ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ നേരിട്ട് മത്സരം നടക്കുന്ന മറ്റൊരു സംസ്ഥാനം എന്ന നിലയിൽ ശ്രദ്ധേയമാണ് രാജസ്ഥാൻ. 25 മണ്ഡലങ്ങളിലും ബിജെപി സ്വന്തം സ്ഥാനാർഥികളെ രംഗത്തിറക്കിയപ്പോൾ സിപിഎം ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ ചേർത്തുനിർത്തിയാണ് കോൺഗ്രസ് മത്സരരംഗത്തുള്ളത്. 22 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുള്ള കോൺഗ്രസിൻറെ പ്രകടനം തന്നെയാകും സംസ്ഥാനത്ത് ഇന്ത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം നിർണായകമാകുക.