Activate your premium subscription today
എ.സി. സാബുവിന്റെ ആദ്യ സംവിധാന സംരംഭത്തിന് സഫലത കൈവരാതെ പോയത് സുഹൃത്തിന്റെ അകാല വിയോഗം കാരണമായിരുന്നെങ്കിൽ അവസാന ചിത്രമായ ശ്രീനാരായണഗുരു സാക്ഷാൽകരിക്കപ്പെടാതെ പോയതിനു പിന്നിൽ നിർമാതാവിന്റെ വാഗ്ദാനലംഘനവുമായിരുന്നു. ‘കാൽപാടുകൾ’ക്കു ശേഷം ശ്രീനാരായണഗുരുവിന്റെ ജീവിതം വിഷയമാക്കി മലയാളത്തിൽ നിർമിക്കപ്പെടുന്ന സിനിമയായിരുന്നു അത്. കലാത്മകമായോ ചരിത്രപരമായോ ‘കാൽപാടുകൾ’ നീതി പുലർത്തിയില്ല എന്ന ചിന്തയാകാം ‘ഗുരു’വിന്റെ ജീവിതം ആധാരമാക്കി വീണ്ടും ഒരു ചിത്രം നിർമിക്കാൻ സാബുവിനെ പ്രേരിപ്പിച്ചത്. തൃപ്രയാറിലെ ‘സ്വപ്നലോക’ത്തിൽ മാസങ്ങൾ പലതും ചെലവഴിച്ച് രൂപപ്പെടുത്തിയെടുത്ത ഇതിന്റെ തിരക്കഥ നീണ്ട മൗനത്തിനുശേഷമുള്ള സാബുവിന്റെ ഉയർത്തെഴുന്നേൽപിന് കളമൊരുക്കുമെന്ന് പലരും കരുതി. പ്രതീക്ഷയോടെ കാത്തിരുന്നു. പക്ഷേ സിനിമയുടെ ചിത്രീകരണാരംഭഘട്ടത്തിൽ തന്നെ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത വ്യക്തി കാണിച്ച വൈമുഖ്യവും നിലപാട് മാറ്റവും മൂലം ആ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു. അതിനു ശേഷം ദുഃഖിതനും നിരാശനുമായി സിനിമാ ലോകം തന്നെ ഉപേക്ഷിച്ച മട്ടിലുള്ള ചിന്തയും മനോഭാവവുമായി തന്റെ ആദ്യകാല പ്രവർത്തന മേഖലയായ പത്രപ്രവർത്തനവുമായി അന്ത്യകാലം പിന്നിടുകയായിരുന്നു അദ്ദേഹം. എങ്കിലും കാണുമ്പോഴൊക്കെ ചോദിക്കുമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായിരുന്ന ‘ഗുരു’ സിനിമയെക്കുറിച്ച്. അപ്പോൾ െതല്ലു നേരം നിശ്ശബ്ദനാകും. പിന്നെ
2015ലെ സംഭവമാണ്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്ക് തൃശൂർ ചലച്ചിത്ര കേന്ദ്രം നൽകുന്ന ജോസ് കാട്ടൂക്കാരൻ അവാർഡ് നടൻ മധു ഏറ്റുവാങ്ങുന്നതാണ് സന്ദർഭം. പുരസ്കാരം സ്വീകരിച്ചുകൊണ്ട് മധു ഏതാനും വാക്കുകൾ മാത്രമാണ് സംസാരിച്ചത്. സെന്റ് തോമസ് കോളജ് വേദിയിൽ രണ്ട് കാര്യങ്ങൾ തൃശൂരിനെക്കുറിച്ചുള്ള ഓർമകളായി അദ്ദേഹം പങ്കു വച്ചു. ‘കുട്ടിക്കുപ്പായം’ സിനിമ റിലീസായ കാലത്ത് ആ ചിത്രം കാണാനായി തൃശൂരിലെ ഒരു തിയറ്ററിൽ എത്തിയപ്പോൾ അവിടെ കാഴ്ചക്കാരായി വന്ന ആരൊക്കെയോ അദ്ദേഹത്തിന്റെ മെലിഞ്ഞ ശരീരം കണ്ട് ‘ആരാണ് ഈ ടിബി പേഷ്യന്റ്’ എന്ന് കളിയാക്കിയത്രേ. ‘ആ വാശിയാണ് ഇപ്പോഴത്തെ തടി’ എന്ന് മധു തമാശ പറഞ്ഞു. പിന്നെ മറ്റൊന്നു കൂടി അദ്ദേഹം ഓർത്തു– ‘‘ഇവിടെ ഈ തൃശൂരിൽ ഒരു സാബു ഉണ്ടായിരുന്നു. ഒരു എ.സി.സാബു...’’ പിന്നെ അദ്ദേഹം അധികമൊന്നും സംസാരിച്ചില്ല. പൊടുന്നനെ സംസാരം നിർത്തി.
