Activate your premium subscription today
മുടിയിൽ സൂര്യനെയും ചന്ദ്രനെയും അണിഞ്ഞ് ചുവടുവച്ച്, ഭരതനാട്യത്തെ ലോകത്തിനു മുന്നിൽ സൂര്യപ്രഭയോടെ അവതരിപ്പിച്ച നർത്തകി. ആ ഭാവ–താള–രാഗ–ലയങ്ങൾക്കു പുതുവ്യാഖ്യാനമെഴുതുന്ന കലാകാരി, ഡോ. ജാനകി രംഗരാജൻ. നൃത്യനികേതനെന്ന തന്റെ നൃത്ത വിദ്യാലയത്തിലൂടെ ഇന്ത്യൻ ക്ലാസിക് കലകളെ വിദേശത്തും പ്രശസ്തമാക്കിയ നൃത്താധ്യാപിക കൂടിയായ അവർക്കു പറയാനിത്രമാത്രം; അവസാന ശ്വാസം വരെ നൃത്തത്തിലലിയണം. നാലാം വയസ്സിൽ പാട്ടിയുടെ കൈ പിടിച്ചു ഭരതനാട്യ ലോകത്തെത്തിയ അവർ നാൽപതു വർഷത്തിലേറെയായി കീഴടക്കിയ വേദികളേറെ. നടനമാമണി, ഒറീസ നൃത്ത ശിരോമണി തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്, അസോസിയേഷൻ ഓഫ് ഭരതനാട്യം ആർടിസ്റ്റ്സ് ഓഫ് ഇന്ത്യയിൽ അംഗമായ ജാനകി ‘മനോരമ ഓൺലൈൻ പ്രീമിയത്തോട്’ മനസ്സുതുറന്നപ്പോൾ
കോട്ടയം ∙ സഹോദയ സിബിഎസ്ഇ കലോത്സവത്തിൽ ഭരതനാട്യത്തിൽ എ ഗ്രേഡോടെ ഒന്നാം സമ്മാനം നേടി നിരഞ്ജന ശ്രീരാജ്. കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ നിരഞ്ജന ശ്രീരാജ്, കോട്ടയം കഞ്ഞിക്കുഴി ശ്രീഭവനിൽ കെ.ശ്രീരാജ് – സ്മിത ശ്രീരാജ് ദമ്പതികളുടെ മകളാണ്. ആർഎൽവി പ്രദീപ് കുമാർ, കലാക്ഷേത്ര ചിത്ര പ്രദീപ് എന്നിവരിൽ നിന്നാണ് നൃത്തം അഭ്യസിക്കുന്നത്.
സുള്ള്യ ∙ നാലായിരത്തോളം വിദ്യാർഥികൾക്ക് ഭരതനാട്യം പഠിപ്പിച്ചു. രണ്ടായിരത്തിലധികം വേദികളിൽ ഭരതനാട്യം അവതരിപ്പിച്ചു. ഇങ്ങനെ ഭരതനാട്യവും, നൃത്തവും പ്രാണവായു പോലെ കൊണ്ടു നടക്കുന്ന ഡോ.ചേതന രാധാകൃഷ്ണ ഭരതനാട്യം കലയെ ജീവിതസപര്യയാക്കിയ കലാകാരിയാണ്. സുള്ള്യ കനകമജലു പി.എം.രാധാകൃഷ്ണന്റെ ഭാര്യയായ ഡോ.ചേതന
കലിഫോർണിയയിൽ ഫോൾസോമിലുള്ള ഹാരിസ് സെന്റർ തിയറ്ററിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ച് ഇന്ത്യൻ വംശജയായ വർഷിണി നഗം. എൻആർഐ ഹൈസ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയാണ് വർഷിണി.
ഇന്ദ്രനീലശോഭയുള്ള വേഷവും ഭാവസാന്ദ്ര മുദ്രകളും. ചൈനീസ് ബാലികയുടെ ഭരതനാട്യം അരങ്ങേറ്റത്തിനു പാട്ടും പിന്നണിയും അതിലേറെ വാത്സല്യവുമായി ലീല സാംസൺ ഉൾപ്പെടെ പ്രമുഖർ. ഇന്ത്യയുടെ സ്വന്തം ഭരതനാട്യം പഠിച്ച ചൈനീസ് ബാലികയ്ക്കാണ് ചൈനയിൽ ഞായറാഴ്ച ഗംഭീര അരങ്ങേറ്റം നടന്നത്.
