Activate your premium subscription today
ഏഴാമത് ബഹ്റൈൻ രാജ്യാന്തര എയർ ഷോയ്ക്ക് ബഹ്റൈൻ സഖീർ എയർ ബേസിൽ തുടക്കമായി. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ഹമദ് ബിൻ അൽ ഖലീഫ എയർ ഷോയുടെ ഉദ്ഘാടനം നിർവഹിച്ചു. നവംബർ പതിനഞ്ചു വരെ നടക്കുന്ന ഷോയിൽ വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഡ്രോണുകളെ നിര്‍ജീവമാക്കുന്ന ഹൈ പവര്‍ മൈക്രോവേവ് ആയുധങ്ങളുമായി ചൈന. ചൈനയില്‍ നടക്കാനിരിക്കുന്ന സുഹായ് വ്യോമ പ്രദര്‍ശനത്തിനായി കൊണ്ടുവന്ന മൂന്ന് ഹൈപവര്‍ മേക്രോ വേവ് ആയുധങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലോകമെങ്ങും സംഘര്‍ഷമേഖലയില്‍ ഡ്രോണുകള്‍ തലവേദനയാവുമ്പോഴാണ് ഡ്രോണുകളെ
ചൈന ഏറ്റവും പുതിയ ചാരവിമാനമായ ജെ-35എയുടെ ചിത്രങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടു. അമേരിക്കയുടെ എഫ്-35 പോര്‍വിമാനവുമായുള്ള അസാധാരണ രൂപസാദൃശ്യമാണ് ചൈനീസ് വിമാനത്തെ പെട്ടെന്നു തന്നെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. അമേരിക്കന്‍ എഫ് 35 പോര്‍വിമാനത്തിന്റെ ഡിസൈന്‍ വിശദാംശങ്ങള്‍ 2009ല്‍ ചൈന
യുഎസിൽ നിന്ന് അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ എത്തിക്കഴിഞ്ഞു, മിസൈലുകളും പോര്‍വിമാനങ്ങളും ഡ്രോണുകളും എന്തിനും സജ്ജമായി സൈനിക താവളങ്ങളിൽ വിന്യസിച്ചിരിക്കുന്നു, പ്രധാനമന്ത്രിയുടെയും സൈനിക മേധാവികളുടെയും അനുമതി ലഭിച്ചാൽ ആ നിമിഷം ഇറാൻ ലക്ഷ്യമാക്കി മിസൈലുകളും പോർവിമാനങ്ങളും ചീറിപ്പായും... ഇറാനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ വൻ സജ്ജീകരണങ്ങളാണ് നടത്തുന്നത്. അതേസമയം, ഹമാസ് തലവൻ യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ ഭീഷണിയുമായി ഇറാനും രംഗത്തെത്തിക്കഴിഞ്ഞതോടെ പശ്ചിമേഷ്യ കൂടുതൽ സംഘർഷഭരിതമാകുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. പലസ്തീൻ രാഷ്ട്രമെന്ന ഹമാസിന്റെ ആവശ്യത്തിനൊപ്പം നിൽക്കുമെന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. യഹ്യയുടെ മരണത്തിനു തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയും പറഞ്ഞിരിക്കുന്നു. മാത്രവുമല്ല, ഒക്ടോബർ ആദ്യവാരം ഇസ്രയേലിനു നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിക്കാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ മറുപടി ലഭിക്കുമെന്നും ഇറാന്റെ മുന്നറിയിപ്പുണ്ട്. പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്കു