ഇന്ത്യയുടെ എയർ ടു എയർ തൊടുക്കാവുന്ന ശബ്ദാതിവേഗ മിസൈലാണ് 'അസ്ത്ര'. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന (ഡിആർഡിഒ) വികസിപ്പിച്ചുവരുന്ന മിസൈലാണിത്. 160 കിലോമീറ്ററാണ് അസ്ത്രയുടെ ദൂരപരിധി. ശബ്ദത്തിന്റെ നാലു മടങ്ങു വേഗതയിലാണ് അസ്ത്ര കുതിക്കുന്നത്. ശബ്ദാതിവേഗ ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ മിസൈലിന് 3.8 മീറ്റർ നീളവും 178 മില്ലിമീറ്റർ വ്യാസവും 160 കിലോഗ്രാം ഭാരവുമുണ്ട്. 15 കിലോ ആണവേതര ആയുധം ഘടിപ്പിക്കാൻ കഴിയുന്ന മിസൈൽ ഏതു യുദ്ധവിമാനത്തിൽനിന്നും പ്രയോഗിക്കാനാവും.