ന്യൂഡൽഹി ∙ പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. അനാരോഗ്യം മൂലം ചികിൽസയിലായിരുന്ന യാമിനിയുടെ അന്ത്യം ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും അസാമാന്യ പ്രതിഭയുള്ള യാമിനി കൃഷ്ണമൂർത്തിയെ 1968 ൽ പത്മശ്രീ (1968), പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ
മനാമ ∙ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കുമൊന്നും പ്രായം ഒരു തടസ്സമേ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു റിട്ടയേർഡ് ഉദ്യോഗസ്ഥ. ബഹ്റൈനിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹനന്റെ ഭാര്യ പ്രസന്നാ ചന്ദ്രമോഹൻ ആണ് വൈകിയ വേളയിലും തന്റെ ഭരതനാട്യ അരങ്ങേറ്റം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. പൂനയിൽ ദീർഘകാലം
ആളൂർ ∙ ആരോഗ്യ വകുപ്പിൽ നഴ്സിങ് അസിസ്റ്റന്റായി വിരമിച്ച ശേഷം ഭരതനാട്യം പഠിച്ച് അരങ്ങേറ്റം നടത്തി അറുപതുകാരിയായ ജയകുമാരി. കുഴിക്കാട്ടുശ്ശേരി ദേശക്കാഴ്ച നൃത്തോത്സവത്തിലാണ് ജയകുമാരി വേദിയിലെത്തിയത്. വിരമിച്ച ശേഷമാണ് കുഴിക്കാട്ടുശ്ശേരി ഗ്രാമിക അക്കാദമിയിൽ നൃത്തം അഭ്യസിച്ചത്. ദേശക്കാഴ്ച കലാ
‘നൃത്തം എന്റെ ജീവിതമാണ്. നൃത്തമില്ലാത്തപ്പോൾ ഞാൻ ശൂന്യമാണ്’. കിടക്കയിൽ നിന്നു പോലും എഴുന്നേൽക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരു പെൺകുട്ടി, ഇന്ന് ആത്മവിശ്വാസം കൊണ്ട് സ്വപ്നങ്ങളെ പൊരുതി നേടിയ മുപ്പത്തിനാലുകാരി; ശ്രീലക്ഷ്മി ശങ്കർ. എറണാകുളം സ്വദേശിയായ ശ്രീലക്ഷ്മി ചെറുപ്പം മുതൽ നൃത്തത്തിനൊപ്പമായിരുന്നു. നൃത്തപാരമ്പര്യമുള്ള വീട്ടിൽ വളർന്ന അവളും പതിയെ ആ ചുവടുകളെ ഇഷ്ടപ്പെട്ടു. ആഗ്രഹം പോലെ പലരെയും നോക്കിയും പലതും കണ്ടും നൃത്തത്തെ അറിഞ്ഞു, പഠിച്ചു, വളർന്നു...ഇനി തന്റെ ജീവിതം നൃത്തമാണെന്ന് മനസ്സിൽ കുറിച്ചിട്ടു. പക്ഷേ, ഒരുപാട് സ്വപ്ങ്ങൾ കണ്ട ആ പന്ത്രണ്ടാം ക്ലാസുകാരിയെ ഒരു പനി തകർത്തു. ചടുലതയോടെ നീങ്ങിയ ആ കാലുകളുടെ ചലനം അന്ന് നിലച്ചു. ഏതാണ്ട് ഒരു വര്ഷത്തോളം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാതിരുന്ന ശ്രീലക്ഷ്മിയെ തിരിച്ചു ജീവിതത്തിലേക്ക് കൊണ്ടുവന്നത് നൃത്തമാണ്. അസുഖം ബാധിച്ച് നീളം കുറഞ്ഞ വലതുകാലുമായി ഇന്നും നൃത്തവേദികളിൽ സജീവമായ ശ്രീലക്ഷ്മിക്ക് ജീവിതത്തിലെ എല്ലാ കരുത്തും നൽകിയത് നൃത്തമാണ്. അവർ സംസാരിക്കുകയാണ് നൃത്തത്തെപ്പറ്റി, അത് തിരിച്ചു പിടിച്ചു നൽകിയ പുതിയ ജീവിതത്തെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി...
പൊൻകുന്നം ∙ ഉത്സവവേദിയിൽ ഭരതനാട്യം അവതരിപ്പിച്ച് ജില്ലാ ജഡ്ജി. എസ്എൻഡിപി 1044-ാം നമ്പർ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായാണ് റോഷൻ തോമസ് നിധീരി ഭരതനാട്യം അവതരിപ്പിച്ചത്. മുപ്പതിലേറെ നർത്തകിമാർക്കൊപ്പം സംഘനൃത്തവും അവതരിപ്പിച്ചു. 3–ാം വർഷമാണ് റോഷൻ തോമസ് ഇവിടെ ഭരതനാട്യം അവതരിപ്പിക്കുന്നത്.
Results 1-10 of 23