Activate your premium subscription today
ഒന്നാംക്ലാസ് പാഠപുസ്തകം വീണ്ടും പരിഷ്കരിക്കുമെന്നു സ്റ്റേറ്റ് കൗൺസിൽ ഫോർ എജ്യുക്കേഷനൽ റിസർച് ആൻഡ് ട്രെയ്നിങ് (എസ്സിഇആർടി). പുസ്തകം മുഴുവനായി മാറ്റുമെന്ന പ്രചാരണം ശരിയല്ലെന്നും അറിയിച്ചു. പാഠപുസ്തക പരിഷ്കരണം തുടർപ്രക്രിയയാണ്. വർഷങ്ങളോളം ഒരേ പുസ്തകം പഠിപ്പിക്കുന്നത് ഒഴിവാക്കാൻ സർക്കാർ
സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഘടനാപരമായി ഏറ്റവും നിര്‍ണായക മാറ്റങ്ങള്‍ക്കു വഴിതുറക്കുന്ന ശുപാര്‍ശകള്‍ നല്കി ഡോ.എം.എ.ഖാദര്‍ കമ്മിറ്റി രണ്ടു വര്‍ഷം മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ‘തത്വത്തില്‍’ അംഗീകരിച്ചെങ്കിലും നടപ്പാക്കുന്നത് അനിശ്ചിതമായി വൈകാനാണ് സാധ്യത. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു. സ്കൂള്‍ സമയമാറ്റം സംബന്ധിച്ച് മതസംഘടനകളും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. എല്ലാവരുമായി ചർച്ച നടത്തി, റിപ്പോര്‍ട്ടിലെ നിര്‍ദേശം ഓരോന്നും പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും എന്നാണ് മന്ത്രിസഭ തീരുമാനമെടുത്തത്. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ലയനത്തിനുള്ള ശുപാര്‍ശയും അധ്യാപകനിയമനത്തിന് പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡ് എന്ന ശുപാര്‍ശയും ഇപ്പോള്‍ നിലനില്‍ക്കുന്ന തസ്തികകളെ ബാധിക്കുമെന്ന ആശങ്കയാണ് അധ്യാപകസംഘടനകൾക്കുള്ളത്. വിദ്യാഭ്യാസ അവകാശ നിയമം (2009) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചു പഠിക്കാനാണ് എസ്സിഇആര്ടി മുന്‍ ഡയറക്ടര്‍ ഡോ.എം.എ.ഖാദര്‍ അധ്യക്ഷനായി മൂന്നംഗ കമ്മിറ്റിയെ 2017 സെപ്റ്റംബറില്‍ സര്‍ക്കാര്‍ നിയോഗിച്ചത്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. ആറ് തവണ കാലാവധി നീട്ടിക്കൊടുത്ത ഖാദര്‍ കമ്മിറ്റി നാലര വര്‍ഷമെടുത്താണ് അന്തിമ റിപ്പോര്‍ട്ട് തയാറാക്കിയത്. 2019 ജനുവരിയിലാണ് റിപ്പോര്‍ട്ടിന്റെ ഒന്നാം ഭാഗം സമര്‍പ്പിച്ചത്. അതിലെ പല നിര്‍ദേശങ്ങളോടും കടുത്ത എതിര്‍പ്പുയര്‍ന്നിരുന്നു. ഇവയെല്ലാം എങ്ങനെ നടപ്പാക്കുമെന്നതില്‍ വ്യക്തത വരുത്തുന്നതും അക്കാദമിക കാര്യങ്ങളിലെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും രണ്ടാം ഭാഗത്തിലാണ്.
തിരുവനന്തപുരം∙ സംസ്ഥാനത്തെ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇനി തൊഴിൽ പഠനവും. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് വിവിധ തൊഴിൽ മേഖലകളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുകയും പ്രാഥമിക പരിശീലനം നൽകുകയും ചെയ്യുന്ന പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക പാഠപുസ്തകങ്ങൾ എസ്സിഇആർടി തയാറാക്കി. 5,7,9 ക്ലാസുകളിലെ പുസ്തകങ്ങൾ ഉടൻ സ്കൂളുകളിലെത്തും. 6,8,10 ക്ലാസുകളിലെ പുസ്തകങ്ങൾ അടുത്ത വർഷമാകും പുറത്തിറക്കുക. നിലവിൽ 10ാം ക്ലാസിനു ശേഷം വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ മാത്രമാണ് സ്കൂൾ തലത്തിൽ തൊഴിൽ പരിശീലനമുള്ളത്.
തിരുവനന്തപുരം : ഒന്നര പതിറ്റാണ്ടിനു ശേഷം സംസ്ഥാനത്തെ ഹയർ സെക്കൻഡറി പാഠ്യ പദ്ധതിയും പരിഷ്ക രിക്കുന്നു. ഹയർ സെക്കൻഡറിയിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും സംസ്ഥാന ഏജൻസിയായ എസ്സിഇആർടിയുടെ പാഠപുസ്തകങ്ങൾ 2025–26 അധ്യയന വർഷം മുതൽ പുതുക്കുകയാണ് ലക്ഷ്യം. ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ പുതിയ അധ്യയന വർഷവും 205 പ്രവൃത്തിദിനങ്ങൾ ആകാമെന്ന് ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം അവലോകന യോഗത്തിൽ ധാരണ. പ്രവൃത്തിദിനങ്ങൾ 210 ആയി വർധിപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം യോഗത്തിൽ എസ്സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് അറിയിച്ചെങ്കിലും
തിരുവനന്തപുരം ∙ വിദ്യാർഥികൾക്ക് ഒന്നും രണ്ടും ക്ലാസുകളിൽ വച്ചു തന്നെ അക്ഷരങ്ങൾ തിരിച്ചറിയാനും എഴുതാനുമുള്ള പ്രാവീണ്യം ലഭിക്കുന്ന രീതിയിലുള്ള പഠനരീതി നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥരുമായി ഭാഷാ മാർഗനിർദേശക വിദഗ്ധ സമിതി നടത്തിയ ചർച്ചയിൽ തീരുമാനമായി.വാക്കുകളും വാചകങ്ങളും തെറ്റുകൂടാതെ വായിക്കാനും എഴുതാനുമുള്ള ശേഷി പ്രൈമറി ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ വിദ്യാർഥികളിൽ വളർത്തിയെടുക്കണം. എസ്സിഇആർടിക്കാണ് ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിന്റെ ചുമതല.
