Activate your premium subscription today
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ സ്പോർട്സ് ക്വോട്ടയിൽ കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി നോൺ ഗസറ്റഡ് ആൻഡ് നോൺ മിനിസ്റ്റീരിയൽ) തസ്തികയിലെ 275 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും. സ്ത്രീകൾക്കും അവസരമുണ്ട്. ഓൺലൈൻ അപേക്ഷ ഡിസംബർ 30 വരെ. താൽക്കാലിക ഒഴിവാണെങ്കിലും
തിരുവനന്തപുരം∙ ഡിജിപി നിധിൻ അഗർവാൾ ഇൗ മാസം കേരളത്തിലേക്ക് തിരിച്ചെത്തുമെന്നുറപ്പായതോടെ പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിക്ക് കളമൊരുങ്ങി. ബിഎസ്എഫ് ഡയറക്ടർ ആയിരുന്ന നിധിൻ അഗർവാളിന്റെ സേവനം കേന്ദ്രം അവസാനിപ്പിച്ച് കേരളത്തിലേക്ക് അയച്ചിരുന്നുവെങ്കിലും ഇപ്പോൾ അവധിയിലാണ്. ഇൗ മാസം പകുതിയോടെ അവധി തീരും. നിധിൻ അഗർവാൾ കേരളത്തിലെത്തുമ്പോൾ അദ്ദേഹമാകും ഏറ്റവും സീനിയർ ഡിജിപി.
ബുദ്ഗാം∙ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു.
ശ്രീനഗർ∙ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ജമ്മുവിലെ അഖ്നുർ മേഖലയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പ്രകോപനമില്ലാതെ വെടിവയ്പ് നടത്തി. ഏറ്റുമുട്ടലിൽ ഒരു അതിർത്തി രക്ഷാസേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനു പരുക്കേറ്റു.
ന്യൂഡൽഹി / ധാക്ക ∙ ബംഗാൾ, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ രാജ്യാന്തര അതിർത്തിയിലൂടെ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 11 ബംഗ്ലദേശുകാരെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) പിടികൂടി. അതിർത്തിലംഘനം തടയാൻ ബംഗ്ലദേശ് അതിർത്തിസേനയുമായി നിരന്തര ആശയവിനിമയം നടത്തിവരുന്നതായും ബിഎസ്എഫ് വക്താവ് അറിയിച്ചു. 4096 കിലോമീറ്റർ ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയാണു ബിഎസ്എഫ് കാവലിലുളളത്.
കൊൽക്കത്ത∙ ബംഗ്ലദേശ് ആഭ്യന്തരസംഘർഷത്തിനിടെ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സംരക്ഷണ സേന (ബിഎസ്എഫ്). ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികൾ ബംഗാളിലെ കൂച്ച് ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ നടത്തിയ ശ്രമമാണ് ബിഎസ്എഫിന്റെ ഗുവാഹട്ടി വിഭാഗം തകർത്തത്. ഭൂരിഭാഗവും ഹിന്ദുക്കളടങ്ങിയ സംഘം ഇന്ത്യയിൽ അഭയം തേടി എത്തുകയായിരുന്നുവെന്ന് ബിഎസ്എഫ് ഔദ്യോഗിക റിപ്പോർട്ടിൽ അറിയിച്ചു.
ന്യൂഡൽഹി / ന്യൂയോർക്ക് / ധാക്ക ∙ ബംഗ്ലദേശ് അതിർത്തിയിലെ സ്ഥിതി വിലയിരുത്താനും ബംഗ്ലദേശിലുള്ള ഇന്ത്യക്കാരുടെയും ഹിന്ദുക്കളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ 5 അംഗ സമിതി രൂപീകരിച്ചു. ബംഗാളിലെ കൂച്ച് ബിഹാറിൽ ഉൾപ്പെടെ ബംഗ്ലദേശിൽനിന്നുള്ള ആയിരത്തോളം അഭയാർഥികൾ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ചതോടെയാണ് കേന്ദ്രം കൂടുതൽ ജാഗ്രതയ്ക്കായി നടപടി സ്വീകരിച്ചത്.
കശ്മീർ താഴ്വരയിൽ ക്രമസമാധാനനില മെച്ചപ്പെട്ടു വരുന്നതിനിടെയാണ്, താരതമ്യേന സമാധാനപൂർണമായിരുന്ന ജമ്മു പ്രദേശത്തു ഭീകരാക്രമണങ്ങൾ വർധിച്ചത്. ജമ്മുവിലെ ബിഎസ്എഫ് സുരക്ഷയൊരുക്കുന്ന രാജ്യാന്തര അതിർത്തിയിലൂടെയാണു ഭീകരർ കടന്നുവരുന്നതെന്ന നിഗമനത്തിലാണ് സുരക്ഷാ വിദഗ്ധർ. ജമ്മു കശ്മീരിനും പാക്ക് അധിനിവേശ കശ്മീരിനുമിടയിലെ നിയന്ത്രണരേഖയിൽ
ന്യൂഡൽഹി ∙ ഹ്രസ്വകാല സേവനത്തിനു ശേഷം സൈന്യത്തിൽനിന്നു വിരമിക്കുന്ന അഗ്നിവീറുകൾക്ക് അർധസേനകളായ സിആർപിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ആർപിഎഫ്, സശസ്ത്ര സീമാബൽ എന്നിവയിൽ 10% സംവരണം അനുവദിക്കും. കോൺസ്റ്റബിൾ തസ്തികയിലടക്കം സംവരണമുണ്ടാകുമെന്നു സേനാ മേധാവികൾ വ്യക്തമാക്കി. പരിശീലന കാലയളവിലും സേനയിൽ ചേരുന്നതിനുള്ള പ്രായനിബന്ധനകളിലും ഇവർക്ക് ഇളവ് ലഭിക്കും. ആദ്യ ബാച്ചിന് അഞ്ചും തുടർന്നുള്ളവയ്ക്ക് മൂന്നും വർഷം ഇളവും ലഭിക്കും.
നെയ്യാറ്റിൻകര ∙ ജോലി സ്ഥലത്ത് ഹൃദയസ്തംഭനം മൂലം മരിച്ച ബിഎസ്എഫ് ജവാന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ അഴുകി തിരിച്ചറിയാൻ കഴിയാത്ത നിലയിലെന്നു പരാതി. ഡിഎൻഎ പരിശോധന വേണമെന്നും മൃതദേഹത്തോട് അനാദരം കാട്ടിയെന്നും ബന്ധുക്കൾ. പൂവാർ കുളംവെട്ടി എസ്.ജെ.ഭവനിൽ ശമുവേൽ (59) ആണ് മരിച്ചത്. രാജസ്ഥാനിൽ ജോലി
Results 1-10 of 78