പോയ് വരാം സാറേ...
എസ്എസ്എൽസി പരീക്ഷയുടെ അവസാനദിനമായിരുന്നു ഇന്നലെ. കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ മാതാപിതാക്കൾക്കൊപ്പം മടങ്ങുന്ന വിദ്യാർഥി പ്രധാനാധ്യാപകൻ ഡെനീഷ് പി. ജോണിനോട് യാത്ര പറയുന്നു. എല്ലാ സ്കൂളുകളിലും പരീക്ഷയ്ക്ക് ശേഷം മാതാപിതാക്കൾക്ക് ഒപ്പമേ വിദ്യാർഥികളെ അയയ്ക്കാവൂവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ടായിരുന്നു.
ചിത്രം: ജിൻസ് മൈക്കിൾ / മനോരമ
Mail This Article
×
ADVERTISEMENT
കോട്ടയം ∙ ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയത് 18,705 വിദ്യാർഥികൾ. ഇതിൽ 9,179 ആൺകുട്ടികളും 9,526 പെൺകുട്ടികളും. ആകെ 256 സ്കൂളുകളിലായാണ് ഇത്രയും വിദ്യാർഥികൾ പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷത്തെക്കാൾ 509 വിദ്യാർഥികൾ കുറവ്. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയതു കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹൈസ്കൂളിൽനിന്നാണ് – 393 വിദ്യാർഥിനികൾ.
പെൺകുട്ടികളാണ് ഇത്തവണ കൂടുതലായി പരീക്ഷയെഴുതിയത്– 347 പെൺകുട്ടികൾ കൂടുതലായിരുന്നു. എസ്/സി വിഭാഗത്തിൽ 2,160 പേരും എസ്/ടി വിഭാഗത്തിൽ 325 പേരും പരീക്ഷയെഴുതി. ഒബിസി –7,602. മൂല്യനിർണയം ഏപ്രിൽ 3 മുതൽ 26 വരെ നടക്കും. കാരാപ്പുഴ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ആർപ്പൂക്കര മെഡിക്കൽ കോളജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് മൂല്യനിർണയം.
English Summary:
Kottayam SSLC Exam: 18,705 students appeared for the SSLC exam in Kottayam district, a decrease of 509 students compared to last year. Mount Carmel High School had the highest number of students writing the exam.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.