തിരുവനന്തപുരം∙ ഓർമകളിൽ വിദ്യാലയ ഗൃഹാതുരതയുടെ സുഗന്ധം നിറയ്ക്കുന്ന ആ പഴയ പാഠപുസ്തകങ്ങൾ ഇനി ലോകത്തിന്റെ ഏതു ഭാഗത്തിരുന്നും വീണ്ടെടുത്തു വായിക്കാം. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ ചരിത്രത്തിന്റെ ഭാഗമായ പാഠപുസ്തകങ്ങളെല്ലാം എസ്സിഇആർടിയുടെ നേതൃത്വത്തിലാണ് ഡിജിറ്റൈസ് ചെയ്ത് ഓൺലൈനായി ലഭ്യമാക്കുന്നത്. https://textbooksarchives.scert.kerala.gov.in എന്ന വെബ്സൈറ്റ് വഴി ലോഗിൻ ചെയ്തു ഡൗൺ ലോഡ് ചെയ്യുകയും വായിക്കുകയും ചെയ്യാം.
സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഘടനാപരമായി ഏറ്റവും നിർണായക മാറ്റങ്ങൾക്കു വഴിതുറക്കുന്ന റിപ്പോർട്ടാണ് ഡോ.എം.എ.ഖാദർ കമ്മിറ്റിയുടേത്. അത്തരമൊരു റിപ്പോർട്ട് ഒരു ചർച്ചയും കൂടാതെ തുടർനടപടികളിലേക്കു കൊണ്ടുപോകുന്നത് പല സംശയങ്ങൾക്കും ഇടയാക്കുന്നു. സുതാര്യതയില്ലാതെയാണ് ഇതു സംബന്ധിച്ച സർക്കാർ നടപടികളെന്ന പരാതി ഗൗരവമുള്ളതാണ്. വിദ്യാഭ്യാസ അവകാശ നിയമം (2009) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട പരിഷ്കാരങ്ങളെക്കുറിച്ചു പഠിക്കാൻ എസ്സിഇആർടി മുൻ ഡയറക്ടർ ഡോ.എം.എ.ഖാദർ അധ്യക്ഷനായി മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത് 2017 സെപ്റ്റംബറിലാണ്. മൂന്നു മാസമായിരുന്നു ആദ്യം നിശ്ചയിച്ച കാലാവധി. എന്നാൽ കാലാവധി നീട്ടിക്കൊണ്ടേയിരുന്നു. 2019 ജനുവരിയിലാണ് റിപ്പോർട്ടിന്റെ ഒന്നാം ഭാഗം സമർപ്പിച്ചത്. അതിലെ പല നിർദേശങ്ങളോടും കടുത്ത എതിർപ്പുയർന്നിരുന്നു. ഇവയെല്ലാം എങ്ങനെ നടപ്പാക്കുമെന്നതിൽ വ്യക്തത വരുത്തേണ്ടതും അക്കാദമിക കാര്യങ്ങളിലെ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കേണ്ടതും രണ്ടാം ഭാഗത്തിലാണ്. തൊട്ടാൽ പൊള്ളുന്ന ഈ കാര്യങ്ങളുടെ റിപ്പോർട്ട് അനിശ്ചിതമായി വൈകുകയും ചെയ്തു.
കുട്ടികളിലെ പ്രമേഹത്തെക്കുറിച്ചു കൂടുതൽ പഠിക്കേണ്ടതു കുട്ടികളല്ലേ? ബുഷ്റ ഷിഹാബ് മൂന്നു വർഷമായി ഉന്നയിക്കുന്ന ചോദ്യമായിരുന്നു ഇത്. ഒടുവിൽ എസ്സിഇആർടി ഉത്തരം നൽകി: പത്താം ക്ലാസ് ബയോളജി പാഠപുസ്തകത്തിൽ ടൈപ്പ് വൺ പ്രമേഹത്തിന്റെ വിശദാംശങ്ങളും ചേർക്കും. ബുഷ്റയുടെ നിവേദനം പരിഗണിച്ചാണു തീരുമാനമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഇൻഫർമേഷൻ ടെക്നോളജിക്ക് (ഐടി) പ്രത്യേക പാഠപുസ്തകങ്ങൾ എന്ന രീതി തുടരാൻ തീരുമാനിച്ചതായി എസ്സിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് അറിയിച്ചു. എല്ലാ പാഠപുസ്തകങ്ങളും ഐടി അധിഷ്ഠിതമായി പഠിപ്പിക്കണമെന്നും അതിലൂടെ ഐടി സംബന്ധമായ അറിവുകൾ പ്രത്യേക പാഠപുസ്തമില്ലാതെ
Results 1-10 of 19