Activate your premium subscription today
കാഴ്ചയില്‍ ഒരു പനിനീര്‍പ്പൂവിന്റെ സ്നിഗ്ധതയുളള മുഖം. പതിനെട്ടാം വയസ്സില്‍ അന്തരിച്ച നടി ശോഭയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന ചിത്രമിതാണ്. ഇന്നത്തെ തലമുറ ശോഭയെ എത്രത്തോളം അറിയുമെന്ന് ഉറപ്പില്ല. ഉള്‍ക്കടല്‍, ശാലിനി എന്റെ കൂട്ടുകാരി, ഓര്‍മകള്‍ മരിക്കുമോ? (എല്ലാം യൂട്യൂബില്‍ ലഭ്യമാണ്)
ചലച്ചിത്രം എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നതെന്തെന്ന് ഇനിയും തിരിച്ചറിയാത്ത നിരവധി സംവിധായകര്‍ നമുക്കുണ്ട്. അവരുടെ സിനിമകളില്‍ ഒന്നുകില്‍ കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ ക്യാമറ അതുമല്ലെങ്കില്‍ രണ്ടും കൂടി നിരന്തരം ചലിച്ചുകൊണ്ടേയിരിക്കും. അതിന്റെ ലക്ഷ്യം (purpose) എന്തെന്ന് പോലും ഇക്കൂട്ടര്‍ ആലോചിക്കാറില്ല. ഏത് ദൃശ്യം ആരംഭിക്കുമ്പോഴും ക്യാമറ ക്രെയിനില്‍ അപ് ആന്‍ഡ് ഡൗണ്‍ മൂവ്മെന്റ് കൊടുക്കാന്‍ നിര്‍ദേശിക്കുന്ന ഒരു സംവിധായകനെക്കുറിച്ച് കേട്ടിട്ടുണ്ട്. ഏതു തരം ചലനങ്ങളും കഥാസന്ദര്‍ഭത്തിനും അതിന്റെ മൂഡിനും ഇണങ്ങും വിധത്തില്‍ സന്നിവേശിപ്പിക്കുക എന്നതാണ് ഔചിത്യബോധവും വിവേചനബുദ്ധിയുമുളള ഒരു സംവിധായകന് ചെയ്യുന്നത്. കെ.ജി.ജോര്‍ജിന്റെ സിനിമകള്‍ ഈ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. ക്യാമറ കൊണ്ട് ഒരിക്കലും അദ്ദേഹം സര്‍ക്കസ് കാണിക്കുന്നില്ലെന്ന് മാത്രമല്ല ക്യാമറയുടെ സാന്നിധ്യം പോലും അറിയാത്ത വിധം ദൃശ്യങ്ങള്‍ പകർത്തിയെടുക്കാനും ശ്രദ്ധിക്കുന്നു. സദാ ചലിച്ചുകൊണ്ടിരിക്കുന്നതല്ല ചലച്ചിത്രം. ക്യാമറ തനിച്ചും കഥാപാത്രങ്ങള്‍ തനിച്ചും ചിലപ്പോള്‍ രണ്ടും ഒരുമിച്ചും ചലിക്കേണ്ടത് അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ അത് ആവശ്യമുള്ളൂ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലുടനീളം
തിരിച്ചറിയപ്പെടാതെ പോയ മഹത്വത്തിന്റെ പേരാണ് ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് കെ.ജി.ജോര്‍ജ്. ജീവിതകാലത്ത് ഒരിക്കല്‍ പോലും മികച്ച സംവിധായകനുളള ദേശീയ പുരസ്കാരമോ സംസ്ഥാന പുരസ്കാരമോ അദ്ദേഹത്തിന് ലഭിച്ചില്ല എന്നത് ദയനീയമായ ചരിത്രവൈരുധ്യം. പുരസ്കാരങ്ങളുടെ അഭാവംകൊണ്ട് മങ്ങുന്നതല്ല ആ മഹിമ. വൈക്കം മുഹമ്മദ് ബഷീറിനെ നിരാകരിച്ച പുരസ്കാര നിർണയ സമിതികള്‍, കാലം അദ്ദേഹത്തിനായി കാത്തു വച്ച അനശ്വരത കണ്ട് തലതാഴ്ത്തും പോലെ കെ.ജി.