തിരുവനന്തപുരം ∙ സിനിമയുടെ ചരിത്രമൂല്യവും പ്രാധാന്യവും കാത്തുസൂക്ഷിക്കുന്നതിന് അവയുടെ സംരക്ഷണ പ്രവർത്തനങ്ങൾ അനിവാര്യമെന്നു നടൻ മധു. ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചവ ഉൾപ്പെടെ മലയാളത്തിലെ സുപ്രധാന ചലച്ചിത്രങ്ങൾ പലതും നഷ്ടമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ നിർമിച്ചതിൽ 4 ചിത്രങ്ങൾ ഇന്നു ലഭ്യമല്ല. അത് മനസ്സിലെ തീരാനഷ്ടമാണ്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഫിലിം റിസ്റ്റോറേഷൻ പ്രക്രിയയെ പ്രതീക്ഷയോടെയാണു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിന്റെ മഹാനടൻ മധുവിനെക്കുറിച്ച് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം. വ്യക്തിപരമായി തന്റെ കുടുംബവുമായി മധു കാത്തുസൂക്ഷിക്കുന്ന അടുപ്പത്തെക്കുറിച്ചാണ് ചിന്ത ജെറോം കുറിക്കുന്നത്. അച്ഛൻ മരിച്ച ശേഷം ആ സ്ഥാനത്തു നിന്ന് തുടർ വിദ്യാഭ്യാസത്തിനുള്ള എല്ലാ സഹായവും
നടൻ മധുവിന് പിറന്നാൾ ആശംസകളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും. മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിൽ സുരേഷ് ഗോപിയും ഭാര്യ രാധികയും നേരിട്ടെത്തുകയായിരുന്നു. ഏറെ നേരും മധുവിനും കുടുംബത്തിനൊപ്പം ചിലവഴിച്ച േശഷമാണ് സുരേഷ് ഗോപി മടങ്ങിയത്. മധുവിന്റെ ജന്മനക്ഷത്രം വലിയൊരു ആഘോഷമാക്കാൻ
മാധ്യമങ്ങള്‍ക്ക് മുന്നില്‍ വാ തുറക്കാത്ത ഒരു വ്യക്തിയാണ് സംവിധായകന് ജോഷി. അഭിമുഖങ്ങള്‍ നല്‍കുകയോ ചടങ്ങുകളില്‍ സംസാരിക്കുകയോ ചെയ്യില്ല. പതിറ്റാണ്ടുകളായി ഈ ശീലം തുടരുന്ന അദ്ദേഹം ആദ്യമായി സംസാരിച്ച സന്ദര്‍ഭത്തില്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ‘‘മലയാള സിനിമയിലെ ഏറ്റവും മാന്യതയുളള വ്യക്തിയാണ് മധുസര്‍.
വിസ്മയിപ്പിച്ച അമ്മ; മധു പറയുന്നു ആറന്മുള പൊന്നമ്മയ്ക്കു ശേഷം സിനിമാപ്രവർത്തകരുടെയും മലയാള ചലച്ചിത്ര പ്രേക്ഷകരുടെയും അമ്മയായിരുന്നു കവിയൂർ പൊന്നമ്മ. ഞാൻ ഇരട്ടവേഷത്തിൽ അഭിനയിച്ച ഒരു സിനിമയിൽ പൊന്നമ്മ എന്റെ ഭാര്യയായും അമ്മയായും വേഷമിട്ടിട്ടുണ്ട്. അരങ്ങിൽ പേരെടുത്ത ശേഷമാണ് പൊന്നമ്മ അഭ്രപാളികളിൽ സ്വന്തം പേരെഴുതി ചേർത്തത്.
മലയാള പുരസ്കാര സമിതിയുടെ സമഗ്ര സംഭാവനക്കുള്ള (ബഹുമുഖ പ്രതിഭ -ചലച്ചിത്ര രംഗം) ‘മലയാള പുരസ്കാരം 1199’ നടൻ മധുവിന് സമ്മാനിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് മലയാള പുരസ്കാര സമിതിയുടെ സ്ഥാപകനും, ജനറൽ സെക്രട്ടറിയുമായ ഇസ്മായിൽ കൊട്ടാരപ്പാട്ട് പൊന്നാടയും, ബി. എൽ ഷാജഹാൻ (ഡെപ്യൂട്ടി
സംവിധായകൻ മധുപാലിന് വേണ്ടി രാഷ്ട്രീയ തിരക്കുകൾ മാറ്റിവച്ച് സിപിഐ മുന്‍ സംസ്ഥാനസെക്രട്ടറി പന്ന്യൻ രവീന്ദ്രൻ കഥയെഴുതാൻ ഇരുന്നപ്പോൾ ഔദ്യോഗിക ജീവിതത്തിനിടയിൽ സമയം കണ്ടെത്തി മുന്‍ ചീഫ്സെക്രട്ടറി കെ.ജയകുമാർ തിരക്കഥയൊരുക്കി. മൂന്നുപേരും ഒരുമിച്ചതിന് പിന്നിൽ ഒരു കാരണംമാത്രം. അഭിനയം മതിയാക്കിയെന്ന് പറഞ്ഞ്
തിരുവനന്തപുരം∙ ആരാണ് ഇഷ്ടപ്പെട്ട നടനെന്ന കുട്ടികളുടെ ചോദ്യത്തിന് ‘താൻ തന്നെയാണു നല്ല നടനെന്നു’ ചലച്ചിത്ര താരം മധുവിന്റെ മറുപടി. മമ്മൂട്ടിയാണോ മോഹൻലാൽ ആണോ മികച്ച നടനെന്ന ചോദ്യത്തിന് മുന്നിലും തലമുറകളുടെ താരം കുലുങ്ങിയില്ല. ‘മമ്മുട്ടി ചെയ്ത ചില വേഷങ്ങൾ അദ്ദേഹത്തിനേ പറ്റൂ. മോഹൻലാലിന്റെ ചില
Results 1-10 of 40