Activate your premium subscription today
കൊച്ചി ∙ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ പുറത്താക്കി. സംഘടനയുടെ അച്ചടക്കം ലംഘിച്ചതിനാണ് സാന്ദ്രയ്ക്കെതിരെ നടപടിയെന്നും കാരണം കാണിക്കൽ നോട്ടിസിനു നൽകിയ വിശദീകരണം സത്യവിരുദ്ധവും തൃപ്തികരമല്ലെന്നും സെക്രട്ടറി ബി.രാഗേഷ് വ്യക്തമാക്കി. അസോസിയേഷൻ നേതാക്കൾക്കെതിരെ സാന്ദ്ര നൽകിയ കേസ് വ്യാജമാണെന്ന് ആരോപിച്ചും അന്വേഷണം ആവശ്യപ്പെട്ടും അസോസിയേഷൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.
കൊച്ചി∙ വനിതാ നിർമാതാവിന്റെ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതിയിലെ 10 നിർമാതാക്കൾക്ക് എതിരെ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിനു (എസ്ഐടി) ലഭിച്ച പരാതിയിൽ നിർമാതാവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് റജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടു സെൻട്രൽ പൊലീസിനു കൈമാറുകയായിരുന്നു. ലൈംഗികച്ചുവയോടെ സംസാരിക്കുക, ആംഗ്യം, വാക്ക്, പ്രവൃത്തി എന്നിവയിലൂടെ സ്ത്രീത്വത്തെ അപമാനിക്കുക എന്നീ വകുപ്പുകൾ ചേർത്താണു കേസെടുത്തത്.
കൊച്ചി∙ അപമര്യാദയായി പെരുമാറിയെന്ന വനിതാ നിർമാതാവിന്റെ പരാതിയിൽ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ കേസ്. പ്രത്യേക അന്വേഷണസംഘത്തിന് നിർമാതാവ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസെടുത്തത്. ആന്റോ ജോസഫ്, ബി.രാകേഷ്, ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഒൻപതുപേർക്കെതിരെയാണ് കേസ്. സിനിമയുടെ
തിരുവനന്തപുരം ∙ മലയാള സിനിമ 10–15 പേരടങ്ങുന്ന ഒരു മാഫിയയുടെ കൈപ്പിടിയിലാണെന്നും ഇവർ മറ്റു നടൻമാർക്കും നടിമാർക്കും വിലക്കേർപ്പെടുത്തി ദ്രോഹിക്കുകയാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ത്രീകളെക്കാൾ കൂടുതൽ പുരുഷൻമാരാണ് ഇൗ പരാതി ഉന്നയിച്ചത്. നിർമാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളുമായി കൂടി പ്രവർത്തിക്കുന്ന ചില നടൻമാർ സിനിമയിൽനിന്നു പരമാവധി കീർത്തിയും പണവും നേടിയെടുത്തു. അതുവഴി സിനിമാ മേഖലയുടെ പൂർണ നിയന്ത്രണം ഇവർ കയ്യടക്കിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിർമാതാവ് സജിമോൻ പറയിലിനെ തള്ളി നിർമാതാക്കളുടെ സംഘടന. സജിമോൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ അംഗമല്ലെന്നാണ് നിർമാതാക്കളുടെ വാദം. റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പ്രത്യേക നിലപാടില്ലെന്നും
വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. സ്വകാര്യ പങ്കാളിത്തത്തോടെ 10,000 കോടി രൂപ മുതൽമുടക്കിൽ സ്റ്റുഡിയോ സജ്ജമാക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്. വിനോദ വ്യവസായ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
തിരുവനന്തപുരം∙ സ്ക്രീനിൽ നിർമാണക്കമ്പനിയുടെ പേരു തെളിയുമ്പോൾ തിയറ്ററിൽ കയ്യടി, മുടക്കിയ കാശു മുതലാകുമെന്ന പ്രേക്ഷകന്റെ ഉറപ്പായിരുന്നു ആ കയ്യടി. അരോമ മൂവീസ് ഇന്റർനാഷനലും സുനിത പ്രൊഡക്ഷൻസും എടുത്ത പടങ്ങൾ ഹിറ്റായതിനു കാരണം സിനിമയുടെ രസക്കൂട്ടറിയുന്ന അരോമ മണിയെന്ന നിർമാതാവിന്റെ മികവായിരുന്നു.