ജോര്‍ജിന്റെ കാര്യത്തിലും നാളെ പശ്ചാത്തപിക്കേണ്ടതായി വരും. രഞ്ജി പണിക്കരെ പോലെയുള്ള മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ മുതല്‍ ലിജോ ജോസിനെയും ദിലീഷ് പോത്തനെയും പോലെ ഏറ്റവും പുതിയ ചലച്ചിത്രകാരന്മാര് വരെ മലയാളത്തിലെ മാസ്റ്റര്‍ ഫിലിം മേക്കറായി ഉയര്‍ത്തിക്കാട്ടുന്ന അതികായനാണ് കെ.ജി.ജോര്‍ജ്. അമൂര്‍ത്തമായ ആഖ്യാനരീതിയില്‍ കഥാകഥനം നിര്‍വഹിക്കുന്ന ആര്‍ട്ട്ഹൗസ് ചലച്ചിത്രകാരന്മാരുടെ സിനിമകള്‍ വ്യാഖ്യാനിക്കാന്‍ നിരൂപകരും ചില മാധ്യമപ്രവര്‍ത്തകരും വ്യാഖ്യാതാക്കളും ആവശ്യമായി വരൂമ്പോള്‍ ജോര്‍ജിന്റെ സിനിമകള്‍ സ്വയം സംവദിക്കുന്നവയാണ്. അതിന് പിന്‍പാട്ടുകാരുടെ ഒത്താശ ആവശ്യമില്ല. ഏത് സാധാരണക്കാരനും ഉള്‍ക്കൊളളാന്‍ പാകത്തില്‍ ആസ്വാദനക്ഷമവും അതേസമയം ഗഹനമായ ആശയതലങ്ങളാല് സമ്പന്നവുമാണ് ‘ജോര്‍ജിയന്‍’ സിനിമകള്‍.
ശ്രീവിദ്യ ജന്മം കൊണ്ട് തമിഴ്നാട്ടുകാരിയാണെങ്കിലും കാഴ്ചയില്‍ മലയാളിത്തം നിറഞ്ഞ ഒരു മുഖവും ഭാവങ്ങളുമാണ് അവരുടേത്. സംഭാഷണം തമിഴ് ടച്ചില്ലാത്ത നല്ല അസല്‍ മലയാളത്തില്‍. എത്രയോ കാലമായി അവര്‍ മലയാളത്തില്‍ സ്വയം ഡബ്ബ് ചെയ്യുന്നു. വിവാഹം കഴിച്ചത് മലയാളിയെ. നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതും മലയാളത്തില്‍.
സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന നിർമാതാവ് ഗാന്ധിമതി ബാലനെക്കുറിച്ചുള്ള ഓർമകളും അപൂർവചിത്രങ്ങളും പങ്കുവച്ച് മുതിർന്ന സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ചിത്ര കൃഷ്ണൻകുട്ടി. ഗാന്ധിമതി ബാലൻ നിർമിച്ച് കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാല’ത്തിന്റെ ചിത്രീകരണസമയത്തുണ്ടായ രസകരമായ സംഭവങ്ങളെപ്പറ്റിയും ഗാന്ധിമതി
ചലച്ചിത്ര സംവിധായകൻ കെ.ജി. ജോർജ് വിടവാങ്ങിയത് സെപ്റ്റംബർ 24നാണ്. അന്നു മുതൽ സൈബറിടത്തിൽ അദ്ദേഹത്തിന്റെ കുടുംബം അധിക്ഷേപിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയും ഗായികയുമായ സെൽമ ജോർജിനു പറയാനുള്ളത്. ‘‘ആർക്കും ആരെയും വിമർശിക്കാം. പക്ഷേ, അതിനു സമയവും സന്ദർഭവും നോക്കണ്ടേ? സംസ്കാരത്തിനു മുൻപ്
ആകാശവാണിയിൽ പതിവായി കേൾപ്പിച്ചിരുന്ന 'യവനിക'യിലെ പാട്ടുകളിലാണ് എന്റെ കുട്ടിക്കാലത്തെ റേഡിയോ ഓർമകൾ തുടങ്ങുന്നത്. 'ഭരതമുനിയൊരു കളം വരച്ചു' എന്ന പാട്ടായിരുന്നു അന്നെനിക്ക് ഏറെയിഷ്ടം. കാരണം കളം വരയ്ക്കാൻ എനിക്കും അറിയാമായിരുന്നു. ചുള്ളിക്കമ്പുകൾ കൊണ്ട് വീടിന്റെ മുറ്റത്ത് ആയിരുന്നു എന്നു മാത്രം. ഓരോ കളം
