Activate your premium subscription today
കൊച്ചി ∙ ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യമനുവദിച്ച് ഹൈക്കോടതി. നടൻ സിദ്ദിഖിന്റെ കേസിൽ പരാതി നൽകാൻ വൈകിയത് ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി വിധി മുൻനിർത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനും കോടതി നിർദേശം നൽകി. ഇതിനു പുറമെ, കർശനമായ ജാമ്യ ഉപാധികളും പുറപ്പെടുവിച്ചിട്ടുണ്ട്.
കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയുണ്ടായ ലൈംഗിക പീഡനക്കേസുകളില്‍ മുൻകൂർ ജാമ്യം തേടി നടന്മാരായ ജയസൂര്യയും ബാബുരാജും ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം, തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനുകളിലാണ് ജയസൂര്യയ്ക്കെതിരായ കേസുകൾ. അന്വേഷണവുമായി സഹകരിക്കാൻ തയാറാണ്, ഈ മാസം 18ന് വിദേശത്തു നിന്നും മടങ്ങിവരും, കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ല എന്നിവ പരിഗണിച്ച് മുൻകൂർ ജാമ്യം നൽകണമെന്നാണ് ജയസൂര്യയുടെ ആവശ്യം.
കൊച്ചി∙ നടന് ബാബുരാജിനെതിരായ പീഡനപരാതിയില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുക. അടിമാലി പൊലീസ് പരാതിക്കാരിയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും. ബാബുരാജിന്റെ ആലുവയിലെ വീട്ടില്‍വച്ചും ഇടുക്കി കമ്പിലൈനിലെ റിസോര്‍ട്ടില്‍വച്ചും പീഡിപ്പിച്ചെന്നായിരുന്നു പരാതി.
സിനിമയിൽ അവസരങ്ങൾ ലഭിക്കാൻ മാത്രമല്ല, നിലനിന്നു പോകാൻ വരെ ‘അഡ്ജസ്റ്റുമെന്റുകൾക്ക്’ നിന്നു കൊടുക്കേണ്ട അവസ്ഥ. ലൈംഗികാതിക്രമം എന്നു പേരെടുത്തു വിളിക്കാവുന്ന ഈ കടുത്ത ചൂഷണത്തെയാണ് മലയാള ചലച്ചിത്രലോകം ഇതുവരെ ‘അഡ്ജസ്റ്റ്മെന്റ്’ എന്ന ഓമനപ്പേരിട്ട് ഒതുക്കിയത്. എന്നാൽ, എത്ര മൂടിവച്ചാലും സത്യങ്ങളെല്ലാം ഒരു നാൾ പുറത്തുവരുമെന്നത് ഉറപ്പ്. അന്ന് നിലയുറപ്പിക്കാനാകാത്ത വിധം പല ആരാധനാ ബിംബങ്ങളും വീണുടയും. ആ കാഴ്ചയ്ക്കാണ് ഇന്ന് കേരളം സാക്ഷ്യം വഹിക്കുന്നത്. മലയാള സിനിമയിലെ ലൈംഗിക അതിക്രമ സംഭവങ്ങളുടെ സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തന്നെ പിരിച്ചുവിട്ടിരിക്കുന്നു. പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി സിദ്ദിഖുമെല്ലാം ഉണ്ട് ഈ രാജിവച്ചവരിൽ. ഒപ്പം ചലച്ചിത്ര അക്കാദമി ചെയർമാൻ സംവിധായകൻ രഞ്ജിത്തും. എംഎൽഎ സ്ഥാനത്തു നിന്ന് നടൻ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. നിരന്തര സമ്മർദ്ദത്തിനൊടുവിൽ സർക്കാരിന് പുറത്തുവിടേണ്ടി വന്ന ഹേമകമ്മിറ്റി റിപ്പോർട്ടിൽ, ചൂഷകരുടെ പേരില്ലെങ്കിലും അക്രമികളെ ചൂണ്ടിക്കാട്ടി നടിമാരും ജൂനിയർ ആർടിസ്റ്റുകളും തിരക്കഥാകൃത്തുക്കളും ഉൾപ്പെടെ മുന്നോട്ടുവരുന്ന കാഴ്ചയാണ് ഇപ്പോൾ. ഇത്തരം വെളിപ്പെടുത്തലുകൾ
