Activate your premium subscription today
നടൻ ചിയാൻ വിക്രമിനൊപ്പം ‘വീരധീരശൂരൻ’ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച അനുഭവം പറഞ്ഞ് നടൻ സുരാജ് വെഞ്ഞാറമൂട്. ചിയാൻ വിക്രവും എസ്.ജെ.സൂര്യയും ഉൾപ്പെടുന്ന 18 മിനിറ്റ് സിംഗിൾ ഷോട്ടിൽ അഭിനയിച്ചത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്നാണ് സുരാജ് പറയുന്നത്. ജീവിതത്തിൽ ആദ്യമായാണ് അത്തരമൊരു രംഗത്തിൽ
‘മാനാട്’ സിനിമയിൽ എസ്.ജെ. സൂര്യ ചെയ്ത വില്ലൻ കഥാപാത്രത്തിനായി സംവിധായകൻ വെങ്കട് പ്രഭു ആദ്യം സമീപിച്ചത് അരവിന്ദ് സ്വാമിയെ. കഥാപാത്രവുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായി എല്ലാം തയാറായി നിന്ന സമയത്ത് നടന് ഡേറ്റ് ഇഷ്യു വരികയും പകരം എസ്.ജെ. സൂര്യയിലേക്കെത്തുകയുമായിരുന്നു. ‘‘ഒരുമാസം കഴിഞ്ഞ് മാത്രമാണ്
നടനാകാനായിരുന്നു ആഗ്രഹം. അതു ലക്ഷ്യം വച്ച് ആദ്യമണിഞ്ഞത് സംവിധായകന്റെ കുപ്പായം. അതെന്തായാലും വെറുതെയായില്ല. സൂപ്പർതാരങ്ങളെ വച്ചു വരെ സിനിമയെടുത്തു. പലതും സൂപ്പർഹിറ്റായി! സംവിധാനത്തോടൊപ്പം തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായകൻ തുടങ്ങിയ വേഷങ്ങളിലും തിളങ്ങി. അവസാനം സ്വപ്നം കണ്ട നായക നടന്റെ േവഷത്തിലും ആ ചെറുപ്പക്കാരനെത്തി. നേരെ പോയാൽ ലക്ഷ്യസ്ഥാനം കാണില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ വളഞ്ഞവഴികൾ തിരഞ്ഞെടുത്ത് ഒടുവിൽ ആഗ്രഹിച്ച നിലയിലെത്തിയ ആ ചലച്ചിത്രകാരന്റെ പേര് സെൽവരാജ് ജസ്റ്റിൻ പാണ്ഡ്യൻ. അങ്ങനെ പറഞ്ഞാൽ ഒരുപക്ഷേ അറിയണമെന്നില്ല. പക്ഷേ എസ്.ജെ.സൂര്യയെന്നു പറഞ്ഞാൽ ചെറിയ കുട്ടികൾക്കു വരെയറിയാം, അത്രയേറെ പരിചിതം. നടനാകാൻ ആഗ്രഹിച്ച് കോളിവുഡിലെത്തിയ ആ ‘ചെറുപ്പക്കാരന്’ ഇന്ന് അൻപത്തിയഞ്ചു വയസ്സായി. ഇപ്പോഴും അഭിനയത്തിൽ യുവത്വം തുളുമ്പി നില്ക്കുന്നു. ‘ഇവനൊക്കെ അഭിനയം എന്താണെന്ന് അറിയാമോ’ എന്നു ചോദിച്ചവർ ഇന്ന് സൂര്യയെ തമിഴ് സിനിമയുടെ അഭിമാനം എന്നു വിശേഷിപ്പിക്കുന്നു. അമ്പരപ്പിക്കുന്ന അഭിനയംകൊണ്ട് പുതുതലമുറയെയും കയ്യിലെടുക്കുന്നു. കോമഡി വേണോ, റെഡി! വില്ലൻ? സൈക്കോ, സെന്റിമെൻസ്... ഏത് റോളും തനതുശൈലിയിൽ അവതരിപ്പിച്ച് കോളിവുഡിലെ ‘നടിപ്പിൻ അറക്കൻ’ ആയി മാറിക്കഴിഞ്ഞു സൂര്യ.
