Activate your premium subscription today
തിരുവനന്തപുരം∙ ഡേറ്റാ ബാങ്കിൽ തെറ്റായി ഉൾപ്പെട്ട ഭൂമിയെ ഒഴിവാക്കാൻ ഫോം അഞ്ചിൽ സമർപ്പിക്കുന്ന ഭൂമി തരംമാറ്റ അപേക്ഷകൾക്കു കാലാവധി നിശ്ചയിക്കുന്നതു റവന്യു വകുപ്പിന്റെ പരിഗണനയിൽ. 6 മാസമോ ഒരു വർഷമോ കാലാവധി നിശ്ചയിച്ച് അപേക്ഷകൾ കൂട്ടത്തോടെ സ്വീകരിച്ച് സമയബന്ധിതമായി തീർപ്പാക്കുകയാണു ലക്ഷ്യം.
കൊച്ചി ∙ ഭൂരേഖകളിൽ നിലമെന്നു രേഖപ്പെടുത്തിയ 4 സെന്റ് സ്ഥലം പുരയിടമാക്കാൻ കോന്തുരുത്തി മുക്കുങ്കൽ എം.എം.ജോൺ അപേക്ഷ നൽകിയിട്ടു 3 വർഷം. ഓഫിസുകൾ കയറി മടുത്തതല്ലാതെ ഒരു ഗുണവുമുണ്ടായില്ല. 6 സെന്റ് സ്ഥലവും വീടുമുണ്ടായിരുന്ന ജോൺ മൂത്തമകളുടെ വിവാഹാവശ്യത്തിന് അതു വിറ്റശേഷമാണു അടുത്തുതന്നെ 3.8 സെന്റ് സ്ഥലം വാങ്ങിയത്. വേറെ വീടും സ്ഥലവും ഇല്ലാത്തതിനാൽ നിലം ആണെങ്കിലും അനുമതി കിട്ടുകയും വീട് വയ്ക്കുകയും ചെയ്തു. സാമ്പത്തിക ബാധ്യത തീർക്കാൻ ബാങ്ക് വായ്പയ്ക്കു ശ്രമിച്ചപ്പോഴാണ് ഭൂമി പുരയിടമല്ലാത്തതിന്റെ പ്രശ്നങ്ങൾ മനസ്സിലായത്.
തിരുവനന്തപുരം ∙ ഭൂമി തരംമാറ്റ നടപടികൾ വേഗത്തിലാക്കാൻ റവന്യു വകുപ്പിൽ നിന്ന് സർക്കുലറും ഉത്തരവുകളും ഇറങ്ങിയിട്ടും ലക്ഷക്കണക്കിന് അപേക്ഷകൾ പരിഹാരമാകാതെ റവന്യു ഡിവിഷനൽ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നു. നെൽക്കൃഷി ചെയ്യുന്നതെന്ന് ഡേറ്റ ബാങ്കിൽ തെറ്റായി ഭൂമി ഉൾപ്പെട്ടത് മാറ്റുന്നതിന് ഇനി പ്രാദേശിക നിരീക്ഷണ സമിതിയുടെ ശുപാർശ ആവശ്യമില്ലെന്നതാണ് ഒടുവിലത്തെ സർക്കുലർ. ഇതിനായി ഫോം അഞ്ചിൽ നൽകുന്ന അപേക്ഷകളിൽ ആർഡിഒയ്ക്ക് തീരുമാനമെടുക്കാൻ കൃഷി ഓഫിസർ നൽകുന്ന റിപ്പോർട്ട് മതിയാകുമെന്നാണു മാർച്ച് 23നു റവന്യു വകുപ്പ് അഡീഷനൽ സെക്രട്ടറി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയത്. നിരീക്ഷണ സമിതിയുടെ ശുപാർശപ്രകാരമാണ് കൃഷി ഓഫിസർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നത്.
തിരുവനന്തപുരം ∙ നടപ്പ് സീസണിൽ നാഫെഡ് മുഖേനയുള്ള കൊപ്ര സംഭരണത്തിൽ ക്രമക്കേട് ഉണ്ടായാൽ കൃഷി ഡയറക്ടറേറ്റിലെ വിജിലൻസ് സെൽ അന്വേഷിക്കും. കൊപ്ര നൽകുന്നത് യഥാർഥ കർഷകരാണെന്ന് ഉറപ്പാക്കിയില്ലെങ്കിൽ കൃഷി ഓഫിസർ/കൃഷി ഫീൽഡ് ഓഫിസർമാർ കുടുങ്ങും. ഇടനിലക്കാരെ ഒഴിവാക്കും. ഇതര സംസ്ഥാനങ്ങളിലെ കച്ചവടക്കാരെ നിയന്ത്രിക്കും. യഥാർഥ കർഷകരാണ് കൊപ്ര നൽകുന്നതെന്ന് ഉറപ്പാക്കേണ്ട ചുമതല സംഭരണ ഏജൻസിയായ സംഘം അല്ലെങ്കിൽ ഏജൻസിക്കാണ്. കർഷകരുടെ പശ്ചാത്തലം പരിശോധിച്ച് കൃഷി ഓഫിസർ/കൃഷി ഫീൽഡ് ഓഫിസർ എന്നിവരാണ് സാക്ഷ്യപത്രം നൽകേണ്ടത്.
