Activate your premium subscription today
7,45,000! ദീർഘസമയം ജോലി ചെയ്യുന്നതുമൂലമുണ്ടായ ഹൃദയരോഗങ്ങളെ തുടർന്നും പക്ഷാഘാതത്തെ തുടർന്നും 2016ൽ മരിച്ചവരുടെ എണ്ണം. രണ്ടായിരത്തിലേതുമായി താരതമ്യം ചെയ്യുമ്പോൾ 29 ശതമാനത്തിന്റെ വർധനവ്. 2021 മേയിൽ എൻവയേൺമെന്റ് ഇന്റർനാഷനലിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയും രാജ്യാന്തര തൊഴിൽ സംഘടനയും ചേർന്നു തയാറാക്കിയ റിപ്പോർട്ടിലാണ് ഈ കണക്ക്. ആഴ്ചയിൽ 55 മണിക്കൂറിലധികം ജോലി ചെയ്തവർക്കാണ് ജീവൻ തന്നെ നഷ്ടപ്പെട്ടത്. ഏണസ്റ്റ് യങ് ഇന്ത്യയിലെ ജീവനക്കാരിയായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണം കോർപറേറ്റ് ലോകത്തെ ഉയർന്ന തൊഴിൽ സമ്മർദത്തെ കുറിച്ചുള്ള തുറന്ന ചർച്ചകളിലേക്ക് വഴി തുറക്കുമ്പോൾ ഈ കണക്കുകളും പ്രസക്തമാണ്. അന്നയുടെ മരണത്തിനു തൊട്ടുപിറകേ അടുത്ത വാർത്തയെത്തി. തൊഴിൽ സമ്മർദം താങ്ങാനാകാതെ ചെന്നൈ സ്വദേശി സ്വയം ഷോക്കടിപ്പിച്ച് ആത്മഹത്യ ചെയ്തു. തൊഴിൽ സമ്മർദം താങ്ങാനാകാതെ വിഷാദത്തിലേക്ക് കൂപ്പുകുത്തി ചികിത്സ തേടുന്നവരുടെ അനുഭവങ്ങൾ പലരും പങ്കുവച്ചു. ബാങ്ക്, പൊലീസ് തുടങ്ങിയ തൊഴിൽ മേഖലകളിൽ സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വൻതോതിൽ ഉയർന്നിരുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുന്ന, മികച്ച വരുമാനമുള്ള തൊഴിൽ കണ്ടെത്തുന്നതിന് കടുത്ത മത്സരമുള്ള ഒരു രാജ്യത്ത് അതേ തൊഴിലവസരങ്ങൾ എന്തുകൊണ്ടായിരിക്കും ജീവനക്കാരുടെ ജീവൻ തന്നെ കവരുന്നത്?
നിങ്ങൾ തിരക്കേറിയ ഒരു ബസ്സിലോ തീവണ്ടിയുടെ ജനറൽ കംപാർട്ട്മെന്റിലോ യാത്ര ചെയ്യുകയാണ്. നിന്നു തിരിയാനിടമില്ല. സീറ്റുകളൊക്കെ ഫുൾ! സ്വയം ശപിച്ചു കൊണ്ടു മറ്റു പലരേയും പോലെ നിങ്ങളും മുകളിലത്തെ കമ്പിയിൽ വാവലു പോലെ അള്ളിപ്പിടിച്ചോ ഏതെങ്കിലും സീറ്റിന്റെ ഓരം ചാരിയോ തൽക്കാലം അഡ്ജസ്റ്റ് ചെയ്യുന്നു.
ഒരു കാഴ്ചയിൽ അപ്പുറത്തു നിൽക്കുന്നയാളെ മനസ്സിലാക്കിയെന്ന് അഹങ്കരിക്കുന്ന പലരുമുണ്ട്. അവരുടെ ഓരോ ചലനങ്ങളും പ്രവർത്തികളും മുൻവിധിയോടെ മാത്രം വിലയിരുത്തുന്നവരാണ് നമ്മിൽപ്പലരും. എന്നാൽ ജീവിതത്തിലൊരു പ്രശ്നം വരുമ്പോൾ മാലാഖമാരെന്നു കരുതിയവർ കൈവിടുകയും വില്ലന്മാരെന്നു കരുതിയവർ സഹായിക്കുകയും ചെയ്ത
രക്ഷിതാക്കളുടെ ജോലിസ്ഥലം കാണാനുള്ള കുട്ടികളുടെ ആഗ്രഹം സഫലമാക്കി ഖത്തർ ഫൗണ്ടേഷൻ.
