Activate your premium subscription today
സായി ധരം തേജ് നായകനാകുന്ന പുതിയ സിനിമയുടെ ടീസർ ലോഞ്ച് ചടങ്ങിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി. ഹൈദരാബാദില് നടന്ന ഗ്രാൻഡ് ലോഞ്ചിൽ ഗ്ലാമറസ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. രാം ചരൺ അടക്കമുള്ളവർ ചടങ്ങിൽ അതിഥികളായിരുന്നു. നടി അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം കൂടിയാണിത്. വമ്പന് മുതൽ മുടക്കിൽ
സൂരിയുടെ പുതിയ ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ‘മാമൻ’ എന്നാണ് സിനിമയുടെ പേരിട്ടിരിക്കുന്നത്. പ്രശാന്ത് പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ജി.വി. പ്രകാശ് ചിത്രം ‘ബ്രൂസ്ലീ’, വിലങ്ങ്(വെബ് സീരിസ്) എന്നിവയുടെ സംവിധായകനാണ് പ്രശാന്ത് പാണ്ഡിരാജ്. ഹിഷാം അബ്ദുൾ
വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ 'ഹലോ മമ്മി' വിയജകരമായ് പ്രദർശനം തുടരുന്നു. ഏറെ നാളുകൾക്ക് ശേഷം മലയാളത്തിൽ വീണ്ടുമൊരു കോമഡി എന്റർടൈനർ എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. സിനിമ കാണാനെത്തുന്നവരിൽ ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. യുവാക്കളോടൊപ്പം അമ്മമാരും കുട്ടികളും കൂട്ടച്ചിരി ചിരിച്ച് തിയറ്ററിൽ കോളിളക്കം സൃഷ്ടിക്കുകയാണ്.
അപ്രതീക്ഷിതമായി സിനിമയിലേക്കെത്തിയ അഭിനേതാക്കളിൽ ഒരാളാണ് മലയാളത്തിന്റെ പ്രിയ നടി ഐശ്വര്യ ലക്ഷമി. അഭിനയ മികവുകൊണ്ട് തുടക്ക കാലത്തിൽ തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ ഐശ്വര്യ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വെള്ളിത്തിരയിൽ മിന്നിനിന്നിരുന്ന താരത്തിന്റെ സാന്നിധ്യം മലയാള സിനിമയില് നിന്നും കുറഞ്ഞ്
‘വരത്തൻ’ എന്ന ചിത്രത്തിൽ തന്റെ വില്ലനായി വന്ന ഷറഫുദ്ദീനെ ഐശ്വര്യലക്ഷ്മി വീണ്ടും കാണുന്നത് ആറു വർഷങ്ങൾക്കു ശേഷം പുതിയ ചിത്രത്തിന്റെ പൂജ നടക്കുമ്പോഴാണ്. പൂജയ്ക്കു മുൻപേ ഷറഫുദ്ദീൻ ഐശ്വര്യയ്ക്കു നേരെ കൈ നീട്ടി. ‘ഹലോ മമ്മി..’ പുതിയ ചിത്രത്തിൽ ഐശ്വര്യയുടെ നായകനാണ് ഷറഫുദ്ദീൻ. വൈശാഖ് എലൻസ് സംവിധാനം ചെയ്ത
സോഷ്യൽ മീഡിയ വഴി പ്രശസ്തനായ ഒരു ‘സിനിമാസ്വാദകനെ’ പൊതുമധ്യത്തിൽ അപമാനിച്ചെന്നാരോപിച്ച് വിമർശനങ്ങൾ നേരിടുകയാണ് നടി ഐശ്വര്യ ലക്ഷ്മി. കക്ഷി ‘ഷേക്ക് ഹാൻഡിനായി’ കൈ നീട്ടിയപ്പോൾ ഐശ്വര്യ മൈൻഡ് ആക്കിയില്ലെന്നതാണ് ചിലർ അവരിൽ കാണുന്ന കുറ്റം. താൻ നായികയായ ഹലോ മമ്മി എന്ന ചിത്രത്തിന്റെ ആദ്യഷോ കാണാൻ കൊച്ചിയിലെ തിയറ്ററിൽ ഐശ്വര്യ എത്തിയപ്പോഴാണ് വിവാദത്തിന് ആസ്പദമായ സംഭവം നടക്കുന്നത്.
