറത്തേക്കു മാറ്റിയിരുന്നു.
തിരുവനന്തപുരം∙ ടിപി കേസ് പ്രതികൾക്ക് അനർഹമായി ശിക്ഷയിളവു നൽകാനുള്ള നീക്കം വിവാദമായതിനു പിന്നാലെ ഇളവിനുള്ള തടവുകാരുടെ പട്ടിക മാധ്യമങ്ങൾക്കു ചോർന്നതിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്കു കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു നൽകിയ തടവുകാരുടെ പട്ടിക ചോർന്നതെങ്ങനെയെന്നു കണ്ണൂർ ഡിഐജി അന്വേഷിക്കും.
ന്യൂഡൽഹി ∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി, പരേതനായ പി.കെ.കുഞ്ഞനന്തനു വിചാരണക്കോടതി വിധിച്ച ഒരു ലക്ഷം രൂപ പിഴ കുടുംബം നൽകണമെന്ന ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. സംസ്ഥാന സർക്കാർ, കെ.കെ.രമ തുടങ്ങിയ കക്ഷികളുടെ മറുപടി തേടിയാണ് നോട്ടിസ്. 13-ാം പ്രതിയായിരുന്ന കുഞ്ഞനന്തന്റെ ഭാര്യ വി.പി.ശാന്തയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി ഉത്തരവു റദ്ദാക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
എൻസിപിയിലെ തോമസ് കെ.തോമസ് നിയമസഭയിൽ എഴുന്നേൽക്കുന്നത് പ്രതിപക്ഷത്തിനു ഹരമാണ്. എ.കെ.ശശീന്ദ്രനു പകരം തോമസ് കെ.തോമസിനെ എൻസിപി വനം മന്ത്രിയാക്കാത്തതിൽ തോമസിനെക്കാൾ പ്രയാസമാണ് അവർക്ക്. ആ ചൂണ്ടയിൽ തോമസ് കൊത്താറില്ല. ഇന്നലെ പക്ഷേ കൈവിട്ടുപോയി. തമാശ മട്ടിലാണ് പറഞ്ഞതെങ്കിലും കദനം വാക്കുകളിൽ നിറഞ്ഞു.
ന്യൂഡൽഹി ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ കുറ്റക്കാരായവർ നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടിസയച്ചു. കേരള സർക്കാർ, കെ.കെ. രമ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് നോട്ടിസ്. 6 ആഴ്ചയ്ക്കകം മറുപടി നൽകണമെന്നും ജഡ്ജിമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച്
കണ്ണൂർ ∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കു ശിക്ഷയിളവു നൽകാനുള്ള സർക്കാർ നീക്കം പാളിയതോടെ ബലിയാടാകുന്നത് ജയിൽ, പൊലീസ് ഉദ്യോഗസ്ഥർ. കണ്ണൂർ സെൻട്രൽ ജയിലിലെ 3 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെ കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്കു സ്ഥലംമാറ്റി. ടി.പി കേസ് പ്രതി, സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കുന്നോത്തുപറമ്പിലെ ട്രൗസർ മനോജിനു ശിക്ഷയിളവു നൽകുന്നതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ കെ.കെ.രമ എംഎൽഎയെ ഫോണിൽ വിളിച്ചത് ശ്രീജിത്താണ്.
കണ്ണൂർ∙ ടി.പി.ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നടപടികളുടെ മുന്നൊരുക്കമായി കെ.കെ.രമ എംഎൽഎയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലംമാറ്റി. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റിയത്. ടിപി കേസിലെ പ്രതിയായ ട്രൗസർ
Results 1-10 of 161