കൊച്ചി∙ നടൻ ബാബുരാജിനും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും എതിരെ ലൈംഗിക പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് പൊലീസിൽ പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തിന് പരാതി ഇ മെയിലായി അയച്ചു. ആവശ്യമെങ്കിൽ തെളിവുകൾ ഹാജരാക്കുമെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ആർക്കെതിരെയും എന്തും ആരോപിക്കാവുന്ന അവസ്ഥയാണെന്നും ഒളിച്ചോടാനോ സംഘടനയുടെ തലപ്പത്ത് കടിച്ചു തൂങ്ങാനോ തന്നെ കിട്ടില്ലെന്ന് ‘അമ്മ’ ജോയിന്റ് സെക്രട്ടറി ബാബുരാജ് പറയുന്നു. അസത്യമായ ഒരു ആരോപണത്തിന്റെ പേരിൽ മാറാൻ ബുദ്ധിമുട്ടുണ്ടെന്നും തെറ്റു ചെയ്തിട്ടില്ലെന്ന പൂർണബോധ്യമുണ്ടെന്നും ബാബുരാജ് മനോരമ
കൊച്ചി∙ നടൻ ബാബുരാജ് ‘അമ്മ’ സംഘടനയുടെ ആക്ടിങ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് നടി ശ്വേത മേനോൻ. ആരോപണം വന്നാൽ ആരായാലും സ്ഥാനത്തുനിന്ന് മാറി നിൽക്കണം. അതിൽ ജൂനിയറെന്നോ സീനിയറെന്നോ വ്യത്യാസമില്ലെന്നും ശ്വേത മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു.
സിനിമയിലും പരസ്യചിത്രത്തിലും അവസരം വാഗ്ദാനംചെയ്ത് ആലുവയിലെ വീട്ടിൽവച്ച് നടനും നിർമാതാവുമായ ബാബുരാജും കൊച്ചിയിലെ ഫ്ലാറ്റിൽവച്ച് സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്. ‘കൂദാശ’ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത തന്നെ സഹായിക്കാൻ ആരുമില്ലാത്തതിൽ മനസ്സുമടുത്താണ് സിനിമാമോഹം അവസാനിപ്പിച്ചതെന്നും പറഞ്ഞു.
കൊച്ചി ∙ നേതൃത്വത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉള്ളുലഞ്ഞ അമ്മ ഇന്നു ചേരാനിരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മാറ്റി. അമ്മ പ്രസിഡന്റിന്റെ അസൗകര്യമാണു കാരണമായി പറയുന്നതെങ്കിലും ഇപ്പോഴത്തെ അവസ്ഥയിൽ യോഗം ചേർന്നാൽ സ്ഥിതി സ്ഫോടനാത്മകമാകുമെന്ന വിലയിരുത്തലാണു കാരണമെന്നു സൂചനയുണ്ട്.
കൊച്ചി∙ പീഡനാരോപണം ഉന്നയിച്ച ജൂനിയർ ആർട്ടിസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ ബാബുരാജ്. ആരോപണം ഉന്നയിച്ച സ്ത്രീ മുഖം മറയ്ക്കാതെ പുറത്തുവരണമെന്ന് ബാബുരാജ് പറഞ്ഞു. തന്റെ റിസോർട്ടിൽ ജോലി ചെയ്ത യുവതിയാണ് ആരോപണം ഉന്നയിച്ചതെന്ന് സംശയിക്കുന്നു. ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്കു താൻ എത്തുന്നത് തടയുകയാണ് ലക്ഷ്യമെന്നും ബാബുരാജ് പറഞ്ഞു.
Results 1-10 of 64