‘ഒരു യാത്രയുടെ അന്ത്യം’ പഴയൊരു കെ.ജി.ജോർജ് ചിത്രത്തിന്റെ പേരാണിത്. യാത്ര എത്ര മനോഹരമായാലും അന്ത്യം അസുഖകരമായാൽ പിന്നീടാ യാത്ര എന്നേക്കും അശുഭയാത്രയാണ്. നിയന്ത്രണം വിട്ടു കൊക്കയിൽ പതിക്കാതെ, സഹജീവികൾക്ക് അലോസരമാകാതെ സുന്ദരമായി ശാന്തമായി പടിയിറങ്ങാനാകുന്നത് യാത്രയെ പ്രിയാനുഭൂതിയാക്കും. ഇവിടെയാണ് ഹോസ്പിസ് കെയർ എന്ന സങ്കൽപത്തിനു പ്രസക്തി. ഒക്ടോബർ 14– ലോക ഹോസ്പിസ് ആൻഡ് പാലിയേറ്റീവ് കെയർ ഡേ. ജീവിതാന്ത്യത്തിൽ മികച്ച പരിചരണം നേടുന്ന ഇടത്തേക്ക് മാറുന്നതിൽ സമൂഹത്തിനുള്ള മുൻവിധി എത്രയെന്ന് പോയ മാസമാണ് നമ്മൾ കണ്ടത്. അതുല്യ സംവിധായകൻ കെ.ജി. ജോർജിന്റെ മരണത്തോടെ. അദ്ദേഹത്തിന്റെ അന്ത്യയാത്ര സംബന്ധിച്ച ചെറുതാണെങ്കിലും ഒരു വിവാദമുണ്ടായതും യാദൃശ്ചികമാകാം. കൊച്ചിയിലെ വയോജനകേന്ദ്രത്തിൽ അദ്ദേഹം മരിച്ചു എന്നറിഞ്ഞതോടെ കുടുംബം അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയായിരുന്നു എന്ന് ചില ഭാഗങ്ങളിൽ നിന്ന് ആരോപണമുയർന്നു. എന്നാൽ കെ.ജി. ജോർജ് സ്വയം തീരുമാനിച്ചാണ് വയോജന കേന്ദ്രം സ്വീകരിച്ചതെന്ന സത്യം എത്ര പേർക്കറിയാം. സത്യം അങ്ങനെയാണ്. കുടുംബാംഗങ്ങൾ അക്കാര്യം സ്ഥിരീകരിച്ചതുമാണ്. കാലം മാറുന്നത് വിമർശകർ അറിഞ്ഞു കാണില്ല. വിദേശ രാജ്യങ്ങളിലൊക്കെ ഹോസ്പിസ് കെയർ ബുക്ക് ചെയ്യുന്നത് വയോജനങ്ങൾ നേരിട്ടാണ്. അവിടെയാർക്കും ആരെയും ആശ്രയിക്കാൻ താൽപര്യമില്ല. വയോജനങ്ങൾക്കായാലും മക്കൾക്ക് ആയാലും. ഹോസ്പിസ് കെയർ അഗതി മന്ദിരങ്ങളല്ല. മറിഞ്ഞ വയോജനങ്ങൾ ഇഷ്ടപ്പെടുന്ന ഇടമാണ്. ലോകത്തിൽ വ്യാപകമാകുന്ന ഹോസ്പിസ് കെയർ എന്താണെന്നു നോക്കാം ?എങ്ങനെയാണ് ഈ ജീവിതം
മലയാള സിനിമയെ ലോക സിനിമയിലേക്കു കൈപിടിച്ച സംവിധായക പ്രതിഭ കെ.ജി. ജോർജ് ഇനി ഓർമ. അദ്ദേഹത്തിന്റെ ചിതാഭസ്മം മകൾ താര ജോർജ് െപരിയാറിൽ ഒഴുക്കി. കെ.ജി. ജോർജിന്റെ ആഗ്രഹപ്രകാരം മരണശേഷം അദ്ദേഹത്തിന്റെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. രവിപുരം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മതപരമായ
എനിക്കറിയാം അവളുടെ ഹൃദയം എവിടെയാണെന്ന്. അതു പറയുമ്പോൾ കൈമളുടെ മുഖത്ത് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ, ഒരു ജേതാവിനെപ്പോലെയല്ല അയാളതു പറഞ്ഞത്. മുഖം വലിഞ്ഞുമുറുകിയിരുന്നു. അനിശ്ചിതത്വങ്ങളുടെ ഒടുവിൽ അവസാനത്തെ തീരുമാനമെടുത്തെന്നു വിളിച്ചുപറയുന്ന ശരീരഭാഷ. ഒരു വികാരവും സ്പർശിക്കാത്ത നിസ്സംഗനെപ്പോലെ
Results 1-10 of 58