കൂപ്പുകുത്തുമ്പോൾ മേഖലയിൽ യുഎസും നിർണായക സ്വാധീനശക്തിയാവുകയാണ്. നിലവിലെ സാഹചര്യത്തിൽ യുഎസിന്റെ പിന്തുണയോടെ മാത്രമേ ഇസ്രയേലിന് ഇറാനെ ആക്രമിക്കാൻ സാധിക്കൂ. എന്നാൽ ആക്രമിക്കാൻ സഹായിക്കില്ലെങ്കിലും പ്രതിരോധത്തിന് കൂടെയുണ്ടാകുമെന്ന് നേരത്തേ തന്നെ ബൈഡൻ ഭരണകൂടം ഇസ്രയേലിനെ അറിയിച്ചിട്ടുണ്ട്. യുഎസ് തിരഞ്ഞെടുപ്പ് അടുത്തതോടെ അവരുടെ നിലപാട് എത്രമാത്രം ആത്മാർഥതയോടെയായിരിക്കുമെന്ന ചോദ്യവും പ്രസക്തം. പശ്ചിമേഷ്യയിൽ ഏതു നിമിഷവും മറ്റൊരു യുദ്ധത്തിന് തുടക്കം കുറിക്കപ്പെട്ടേക്കാം. എന്നാൽ യഹ്യയുടെ മരണത്തോടെ
ഒക്ടോബർ 1 ചൊവ്വാഴ്ച, പ്രാദേശിക സമയം വൈകിട്ട് 7.30. ഇസ്രയേലിന്റെ പ്രധാന നഗരമായ ടെൽ അവീവിൽ തുടർച്ചയായി സൈറൻ മുഴങ്ങാന്‍ തുടങ്ങി. എല്ലാവരുടെയും ഫോണുകളിലേക്ക് ഒരു മുന്നറിയിപ്പ് സന്ദേശം വന്നു. അതിൽ ഇങ്ങനെ കുറിച്ചിരുന്നു: ‘നിങ്ങൾ ഉടൻതന്നെ സുരക്ഷിത പ്രദേശത്തേക്ക് മാറണം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെ തുടരുക.’ ഇസ്രയേൽ ഡിഫൻസ് ഫോഴ്സിന്റെ (ഐഡിഎഫ്) ഹോം ഫ്രണ്ട് കമാൻഡ് അയച്ച സന്ദേശം ‘ജീവൻ രക്ഷിക്കാനുള്ള നിർദേശങ്ങൾ’ എന്ന വാചകത്തോടെയാണ് അവസാനിക്കുന്നത്. ഇറാനിൽ നിന്ന് ഒരു കൂട്ടം മിസൈലുകൾ ഇസ്രയേൽ ലക്ഷ്യം വച്ച് വരുന്നുവെന്ന മുന്നറിയിപ്പ് യുഎസ് ഉൾപ്പെടെ പുറത്തുവിട്ട് അൽപസമയം ആകുന്നതേയുള്ളൂ. അതോടെ ജനം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഓടിയൊളിച്ചു, വ്യോമപ്രതിരോധ സംവിധാനങ്ങളെല്ലാം സജീവമായി. എന്തും നേരിടാൻ തയാറായി ഇസ്രയേൽ സൈന്യവും കാത്തിരുന്നു. മധ്യപൂർവേഷ്യയിൽ എങ്ങും യുദ്ധഭീതി പടർത്തുന്ന നീക്കങ്ങളാണ് ഒക്ടോബറിന്റെ തുടക്കത്തിൽതന്നെ സംഭവിക്കുന്നത്. ഒരു ഭാഗത്ത് ഗാസയിലും ലബനനിലും ഇസ്രയേൽ ആക്രമണം തുടരുന്നു, ഏതു നിമിഷവും മിസൈൽ ആക്രമണം പ്രതീക്ഷിച്ചാണ് ഇസ്രയേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും സൈന്യവും നിൽക്കുന്നത്. അതിനിടെയായിരുന്നു ഇറാന്റെ മിസൈൽ ആക്രമണം. എന്തായിരുന്നു ആ വ്യോമാക്രമണത്തിന്റെ ലക്ഷ്യം? ഏതൊക്കെ മിസൈലുകളാണ് ഇറാൻ ഉപയോഗിച്ചത്? ആക്രമണം നേരിടുന്നതിൽ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയിച്ചോ? യുഎസ് പ്രതിരോധം ഇസ്രയേലിനെ സഹായിച്ചോ? ഇറാനെതിരെ ഇസ്രയേൽ പ്രത്യോക്രമണം നടത്തുമോ? ഒട്ടേറെ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. എന്താണ് ഒക്ടോബർ ഒന്നിനു രാത്രി സംഭവിച്ചത്? വിശദമായി പരിശോധിക്കാം.
