സംയോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതിക്കു കീഴിൽ ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ ആണ് പൃഥ്വി. ഒരു സർഫേസ് ടു സർഫേസ് മിസൈലാണ് ഇത്. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ നിർമിച്ച ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ ആണ് പൃഥ്വി.