സംസ്ഥാന ഭരണം പിടിച്ചെടുത്ത ശേഷം എഎപി നേരിടുന്ന ആദ്യ അഗ്നിപരീക്ഷയാണ് 13 ലോകസഭാ മണ്ഡലങ്ങളുള്ള പഞ്ചാബിലെ വിധിയെഴുത്ത്. ഡൽഹിയില്‍ സഖ്യത്തിലാണെങ്കിലും എഎപിയും കോൺഗ്രസും ഇവിടെ പരസ്പരം കൊമ്പുകോർക്കുന്നു ബിജെപിയും ശിരോമണി അകാലിദളും കൂടിയാകമ്പോൾ വീറുള്ള പോരാട്ടമാണ് ഇത്തവണ പഞ്ചാബിൽ.