സെപ്റ്റംബർ 15, ഞായറാഴ്ച പുലർച്ചെ, ഇസ്രയേലിനെ ഞെട്ടിച്ച് ഒരു മിസൈൽ ടെൽ അവീവിന്റെ പരിധിയിൽ വീണു. മിസൈലിന്റെ പ്രധാന ഭാഗം ആളൊഴിഞ്ഞ പ്രദേശത്ത് വീണതിനാൽ നാശനഷ്ടങ്ങളോ ആളപായമോ സംഭവിച്ചില്ല. എന്നാൽ ലോകത്തെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളും ഇന്റലിജൻസ് വിഭാഗവും ഉണ്ടായിരുന്നിട്ടും ആ മിസൈൽ എങ്ങനെ ഇസ്രയേലിൽ വീണു? യെമനിലെ ഹൂതികൾ തൊടുത്ത മിസൈലാണ് എല്ലാ നിയന്ത്രങ്ങളും മറികടന്ന് ഇസ്രയേലിന്റെ വ്യോമപരിധിയിൽ എത്തി താഴേക്ക് പതിച്ചത്. മിസൈലിന്റെ പ്രധാന ഭാഗം ടെൽ അവീവിന് പുറത്തുള്ള ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് പതിച്ചത്. എന്നാൽ ചിതറിപ്പോയ ഭാഗങ്ങൾ മറ്റ് സ്ഥലങ്ങളിൽ വീണ് നാശനഷ്ടങ്ങൾ ഉണ്ടായതായി ഇസ്രയേൽ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചിരുന്നു. അത്യാധുനിക സംവിധാനങ്ങളുള്ള ഇസ്രയേൽ, യുഎസ് റഡാറുകളുടെ കാര്യക്ഷമതയില്ലായ്മ വീണ്ടും തുറന്നുകാട്ടുന്നതായിരുന്നു ആ മിസൈൽ ആക്രമണം. ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതികൾക്ക് ലഭിച്ച ഏറ്റവും വലിയ വിജയങ്ങളിലൊന്നുമായിരുന്നു ഇത്. അതേസമയം, ഇസ്രയേലിന്റെ ഏറെ കൊട്ടിഘോഷിച്ച വ്യോമ പ്രതിരോധ സംവിധാനങ്ങളിലെ നിർണായകമായ പാളിച്ചകൾ ഈ ആക്രമണം തുറന്നുകാട്ടുകയും ചെയ്തു. എന്താണ് അന്ന് സംഭവിച്ചത്? എന്തു തരം മിസൈലാണ് ഇസ്രയേലിന്റെ പ്രതിരോധം തകർത്ത് മുന്നേറാൻ ഹൂതികൾ പ്രയോഗിച്ചത്? ഹൈടെക് റഡാറുകളുടെ ‘കണ്ണുപൊത്തിക്കൊണ്ട്’ ഹൂതി മിസൈൽ എങ്ങനെ ടെൽ അവീവിൽ എത്തി? ഏതൊക്കെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണ് ഇസ്രയേൽ ഉപയോഗിക്കുന്നത്? പരിശോധിക്കാം.
ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനങ്ങളില്‍ പരിശീലനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇനേര്‍ട്ട് പ്രാക്ടീസ് ബോംബ് വീണത് വലിയ തോതില്‍ പരിഭ്രാന്തി പരത്തി. രാജസ്ഥാനിലെ രാത്തോറ ഗ്രാമത്തില്‍ ഇനേര്‍ട്ട് പ്രാക്ടീസ് ബോംബ് വീണ് എട്ട് അടിയിലേറെ ആഴമുള്ള കുഴി രൂപപ്പെട്ടു. തരംഗ് ശക്തി വ്യോമാഭ്യാസത്തിന് മുന്നോടിയായുള്ള
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് കപ്പലുകളുടെ സഥിര സാന്നിധ്യം വര്‍ധിക്കുന്നതില്‍ ആശങ്ക ശക്തമാവുന്നു. ശാസ്ത്ര സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കും പഠനത്തിനുമായിട്ടെന്ന രീതിയിലാണ് ചൈനീസ് കപ്പലുകള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ എത്തിയിരിക്കുന്നത്. സിയാങ് യാങ് ഹോങ് 03, സോങ് ഷാന്‍ ഡാ സു, യുവാന്‍ വാങ് 7
കഴിഞ്ഞ മെയ് മൂന്നിന് എഫ്ഡബ്ല്യുഡി-200ബി എന്ന ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ ബോംബര്‍ യുഎവി(അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ്) എയര്‍ക്രാഫ്റ്റ് അവതരിപ്പിച്ചപ്പോള്‍ നിരവധി പേരാണ് നെറ്റിചുളിച്ചത്. എഫ്ഡബ്ല്യുഡി-200ബിയുടെ അസാധാരണമാംവിധം തടിച്ച രൂപവും ചെറിയ ലാന്‍ഡിങ് ഗിയറുകളുമായിരുന്നു
വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം സൈന്യം അധികാരമേറ്റെടുത്തിരിക്കുകയാണ് നമ്മുടെ അയൽരാജ്യമായ ബംഗ്ലദേശിൽ. ബംഗ്ലാ വിമോചന നായകൻ മുജിബുർ റഹ്മാന്റെ മകളും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്നു പുറത്തായി രാജ്യം വിട്ടിരിക്കുകയാണ്. ബംഗ്ലദേശ് എന്ന രാജ്യം സ്ഥാപിതമായത് 1971ൽ ആണ്. ഇന്ത്യൻ
Results 1-10 of 77