Activate your premium subscription today
Monday, Apr 21, 2025
കൊച്ചി ∙ പത്താം ക്ലാസ് പരീക്ഷ ചോദ്യപേപ്പര് ചോര്ച്ചക്കേസിലെ മുഖ്യപ്രതി കെ.മുഹമ്മദ് ഷുഹൈബിന് ഹൈക്കോടതി ജാമ്യമനുവദിച്ചു. കൊടുവള്ളി എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ സിഇഒ കൂടിയായ ഷുഹൈബ് നല്കിയ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. നേരത്തെ ഹൈക്കോടതി ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കോഴഞ്ചേരിയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമയെത്തി വിദ്യാർഥികൾ. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ വേണ്ടിയാണ് പരീക്ഷയുടെ അവസാനദിവസമായ ഇന്നലെ വിദ്യാർഥികൾ മദ്യവുമായി എത്തിയത്. ഒരാളുടെ ബാഗിൽന്നു മുത്തശ്ശിയുടെ മോതിരം മോഷ്ടിച്ച് വിറ്റ 10,000 രൂപയും കണ്ടെടുത്തു. നാല് വിദ്യാർഥികൾക്ക് സ്കൂൾ അധികൃതർ കൗൺസലിങ് നൽകിയതായാണ് വിവരം.
മലപ്പുറം ∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ പൂർത്തിയായി. വിദ്യാർഥികൾ ഉൾപ്പെട്ട സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യാത്രയയപ്പു ചടങ്ങുകൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പല സ്കൂളുകളിലും പരീക്ഷ പൂർത്തിയാകുന്ന സമയത്ത് രക്ഷിതാക്കളോട് സ്ഥലത്തെത്താൻ ആവശ്യപ്പെട്ട് അവർക്കൊപ്പം കുട്ടികളെ വിടുകയായിരുന്നു.
കോട്ടയം ∙ ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയത് 18,705 വിദ്യാർഥികൾ. ഇതിൽ 9,179 ആൺകുട്ടികളും 9,526 പെൺകുട്ടികളും. ആകെ 256 സ്കൂളുകളിലായാണ് ഇത്രയും വിദ്യാർഥികൾ പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷത്തെക്കാൾ 509 വിദ്യാർഥികൾ കുറവ്.ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയതു കഞ്ഞിക്കുഴി മൗണ്ട് കാർമൽ
ആലപ്പുഴ∙ പരീക്ഷാച്ചൂട് കടന്ന് ഇനി ആശ്വാസത്തിന്റെ വേനൽക്കാലം. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകൾ ഇന്നലെയോടെ സമാപിച്ചു. 9 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഇന്നു പൂർത്തിയാകും. പ്ലസ്വണിന് ഇന്നും 29നും കൂടി പരീക്ഷയുണ്ട്. ഏപ്രിൽ മൂന്നു മുതലാണു മൂല്യനിർണയ ക്യാംപുകൾ ക്രമീകരിച്ചിട്ടുള്ളത്. സ്കൂളിലെ അവസാന ദിവസം
അടൂർ ∙ ‘ജീവിതമാണെന്റെ ലഹരി, സൗഹൃദമാണെന്റെ ലഹരി’ എന്നുറപ്പിച്ച് ഓട്ടോഗ്രാഫിൽ സ്നേഹസന്ദേശങ്ങൾ കൈമാറി അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ സ്കൂളിന്റെ പടിയിറങ്ങി. സ്കൂളിലെ എസ്എംസിയാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടു വച്ചത്. എസ്എംസി പത്താം ക്ലാസിലെ 40 കുട്ടികൾക്ക് ഓട്ടോഗ്രാഫും
വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്തു നൽകുന്നതായി ശബ്ദസന്ദേശം പുറത്തു വന്നതിനു പിന്നാലെ സ്കൂളിലെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. എം. സുലൈമാനെയാണ് സ്കൂൾ മനേജ്മെന്റ് സസ്പെൻഡ് ചെയ്തത്
കോഴിക്കോട് ∙ വടകര വില്യാപ്പള്ളിയിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്തു നൽകുന്നതായി ആരോപണം. വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് സ്കൂൾ അധികൃതർക്കെതിരെയാണ് ആക്ഷേപമുയർന്നിരിക്കുന്നത്. പരീക്ഷ ദിവസങ്ങളിൽ ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത അധ്യാപകരും സ്കൂളിലെത്തി കുട്ടികൾക്ക് സഹായം നൽകുന്നുണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ഒരു ദിവസം അധ്യാപകർ ആരും സ്കൂളിൽ എത്താതിരുന്നതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശമാണ് പുറത്തായത്.
കോഴിക്കോട് ∙ ചോദ്യക്കടലാസ് ചോർത്തിയതിനു തെളിവെടുപ്പ് നടക്കുമ്പോഴും വിദ്യാർഥികൾക്ക് കൂടുതൽ ഓഫറുകളുമായി മുഹമ്മദ് ഷുഹൈബിന്റെ എംഎസ് സൊലൂഷൻസ് ട്യൂഷൻ സെന്റർ. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ് ഉറപ്പിക്കാം എന്ന ഓഫറാണ് നൽകുന്നത്. എസ്എസ്എൽസി പരീക്ഷയ്ക്ക് ഉറപ്പായും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ നൽകുമെന്നാണ് വാഗ്ദാനം. എംഎസ് സൊലൂഷൻസിന്റെ പേരിൽ, മുഹമ്മദ് ഷുഹൈബിന്റെ ചിത്രം ഉൾപ്പെടെ വച്ചാണ് വാട്സാപ് ഗ്രൂപ്പുകളിൽ പരസ്യം ഷെയർ ചെയ്യുന്നത്.
പഠിപ്പുര മിഷൻ എസ്എസ്എൽസിയിൽ ഇതാ കൂട്ടുകാർക്കായി 50 മാത്സ് വർക്ഷീറ്റുകൾ! ഇതു ചെയ്തുപഠിച്ചാൽ മാത്സ് പിന്നെ ഈസി. കണക്കിനെപ്പേടിയാണെന്നു പല കുട്ടികളും പരാതിയുമായി വരാറുണ്ട്, പക്ഷേ മെരുക്കിയാൽ മെരുങ്ങാത്ത ഒരു കണക്കും ഇല്ലെന്ന് ഉറപ്പു പറയുന്നു, അധ്യാപകർ. എല്ലാവർക്കും കണക്ക് എളുപ്പമാകണമെന്നില്ല.
Results 1-10 of 343
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.