Activate your premium subscription today
കൊച്ചി ∙ സ്കൂൾ യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ വിദ്യാർഥിനിയെ വഴക്കു പറയുകയും വീട്ടിൽ പറഞ്ഞുവിടുകയും ചെയ്ത പ്രിൻസിപ്പലിനെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. സ്കൂളിലെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോം ധരിക്കണമെന്ന് നിർബന്ധം പിടിച്ചതെന്നും അതിന്റെ പേരിൽ പ്രിൻസിപ്പലിനെതിരെ ചുമത്തിയ ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ് നിലനിൽക്കില്ലെന്നും ജസ്റ്റിസ് എ.ബദറുദീൻ വ്യക്തമാക്കി.
പാലക്കാട്∙ സ്കൂൾ തുറന്ന് രണ്ടാം മാസമായിട്ടും യൂണിഫോമിനു ഫണ്ട് കിട്ടാത്തതിൽ വലഞ്ഞ് സ്കൂൾ അധികൃതർ. ഒന്നു മുതൽ എട്ടു വരെ ക്ലാസിലുള്ളവർക്കാണ് സർക്കാർ സൗജന്യ യൂണിഫോം തുക നൽകി വന്നിരുന്നത്. ഒരു കുട്ടിക്ക് രണ്ടു ജോടി യൂണിഫോമിനായി 400 രൂപ തുണിക്കും 200 രൂപ തുന്നൽ കൂലിയുമായി 600 രൂപയാണ് അനുവദിക്കുന്നത്. ഇത്
തിരൂർ ∙ വിദ്യാർഥികൾക്ക് യൂണിഫോം തയ്പ്പിക്കാൻ സർക്കാർ വിതരണം ചെയ്യുന്ന തുണി ട്രൗസറിനും പാവാടയ്ക്കും തികയുന്നില്ലെന്ന് രക്ഷിതാക്കൾ. പൊതുവിദ്യാലയങ്ങളിലെ എൽപി സ്കൂളിലെ വിദ്യാർഥികൾക്കാണ് അങ്ങോട്ടും ഇങ്ങോട്ടും എത്താത്ത തരത്തിൽ ട്രൗസറും പാവാടയും തയ്ക്കേണ്ടി വരുന്നത്. 5 മുതൽ 8 വരെയുള്ള വിദ്യാർഥികൾക്ക്
സ്കൂൾ തുറക്കുന്നത് അടുത്തതോടെ മഴയുടെ കുളിരിലും ചൂടുപിടിക്കുകയാണ് സ്കൂൾ വിപണിക്ക്. യൂണിഫോമും ബാഗും ഷൂസൂം നോട്ട്ബുക്കുകളും എല്ലാമായി ഒരു കുട്ടിയെ സ്കൂളിൽ വിടാൻ ചുരുങ്ങിയത് നാലായിരം രൂപയ്ക്കു മുകളിൽ ചെലവാക്കണം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സ്കൂൾ വിപണിയിൽ വലിയ വിലക്കയറ്റം ഇല്ലെന്നു പറയുമ്പോഴും സ്കൂൾ ബാഗിനും ഷൂസിനും 5% മുതൽ 15% വരെ വില കൂടിയിട്ടുണ്ടെന്നു വ്യാപാരികൾ പറയുന്നു.
തിരുവനന്തപുരം∙ സംസ്ഥാനത്തെ എയ്ഡഡ് മേഖലയിലെ എൽപി, യുപി സ്കൂൾ വിദ്യാർഥികൾക്കു സൗജന്യ യൂണിഫോം പദ്ധതി പുനഃസ്ഥാപിക്കുന്നത് അടുത്ത അധ്യയന വർഷം പരിഗണിക്കുമെന്ന് സ്കൂൾ മാനേജർമാരുടെ യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടി ഉറപ്പു നൽകി. നിലവിൽ സർക്കാർ സ്കൂൾ വിദ്യാർഥികൾക്കു മാത്രമാണ് സൗജന്യ യൂണിഫോം നൽകുന്നത്. 3 വർഷം മുൻപു വരെ ലഭിച്ചിരുന്ന രീതിയിൽ എയ്ഡഡ് എൽപി,യുപി സ്കൂളുകളിലെ കുട്ടികൾക്കും യൂണിഫോം സൗജന്യമായി നൽകണമെന്നാണു മാനേജ്മെന്റുകളുടെ ആവശ്യം.
തിരുവനന്തപുരം∙ സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിൽ തുണി നെയ്തു നൽകിയ കൈത്തറി നെയ്ത്ത് തൊഴിലാളികൾക്ക് 20 കോടി രൂപ അനുവദിച്ചു. നേരത്തേ 53 കോടി നൽകിയെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
കണ്ണൂർ∙ സ്കൂൾ വിദ്യാർഥികളുടെ സൗജന്യ യൂണിഫോം പദ്ധതിയിൽ ജില്ലയിലെ കൈത്തറി സംഘങ്ങൾക്ക് സർക്കാരിൽ നിന്ന് കുടിശിക ലഭിക്കാനുള്ളത് 4 കോടിയിലേറെ രൂപ. 5 മാസത്തെ കൂലി കുടിശിക തൊഴിലാളികൾക്കും ലഭിക്കാനുണ്ട്. കുടിശിക തുക കിട്ടാതായതോടെ ജില്ലയിലുള്ള 32 കൈത്തറി സംഘങ്ങൾ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.
മൂന്നാർ ∙ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഇടമലക്കുടി ട്രൈബൽ എൽപി സ്കൂളിലെ കുട്ടികൾക്ക് സ്കൂൾ യൂണിഫോം വസ്ത്രങ്ങൾ ലഭിച്ചു. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമ ഇടപെട്ടാണ് ഇത്തവണ യൂണിഫോം തയ്പിച്ചു കുട്ടികൾക്ക് വിതരണം ചെയ്തത്. എല്ലാവർഷവും സർക്കാർ രണ്ടു ജോടി വീതം യൂണിഫോം തുണികൾ സ്കൂളിലേക്ക് നൽകിയിരുന്നു.
തിരുവനന്തപുരം∙ കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നീലനിറത്തില്നിന്നു കാക്കിയിലേക്കു മാറാൻ ഒരു വർഷം വേണ്ടത് 3.5 കോടിരൂപ. കേരള ടെക്സ്റ്റൈൽ കോർപറേഷനാണ് കെഎസ്ആർടിസിക്കു തുണി കൈമാറുന്നത്. തുണി തയ്ക്കാനുള്ള പണം ജീവനക്കാർ കണ്ടെത്തണമെന്ന് അധികൃതർ പറഞ്ഞു. 26,000 ജീവനക്കാരാണു കെഎസ്ആർടിസിക്കുള്ളത്. 24,000
തിരുവനന്തപുരം∙ ലക്ഷദ്വീപിലെ സ്കൂളുകളിൽ വിദ്യാർഥികളുടെ യൂണിഫോം പരിഷ്കരിക്കാനുള്ള അഡ്മിനിസ്ട്രേഷന് നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ദ്വീപിന്റെ തനതായ സംസ്കാരത്തെ ഹനിക്കുന്ന രീതിയിലുള്ള നിർദേശങ്ങളാണ് പുതുതായി വന്നിട്ടുള്ളതെന്ന് കോൺഗ്രസ്
Results 1-10 of 19