Activate your premium subscription today
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയിൽ(കെടിയു) താൽക്കാലിക വിസി നിയമനം നടക്കാത്ത സാഹചര്യത്തിൽ സ്ഥിരം വിസി നിയമനത്തിനു വിജ്ഞാപനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്. 10 വർഷത്തെ പ്രഫസർഷിപ്പോ അക്കാദമിക മേഖലയിലെ ഭരണപരമായ തസ്തികയിൽ 10 വർഷത്തെ മുൻപരിചയമോ വേണം. 61 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
കൊച്ചി∙ കേരള സാങ്കേതിക സർവകലാശാലയിൽ (കെടിയു) വൈസ് ചാൻസലറെ കണ്ടെത്താൻ ചാൻസലർ കൂടിയായ ഗവർണർ രൂപീകരിച്ച സേർച് കമ്മിറ്റിയും ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ, 7 സർവകലാശാലകളിലെ സേർച് കമ്മിറ്റി രൂപീകരണം നിയമക്കുരുക്കിലായി.
തിരുവനന്തപുരം∙ കഴിഞ്ഞ ഏപ്രിലിൽ കാലാവധി പൂർത്തിയായ സാങ്കേതിക സർവകലാശാല ( കെടിയു ) സിൻഡിക്കറ്റും ബോർഡ് ഓഫ് ഗവർണേഴ്സും പുനഃസംഘടിപ്പിക്കാത്തതിനെതിരെ പരാതി. സിപിഎം നേതാവ് പി.കെ.ബിജു ഉൾപ്പെടെയുള്ളവർ അനധികൃതമായി സിൻഡിക്കറ്റിൽ തുടരുന്നുവെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റിയാണ് ചാൻസലറായ ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.
തിരുവനന്തപുരം ∙ സംസ്ഥാന സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനത്തിൽ സേർച് കമ്മിറ്റി രൂപീകരിച്ച ഗവർണറെ വെല്ലുവിളിച്ച് പുതിയ സേർച് കമ്മിറ്റിയുണ്ടാക്കി സംസ്ഥാന സർക്കാർ. ഗവർണറുടെ നോമിനി ഇല്ലാതെ അഞ്ചംഗ കമ്മിറ്റിയാണു സർക്കാർ രൂപീകരിച്ചത്. കുസാറ്റ് മുൻ വൈസ് ചാൻസലർ കെ.എൻ.മധുസൂദനൻ, മദ്രാസ് ഐഐടി പ്രഫ. ടി.പ്രദീപ്, ജാർഖണ്ഡ് കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ പ്രഫ. ക്ഷിതിഭൂഷൻ, കുസാറ്റ് വൈസ് ചാൻസലർ ഇൻചാർജ് പ്രഫ. പി.ജി. ശങ്കരൻ, എംജി സർവകലാശാല മുൻ വൈസ് ചാൻസലർ പ്രഫ.സാബു തോമസ് എന്നിവരാണ് സേർച് കമ്മിറ്റിയിലെ അംഗങ്ങൾ.
തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2015 ൽ പ്രവർത്തനം ആരംഭിച്ച സർവ്വകലാശാലയിലെ ആറാം ബി.ടെക് ബാച്ചിന്റെയും നാലാം ആർക്കിടെക്ചർ ബാച്ചിന്റെയും മൂന്നാം ബി എച് എം സി ടി (ബാച്ലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി)
തിരുവനന്തപുരം ∙ സാങ്കേതിക സർവകലാ ശാലയ്ക്കു (കെടിയു) കീഴിലുള്ള എൻജിനീ യറിങ് കോളജുകളിൽ ഈ വർഷം മുതൽ ബിടെക്കിനു പുതിയ പാഠ്യപദ്ധതി. എഐസിടിഇ മാതൃകയനുസരിച്ചു വിദഗ്ധ സമിതി തയാറാക്കുന്ന പാഠ്യപദ്ധതിക്ക് ഉടൻ അന്തിമ രൂപമാകും. അടുത്ത മാസത്തോടെ ഓരോ വിഷയത്തിന്റെയും ബോർഡ് ഓഫ് സ്റ്റഡീസ് ചേർന്ന് പാഠ്യവിഷയങ്ങൾ
തിരുവനന്തപുരം ∙ കേരള എൻജിനീയറിങ്, ഫാർമസി ബിരുദ പ്രവേശനത്തിന് (കീം) നൽകിയ അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള സമയം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെ നീട്ടി. www.cee.kerala.gov.in മലയാളം പത്താംക്ലാസ് തുല്യതാപരീക്ഷ: 96.15% വിജയം തിരുവനന്തപുരം ∙ കേരളത്തിനു പുറത്തു താമസിക്കുന്ന
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല വിസി നിയമനത്തിനായി സേർച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. സർവകലാശാലയുടെ ചാൻസലർ കൂടിയായ ഗവർണറെ പൂർണമായും അവഗണിച്ചാണ് സർക്കാർ നീക്കം. സർവകലാശാല, യുജിസി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധികളെ ഉൾപ്പെടുത്തിയാകും സേർച് കമ്മിറ്റി രൂപീകരണം.
ന്യൂഡൽഹി ∙ കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ (വിസി) നിയമനത്തിൽ സംസ്ഥാന സർക്കാരിനു തിരിച്ചടി. മുൻ വിസി ഡോ.സിസ തോമസിന് എതിരായ സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നു കോടതി അഭിപ്രായപ്പെട്ടു. കേസില് വിശദമായ
ഏഴാം സെമസ്റ്റർ പരീക്ഷ പൂർത്തിയാകുമ്പോൾ ഇന്റേൺഷിപ് ആരംഭിക്കാം. 6.5 സിജിപിഎ ആണ് ഇന്റേൺഷിപ്പിന് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ എന്നിവയിൽ ഇന്റേൺഷിപ് ആകാം.
Results 1-10 of 91