Activate your premium subscription today
Sunday, Apr 20, 2025
മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ പോരും വിധത്തിൽ ഒരുങ്ങുന്ന ‘കത്തനാരി’നു വേണ്ടി മറ്റൊരു പ്രോജക്ടും ഏറ്റെടുക്കാതെ മനസ്സും ശരീരവും സമർപ്പിച്ച ജയസൂര്യ വീണ്ടും ക്യാമറക്കു മുന്നിലെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘കത്തനാറിന്റെ’ ചിത്രീകരണം പൂർണമായും പൂർത്തിയാക്കി, മറ്റൊരു
ഇന്ത്യൻ സിനിമാ ലോകം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാരിന്റെ’ ഡബ്ബിങ് ആരംഭിച്ച് നടന് ജയസൂര്യ. സ്ക്രീനുകളിലേക്ക് ഉടന് എന്ന അടിക്കുറിപ്പോടെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം ജയസൂര്യ പങ്കുവച്ചു. ആരാധകർ ഉൾപ്പടെ നിരവധി ആളുകളാണ് ചിത്രത്തിനു കമന്റുകളുമായി എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഈ
മൂകാംബിക ക്ഷേത്രം സന്ദർശിച്ച് നടന് വിനായകന്. ജയസൂര്യയ്ക്ക് ഒപ്പമാണ് വിനായകന് ക്ഷേത്ര ദര്ശനം നടത്തിയത്. ജയസൂര്യയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു. ‘ വിനായകനും ജയസൂര്യയും മാതൃസന്നിധിയിൽ ‘ എന്ന കുറിപ്പോടെ കെ.എൻ. സുബ്രഹ്മണ്യ അഡിഗയാണ് ചിത്രം പങ്കുവച്ചത്. ജയസൂര്യയും വിനായകനും ഒന്നിക്കുന്ന രണ്ട്
‘ഞാൻ ഗന്ധർവൻ’ സിനിമയിലെ നായകനായ നിതീഷ് ഭരധ്വാജിനെ കുംഭമേളയിൽ വച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടി നടൻ ജയസൂര്യ. ‘ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്’ എന്ന കുറിപ്പോടെ ജയസൂര്യ തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. രണ്ടുപേരും ഞാൻ ഗന്ധർവൻ സിനിമയിലെ അനശ്വര ഗാനമായ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം എന്ന പാട്ടും ആലപിക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിലെത്തി മഹാകുംഭമേളയിൽ പങ്കെടുത്ത സന്തോഷം പങ്കുവച്ച് നടൻ ജയസൂര്യ. കുംഭമേളയിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്നും ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ കഴിയുന്ന മഹാകുംഭമേളയിൽ കുടുംബത്തോടൊപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ജയസൂര്യ മനോരമ ഓൺലൈനിനോട് പറഞ്ഞു.
സംവിധായകൻ ഷാഫിയുടെ ഓർമകൾ പങ്കുവച്ച് നടൻ ജയസൂര്യ. ഡിസംബർ 15 നാണ് ഷാഫിയെ ഒടുവിൽ കണ്ടു സംസാരിച്ചത്. പുതിയൊരു ചിത്രത്തെക്കുറിച്ചാണ് അന്നു സംസാരിച്ചത്. ഇത്രപെട്ടെന്ന് ഈ ദുരന്തവാർത്ത തന്നെത്തേടി എത്തുമെന്ന് കരുതിയില്ല എന്ന് ജയസൂര്യ ഹൃദയവേദനയോടെ പറയുന്നു. സിനിമയിൽ എത്തുന്നതിന് മുൻപെ തുടങ്ങിയ ഷാഫിയുമായുള്ള
‘വെള്ളം’ എന്ന സിനിമ ജീവിതം തന്നെ മാറ്റിമറിച്ച പത്തനംതിട്ട സ്വദേശി സുനിൽ ജോർജ് തന്റെ യഥാർഥ നായകനെ കാണാനെത്തി. കടുത്ത മദ്യപാനിയായിരുന്ന സുനിലിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശിയത് ജയസൂര്യ നായകനായ ‘വെള്ളം’ എന്ന സിനിമയാണ്. സിനിമ കണ്ടതിനു ശേഷം സുനിൽ മദ്യപാനം പൂർണമായും ഉപേക്ഷിച്ചിരുന്നു. പിന്നീട്
മലയാളികളുടെ ഇഷ്ടതാരങ്ങളായ ജയസൂര്യയും വിനായകനും കോമഡി ഫൺ എന്റർടെയ്നറുമായി വരുന്നു. ‘അനുഗ്രഹീതൻ ആന്റണി’ ഒരുക്കിയ പ്രിൻസ് ജോയിയുടെ രണ്ടാമത്തെ സിനിമയിലാണ് ‘പാപ്പനും ഡ്യൂഡും’ കൈകോർക്കുന്നത്. മിഥുൻ മാനുവൽ തോമസ് ആണ് ഈ ഫൺ കോമഡി എന്റർടെയ്നർ നിർമിക്കുന്നത്. ജയിംസ് സെബാസ്റ്റ്യന്റേതാണ് തിരക്കഥ. സിനിമയുടെ
ഡിസൈനർ സരിത ജയസൂര്യയുടെ വസ്ത്രമേള കോട്ടയം സീസർ പാലസിൽ ആരംഭിച്ചു. ഡിസംബർ 7,8 തീയതികളിലാണ് വസ്ത്രമേള കോട്ടയം സീസർ പാലസിൽ രണ്ടുദിവസമായി നടക്കുന്ന ഡിസൈനർ സരിത ജയസൂര്യയുടെ വസ്ത്രമേള ഡിസംബർ എട്ടിന് സമാപിക്കും. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അനുയോജ്യമായ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം
തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം നൽകിയപ്പോൾ തങ്ങളെ അറിയാക്കാതെ സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടണമെന്ന മാധ്യമപ്രവർത്തകരുടെ അപ്പീലിൽ ഇന്ന് വിവരാവകാശ കമ്മിഷന്റെ ഉത്തരവില്ല. ഒരു പരാതി കൂടി ലഭിച്ച സാഹചര്യത്തിലാണ് നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് സർക്കാർ ഒഴിവാക്കിയ 5 പേജുകളും 11 ഖണ്ഡികകളും പുറത്തുവിടണമെന്നാണ് മാധ്യമ പ്രവർത്തകർ അപ്പീലിൽ ആവശ്യപ്പെട്ടത്.
Results 1-10 of 275
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.