Activate your premium subscription today
നിഖില വിമലിനെ പിന്തുണച്ച് ഐശ്വര്യ ലക്ഷ്മി. സമൂഹമാധ്യമങ്ങളിൽ നിഖിലയ്ക്കെതിരെ പോസ്റ്റുകളും ട്രോളുകളും സജീവമാകുന്നതിന് ഇടയിലാണ് താരത്തിന് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മി എത്തിയത്. 'മനസിലുള്ളതു പറയുന്നത് തുടരുക പെണ്ണെ' എന്ന വരികൾ കുറിച്ചാണ് ഐശ്വര്യ തന്റെ ഇഷ്ടവും പിന്തുണയും നിഖിലയെ അറിയിച്ചത്.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ചില അഭിനേതാക്കൾ പരിഹസിക്കുന്നതിനെ വിമർശിച്ച് നടി ഗൗതമി നായർ. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നതെന്നും ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടില്ലെന്നും ഗൗതമി സമൂഹമാധ്യമ പോസ്റ്റിൽ പറയുന്നു.
സെക്കന്റ് ഷോ എന്ന സിനിമയിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായര്‍. പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് അധികം സിനിമകളിലൊന്നും കണ്ടില്ലെങ്കിലും, സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
നടി ഗൗതമി നായരും സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വിവാഹമോചിതരായി. 2017 ലായിരുന്നു ഇരുവരുടെയും വിവാഹം. സെക്കൻഡ് ഷോ, കുറുപ്പ് എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീനാഥ്. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയും അഭിനയരംഗത്തെത്തുന്നത്. ഐ ആം വിത്ത് ധന്യ വർമ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് നടി വിവാഹമോചന വാർത്ത വെളിപ്പെടുത്തിയത്. പരസ്പര സമ്മതപ്രകാരമായിരുന്നു
Results 1-4