ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് തെലങ്കാന. ഇന്ത്യയുടെ 28-ാം സംസ്ഥാനമായി 2014 ജൂൺ 2-ന് നിലവിൽ വന്നു. മുൻകാലത്ത് ഈ പ്രദേശം ആന്ധ്രപ്രദേശ് സംസ്ഥാനത്തിലുൾപ്പെട്ടിരുന്നു. കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു. തലസ്ഥാനം ഹൈദരാബാദ്. 17 ലോകസഭാ മണ്ഡലങ്ങളാണ് തെലങ്കാനയിൽ ഉള്ളത്.