പാലക്കാട് ∙ പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ നിന്ന് അനർഹരെ ഒഴിവാക്കാനും അർഹരായ കർഷകരെ ചേർക്കാനും സാങ്കേതികപ്രശ്നം മൂലം പുറത്തായവരുടെ ആനുകൂല്യം പുനഃസ്ഥാപിക്കാനും വില്ലേജ് തലത്തിൽ നോഡൽ ഓഫിസർമാരെ നിയമിക്കാൻ കേന്ദ്ര കൃഷി മന്ത്രാലയം നിർദേശം നൽകി. ഇതേത്തുടർന്നു സംസ്ഥാനത്തു 3 വില്ലേജുകൾക്ക് ഒരാൾ എന്ന തോതിൽ കൃഷി ഒാഫിസർ, കൃഷി അസിസ്റ്റന്റ് എന്നിവരെ നോഡൽ ഒാഫിസറായി നിയമിച്ചുതുടങ്ങി.
തിരുവനന്തപുരം ∙ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി തരംമാറ്റുന്ന അപേക്ഷകളിലെ സ്ഥലപരിശോധന മുൻഗണന നോക്കാതെ വേഗത്തിലാക്കാൻ പുതിയ നിർദേശവുമായി റവന്യു വകുപ്പ്. ഓരോ മേഖലയിലെയും അപേക്ഷകൾ കൂട്ടമായി പരിശോധിച്ച് ഒന്നിച്ചു റിപ്പോർട്ട് നൽകാനാണ് വില്ലേജ് ഓഫിസർമാർക്കും കൃഷി ഓഫിസർമാർക്കുമുള്ള നിർദേശം. നിലവിൽ അപേക്ഷാതീയതി പ്രകാരം മുൻഗണന നൽകിയാണ് പരിശോധന. ഇതുമൂലം ഓരോ മേഖലയിലും (ക്ലസ്റ്റർ) പല തവണ സന്ദർശിക്കേണ്ടിവരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ നിർദേശം.
കൊഴിഞ്ഞാമ്പാറ ∙ കരിമണ്ണിൽ പ്രവർത്തിക്കുന്ന ഗോപാലപുരം മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 14,000 രൂപ പിടികൂടി. കന്നുകാലികളെ കയറ്റിവന്ന ലോറി ഡ്രൈവർമാരിൽ നിന്നു ‘കൈമടക്കായി’ വാങ്ങിയ പണം ഫ്രിജിനകത്തും പാത്രങ്ങൾ തൂക്കിയിടുന്ന സ്ഥലത്തും അലമാരയ്ക്കു പിന്നിലും ഉദ്യോഗസ്ഥന്റെ
കല്ലറ ∙ സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട ജോസഫ് മെറിൻ ജെഫ്രി രാത്രിയും പകലും കർഷകർക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന കൃഷി ഓഫിസർ. ആറര വർഷം കല്ലറ കൃഷി ഭവനിൽ ജോലി ചെയ്ത ജോസഫ് മെറിൻ ജെഫ്രി ഇപ്പോൾ ജോലി ചെയ്യുന്നത് തണ്ണീർമുക്കം കൃഷിഭവനിലാണ്. അപ്പർ കുട്ടനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന
ഐടി, നിര്‍മ്മാണം, ഉത്പാദനം എന്നിങ്ങനെ പല മേഖലകള്‍ ഉണ്ടെങ്കിലും ഇന്നും നമ്മുടെ രാജ്യത്ത് ഏറ്റവുമധികം പേര്‍ക്ക് തൊഴില്‍ നല്കുന്ന മേഖലയാണ് കൃഷി. പുതിയ സാങ്കേതികവിദ്യകളും സങ്കേതങ്ങളും ഉപയോഗിക്കുന്ന കാര്‍ഷികമേഖല മികച്ച തൊഴിലും വരുമാനവും ലക്ഷണക്കണക്കിന് പേര്‍ക്ക് നല്കി കൊണ്ടിരിക്കുന്നു. കാര്‍ഷിക
കാഞ്ഞങ്ങാട്∙ അസിസ്റ്റന്റ് കൃഷി ഓഫിസർ തസ്തിക നിലവിലില്ലാത്ത മുഴുവൻ കൃഷി ഭവനുകളിലും ഫാമുകളിലും അസിസ്റ്റന്റ് കൃഷി ഓഫിസർ തസ്തിക സൃഷ്ടിക്കണം എന്നും കൃഷി അസിസ്റ്റന്റുമാർക്ക് കൃഷി ഓഫിസർ തസ്തികയിലേക്കുള്ള പ്രമോഷൻ 25% ആയി വർധിപ്പിക്കണമെന്നും അഗ്രികൾചറൽ അസിസ്റ്റന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം
Results 1-10 of 21