ഫ്രഞ്ച് കോളനികളായിരുന്ന നാല് പ്രവിശ്യകൾ ചേർത്താണ് ഈ കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ചത്. മുന്നു സംസ്ഥാനങ്ങളിലായി ചിതറിക്കിടക്കുന്ന കേന്ദ്ര ഭരണപ്രദേശമാണ് പുതുച്ചേരി. വടക്കൻ കേരളത്തിലെ മാഹി, തമിഴ്നാട്ടിലെ പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശിലെ യാനം എന്നീ പ്രദേശങ്ങളാണ് പുതുച്ചേരിയുടെ ഭാഗങ്ങൾ. ഈ പ്രദേശങ്ങൾ ഏറെ കാലം ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്നു. 1 ലോകസഭാ മണ്ഡലമാണ് പുതുച്ചേരിയിൽ ഉള്ളത്. കോൺഗ്രസും ബിജെപിയും തമ്മിലുള്ള നേരിട്ടുള്ള അങ്കത്തിനാണ് ഇത്തവണ പുതുച്ചേരി സാക്ഷ്യം വഹിക്കുന്നത്.