ബിഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ജാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്. തലസ്ഥാനം റാഞ്ചി. 14 ലോകസഭാ മണ്ഡലങ്ങളാണ് ജാർഖണ്ഡിൽ ഉള്ളത് . 13 സീറ്റുകളിൽ സ്വന്തം നിലയിൽ സ്ഥാനാര്‍ഥികളെ നിർത്തിയ ബിജെപി ഒരു സീറ്റ് സഖ്യകക്ഷിയായ എ.ജെ.എസ്.യുവിന് നൽകി. ജെഎംഎം, ആർജെഡി, സിപിഎം എന്നീ കക്ഷികൾ ഉൾപ്പെടുന്നതാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി. കോൺഗ്രസ് ഏഴു സീറ്റിലും ജെഎംഎം അഞ്ചു സീറ്റിലും മത്സരിക്കുമ്പോൾ ആർജെഡിയും സിപിഎമ്മും ഓരോ സീറ്റുകളിൽ ജനവിധി തേടുന്നു.