ഓഫിസുകളിൽ പല തരത്തിലുള്ള ജീവനക്കാരുണ്ട്. ചിലർ കൃത്യസമയത്തു വന്ന് കൃത്യസമയത്ത് ഓഫിസ് വിട്ടിറങ്ങും. മറ്റു ചിലർ ഡ്യൂട്ടി സമയത്തിനു ശേഷമെത്തി ഒരുപാടു വൈകി ഓഫിസിൽ നിന്നറങ്ങും. വേറെ ചിലരാകട്ടെ ഡ്യൂട്ടി സമയത്തിനകം ജോലി തീർത്ത് സഹപ്രവർത്തകരോടും കൂട്ടുകാരോടുമൊക്കെ വർത്തമാനം പറഞ്ഞിരുന്ന് വൈകിയേ ഓഫിസിൽ നിന്ന്
ജോലിയും ജീവിതവും ഉൻമേഷഭരിതമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ജോലിസ്ഥലത്തെ സൗഹൃദങ്ങൾ. സന്തോഷത്തോടെ ജോലി ചെയ്യാനും ഉൽപാദന ക്ഷമത കൂട്ടാനും വ്യക്തിജീവിതത്തിൽ സംഘർഷങ്ങളില്ലാതാ ക്കുന്നതിലും സൗഹൃദങ്ങൾക്കു വലിയ പങ്കുണ്ട്. തെറ്റായി വിധിക്കുമോ എന്ന പേടിയില്ലാതെ സഹായങ്ങൾ ചോദിക്കാന് കഴിയുന്ന അന്തരീക്ഷമാണു
പ്രശ്നക്കാർക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുന്ന ചില സാഹചര്യങ്ങളിൽ ചെയ്യാത്ത തെറ്റിന് പഴി കേൾക്കേണ്ട അവസ്ഥ ചിലർക്കെങ്കിലും ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് ജോലിസ്ഥലത്തെ ആശയവിനിമയം
ജീവനക്കാരൻ: ‘‘ സർ, എനിക്ക് പനിയാണ് ഞാൻ ഇന്ന് സെക്കൻഡ് ഹാഫ് ലീവ് എടുത്തോട്ടേ?’’ മേലധികാരി: ‘‘അതിനെന്താ. കണ്ടാൽത്തന്നെ അറിയാമല്ലോ വയ്യെന്ന്. പോയി നന്നായി റെസ്റ്റ് എടുക്കൂ’’. മറ്റൊരു അവസരത്തിൽ ജീവനക്കാരൻ: ‘‘സർ, എനിക്ക് വല്ലാത്ത മാനസിക സമ്മർദം തോന്നുന്നു. കാരണമെന്താണെന്നറിയില്ല. ഞാന് ലീവ്
മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരും ഇത്തരം ഒത്തുചേരൽ വേദികളിൽ ഒരുമിച്ച് പങ്കെടുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെരുമാറ്റവും ആശയവിനിമയവും പ്രഫഷനൽ ആക്കാൻ ശ്രദ്ധിക്കണം. പങ്കുവയ്ക്കുന്ന നിർദേശങ്ങളും സന്ദേശങ്ങളും തീരുമാനങ്ങളും ഒരു കൂട്ടം ആളുകളോടു മാത്രം പ്രത്യേകമായി പങ്കുവയ്ക്കാതെ എല്ലാവരോടുമായി പങ്കുവയ്ക്കാൻ ശ്രദ്ധിക്കണം.
നിഷേധ ചിന്താഗതിക്കാരെ രണ്ടു വിഭാഗത്തിൽ ഉൾപ്പെടുത്താം. ചിലർ സദാ സമയവും നെഗറ്റീവായി ചിന്തിക്കുന്നവരും ജോലിയിൽ ഒരു രീതിയിലും മുന്നോട്ടുപോകാൻ പ്രേരിപ്പിക്കാത്തവരും ആയിരിക്കും. എന്നാൽ മറ്റു ചിലർ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതു കൊണ്ടു മാത്രമായിരിക്കും നെഗറ്റീവായി പെരുമാറുന്നത്.
Results 1-10 of 29