കാർത്തിക് സുബ്ബരാജ് ചിത്രം ‘ജിഗർതണ്ട ഡബിൾ എക്സി’നെ നീലക്കുറിഞ്ഞിയോടുപമിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. ചിത്രത്തെ മനസറിഞ്ഞ് അഭിനന്ദിച്ചുകൊണ്ട് അദ്ദേഹമെഴുതിയ കത്തിന്റെ ആദ്യ വരിയിലാണ് ‘നീലക്കുറിഞ്ഞി പോലൊരു സിനിമ’യെന്ന് ജിഗർതണ്ടയെ വിശേഷിപ്പിച്ചത്. ‘‘12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി പോലൊരു
പെരുന്തച്ചനെക്കുറിച്ചു പറയുന്ന ഒരു കഥയുണ്ട്. ഒരിക്കൽ ഒരു ദേശത്ത് കുളം വെട്ടാൻ പെരുന്തച്ചനെ ക്ഷണിച്ചു. കുളം വട്ടത്തിൽ വേണമെന്ന് ഒരു കൂട്ടർ. വട്ടത്തിലല്ല നീളത്തിൽ മതിയെന്നു മറ്റൊരു കൂട്ടം. അതു രണ്ടും വേണ്ട, ചതുരത്തിൽ മതിയെന്നായി വേറൊരു കൂട്ടം. ഒടുവിൽ, പെരുന്തച്ചൻ കുളം വെട്ടി. ഓരോരുത്തരും ആവശ്യപ്പെട്ട
സിനിമയുടെ തുടക്കകാലത്ത് നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ രാഘവ ലോറൻസ്. ഗ്രൂപ്പ് ഡാൻസറായി ജോലി ചെയ്യുന്ന സമയത്ത് മുൻ നിരയിൽ നിൽക്കുമ്പോൾ ഡാൻസ് മാസ്റ്റേഴ്സ് തന്നെ പിന്നിലേക്കു മാറ്റി നിർത്തിയിട്ടുണ്ടെന്ന് ലോറൻസ് പറയുന്നു. ജിഗര്താണ്ട 2 സിനിമയുടെ പ്രമോഷനു വേണ്ടി കൊച്ചിയിൽ
മമ്മൂട്ടി നായകനാകുന്ന 'ടർബോ'യുടെ ലൊക്കേഷനിലെത്തി തമിഴ് താരങ്ങളായ എസ്.ജെ. സൂര്യയും രാഘവ ലോറൻസും. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'ജിഗർതാണ്ട ഡബിൾ എക്സ്' എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്കായി കൊച്ചിയിലെത്തിയതായിരുന്നു ഇരുവരും. ലൊക്കേഷനിലെത്തിയ താരങ്ങൾ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും
നടൻ വിശാലിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായി മാർക്ക് ആന്റണി. സെപ്റ്റംബർ 15ന് തിയറ്ററുകളിലെത്തിയ ചിത്രം 11 ദിവസങ്ങൾകൊണ്ടാണ് നൂറ് കോടി ക്ലബ്ബിെലത്തിയത്. തുടർച്ചയായി പരാജയങ്ങൾ രുചിച്ച വിശാലിന്റെ കരിയറിന് ഈ ചിത്രം നൽകിയിരിക്കുന്നത് പുതിയൊരു ഉയർത്തെഴുന്നേൽപ്പാണ്. പലരും വിശാലിന്റെ കരിയർ
‘മാർക്ക് ആന്റണി’യിലൂടെ തമിഴ് സിനിമയുടെ അഭിനയലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ് എസ്.ജെ. സൂര്യ. ജാക്കി പാണ്ഡ്യൻ എന്ന വില്ലൻ കഥാപാത്രമായി നായകനെ വെല്ലുന്ന പ്രകടനമാണ് താരം കാഴ്ച വയ്ക്കുന്നത്. എസ്.ജെ. സൂര്യയുടെ ജീവിതവും ഒരു സിനിമാക്കഥ പോലെ ട്വിസ്റ്റുകൾ നിറഞ്ഞതാണ്. മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റ
Results 1-9