കൊച്ചി∙ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻ നിർമാതാക്കൾ. പ്രൊമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ
വൻകിട പ്രോജക്ടുകള്‍ ഒരുക്കുന്നതില്‍ വൈദഗ്ധ്യമുള്ള നിർമാതാക്കളുടെ കേദാരമാണ് തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രി. സ്വാഭാവികമായും അവരില്‍ ഒരാള്‍ മാത്രമായി ഒതുങ്ങിപ്പോകേണ്ടയാളായിരുന്നു റാമോജിറാവു. എന്നാല്‍ ലോകം എക്കാലവും ഓര്‍മ്മിക്കുന്ന മഹത്തായ ചില അടയാളപ്പെടുത്തലുകള്‍ ബാക്കി വച്ചാണ് 87–ാം വയസ്സിൽ അദ്ദേഹം റീടേക്കില്ലാത്ത ജീവിതത്തോട് ‘പാക്ക് അപ്’ പറഞ്ഞു മടങ്ങുന്നത്. ഇന്ത്യൻ സിനിമാ ചിത്രീകരണത്തിന്റെ മുഖച്ഛായ മാറ്റിയ റാമോജിറാവു ഫിലിം സിറ്റിയുടെ സ്ഥാപകന്‍ വിടപറയുമ്പോൾ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഒരു കാലം കൂടിയാണ് ഓർമകളുടെ ‘ബ്ലാക്ക് ആൻഡ് വൈറ്റി’ലേക്ക് മാറുന്നത്. ‘ഐഡിയ ടു ഫസ്റ്റ്കോപ്പി’ എന്നതാണ് റാമോജിറാവു ഫിലിം സിറ്റിയുടെ മുഖ്യ ആകര്‍ഷണം. ഒരു സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്ന നിർമാതാവും സംവിധായകനും നേരെ റാമോജിറാവുവിലേക്ക് ചെന്നാല്‍ മതി. ഫൈനല്‍ ഔട്ടുമായി പുറത്തു വരാം എന്നതാണ് സ്ഥിതി. സ്ക്രിപ്റ്റ് ചർച്ചയ്ക്കുള്ള ഹോട്ടല്‍ റൂം മുതല്‍ ഫസ്റ്റ് കോപ്പി പ്രൊജക്ഷന് സംവിധാനം വരെ അവിടെയുണ്ട്. ഇന്‍ഡോര്‍-ഔട്ട്ഡോര്‍ ഷൂട്ടിനു വേണ്ടിയുള്ള സെറ്റുകള്‍ അടക്കം. കർഷക കുടുംബത്തിൽ ജനിച്ച്, സ്വന്തം പ്രയത്നം കൊണ്ടുമാത്രം ഉയർന്നുവന്ന റാവുവിനോട്, ഇന്ത്യൻ സിനിമാ ലോകം എന്നും കടപ്പെട്ടിരിക്കും. കാരണം, അദ്ദേഹം കണ്ട സ്വപ്നമാണല്ലോ മറ്റനേകം പേർക്ക് സ്വപ്നം കാണാനുള്ള വഴിയൊരുക്കിയത്.
കൊച്ചി ∙പിവിആർ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നിലനിന്ന തർക്കം ഒത്തുതീർന്നു. ഇരു കൂട്ടരും കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് തർക്കം തീർന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കിയത്. തർക്കത്തിന് പ്രധാന കാരണമായ
Results 1-10 of 34