സ്നേഹിച്ചു കൊതിതീരുംമുമ്പേ അകാലത്തിൽ വിട്ടുപോയവർ നമ്മെ കാണാൻ തിരിച്ചു വന്നാൽ എങ്ങനെ ഉണ്ടാകും. മകളെ സ്നേഹിച്ചു തീരാത്ത അമ്മയുടെ ആത്മാവിന്റെ കഥയാണ് വൈശാഖ്എലൻസ് സംവിധാനം ചെയ്ത ഹൊറർ കോമഡി ചിത്രം ‘ഹലോ മമ്മി’ പറയുന്നത്. ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളായി പ്രേക്ഷകർക്ക്
വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിലും തെന്നിന്ത്യയിലും ചുവടുറപ്പിച്ചോടെ തിരക്കേറിയ താരമായ് മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന 'ഹലോ മമ്മി'. ഫാന്റസി ഹൊറർ കോമഡി എന്റർടെയ്നർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നവംബർ 21ന്
ഷറഫുദ്ദീൻ–ഐശ്വര്യ ലക്ഷ്മി എന്നിവർ ഒന്നിക്കുന്ന കോമഡി ഫാന്റസി ചിത്രം ‘ഹലോ മമ്മി’യുടെ ട്രെയിലർ റിലീസ് ചെയ്തു. വമ്പൻ ട്വിസ്റ്റുകളുമായാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. സമ്പൂർണ കോമഡി ചിത്രമെന്ന ഫീൽ തരുന്ന തുടക്കത്തിൽ നിന്ന് അതിവേഗം ഒരു ഹൊറർ ഫാന്റസി സിനിമയുടെ മൂഡിലേക്ക് ട്രെയിലർ ട്രാക്ക് മാറുകയാണ്.
ഫഹദ് ഫാസിൽ-ഐശ്വര്യ ലക്ഷ്മി ചിത്രം 'വരത്തൻ'ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. 'പ്രേമ'ത്തിലെ ഗിരിരാജൻ കോഴിയെയും 'ഹാപ്പി വെഡ്ഡിംഗ്'ലെ മനു കൃഷ്ണനെയും പോലെ ആയിരുന്നില്ല ജോസി. ട്രാക്ക് മാറ്റി വില്ലൻ വേഷത്തിൽ എത്തിയ ഷറഫുദ്ദീൻ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 'അഞ്ചാം പാതിര'യിൽ ബെഞ്ചമിൻ ലൂയിസ് ഷറഫുദ്ദീനാണെന്ന് മനസ്സിലാക്കാൻ തന്നെ കുറച്ചധികം സമയം വേണ്ടിവന്നു. വ്യത്യസ്തമായ വേഷപ്പകർച്ചയിൽ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച ഷറഫുദ്ദീൻ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. അന്ന് വരത്തനിൽ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായ് വേഷമിട്ടു. ഇന്ന് 'ഹലോ മമ്മി'യിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ നായകനായ് നിറഞ്ഞാടാൻ ഒരുങ്ങുന്നു. 'ഹലോ മമ്മി' ഒരു ഫാന്റസി കോമഡി ചിത്രമാണ്. നവാഗതനായ വൈശാഖ് എലൻസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ 21 മുതൽ തിയറ്ററുകളിലെത്തുന്ന ചിത്രം ഫാമിലി എന്റർടൈനറാണ്. ഷറഫുദ്ദീനും ലക്ഷ്മിയും നായകനും നായികയുമായ് എത്തുന്ന ആദ്യ സിനിമയാണിത്.
Results 1-10 of 76