Activate your premium subscription today
രാഷ്ട്രീയത്തിൽ വമിപ്പിച്ച ഉഷ്ണം അരങ്ങിൽ ഇളവെയിലായി നേർപ്പിച്ച കലയാണു തോപ്പിൽ ഭാസിയുടെ ജീവിതം. വള്ളികുന്നത്ത് ഉദിച്ചസ്തമിച്ചെങ്കിലും നാടാകെ ആ ചൂടും വെളിച്ചവും ബാക്കി നിൽക്കുന്നു. അദ്ദേഹത്തിനു നാളെ ജന്മശതാബ്ദിയാണ്. പരമേശ്വരൻ പിള്ളയുടെയും നാണിക്കുട്ടിയുടെയും മകനായി 1924 ഏപ്രിൽ 8നു ജനിച്ച തോപ്പിൽ ഭാസി സംസ്കൃതവും ആയുർവേദവും മിടുക്കനായി പഠിച്ച ശേഷമാണു നാടിന്റെ പ്രശ്നങ്ങൾക്കുമേൽ വൈദ്യം തുടങ്ങിയത്. വിപ്ലവമായിരുന്നു ചികിത്സാവിധി. തിരുവനന്തപുരം ആയുർവേദ കോളജിൽ പഠിക്കുമ്പോൾ വിദ്യാർഥികളുടെ അവകാശങ്ങൾക്കായി പോരടിച്ചു. പരീക്ഷയ്ക്കു പഠിക്കുന്നതിലും ആ മിടുക്കുണ്ടായിരുന്നു. ഒന്നാമനായാണു വൈദ്യകലാനിധി ബിരുദം നേടിയത്.
തോപ്പിൽ ഭാസിയെന്നു മുഴുവൻ കേൾക്കുന്നതിനു മുൻപേ കയറിവരും ചില വാക്കുകൾ – നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒളിവിലെ ഓർമകൾ, അശ്വമേധം, കെപിഎസി, ... പലവുരു ജീവിതത്തിൽ കയറിയിറങ്ങി മലയാളിക്കു സ്വന്തം വരാന്ത പോലെ പരിചിതമായവ. മുറ്റത്തെ മാഞ്ചുവട്ടിൽ ചാരുകസേരയിൽ എഴുത്തു തുടരുന്ന തോപ്പിൽ ഭാസി ഇപ്പോഴുമുണ്ടെന്നു
ചവറ തട്ടാശ്ശേരിയിലെ സുദർശനാ ടാക്കീസിന്റെ 24 അടിവരുന്ന സ്റ്റേജിൽ നിന്ന് 1952 ഡിസംബർ ആറിന് രാത്രി ഒമ്പതിനാണ് മണ്ണിന്റെ മണവും വിയർപ്പിന്റെ ഗന്ധവും കണ്ണീരിന്റെ ഉപ്പും വിപ്ലവത്തിന്റെ വീര്യവും ചേർന്ന ഒരുകൂട്ടം കഥാപാത്രങ്ങൾ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിൽ നിന്നിറങ്ങി ജനമനസ്സുകൾക്കൊപ്പം നടന്നത്. നേർക്കു നേരെ നിന്നു തങ്ങൾ പലതവണ പലരോടും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഗോപാലനും മാത്യുവും മാലയും ഒടുവിലാണെങ്കിലും പരമുപിള്ളയും നെഞ്ചുവിരിച്ചു നിന്ന് പറയുന്നത് കണ്ടും കേട്ടും ഇരുപ്പുറയ്ക്കാതിരുന്ന കാണികൾ നാടകം നൽകിയ ആത്മവിശ്വാസത്തിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് നാട്ടിലേക്കിറങ്ങുകയായിരുന്നു. കേരളത്തിൽ മാറ്റത്തിന്റെ വലിയൊരു കൊടുങ്കാറ്റ് ആ നാടകത്തിനൊപ്പം വീശി. മനുഷ്യമനസ്സുകളെ ഉഴുതുമറിച്ച് നാടിന്റെ സാമൂഹിക സങ്കൽപ്പങ്ങളെ മാറ്റിയെഴുതാൻ നിലമൊരുക്കിയ നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി ഇന്ന് എഴുപതിലെത്തി നിൽക്കുന്നു. ജനമനസ്സിൽ കർട്ടൻ ഉയർത്തി വലിയ കാര്യങ്ങൾ അന്നു മുതൽ പറഞ്ഞു തുടങ്ങിയ നാടകം ഇനിയും ഓടിത്തീർന്നിട്ടില്ല. ചരിത്രത്തിലൂടെ നിർത്താതെയുള്ള ആ നാടക വണ്ടിയുടെ ഓട്ടം തുടങ്ങുന്നത് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്തെ തോപ്പിൽ തറവാട്ടിൽ നിന്നാണ്... തോപ്പിൽ ഭാസിയുടെ ഒളിവു ജീവിതത്തിൽ നിന്നാണ്.
തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം (33,333 രൂപ) മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മാനിച്ചു.
തിരുവനന്തപുരം∙ തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ മികച്ച പത്രപ്രവർത്തകനുള്ള പുരസ്കാരം (33333 രൂപയും പ്രശസ്തിപത്രവും) മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ സുജിത് നായർക്ക്. ‘കേരളീയം’ എന്ന രാഷ്ട്രീയപംക്തിയിലൂടെ കേരള രാഷ്ട്രീയത്തെ പ്രവചന സമാനമായി വിലയിരുത്തുന്ന സുജിത് നായർ മനോരമ ഓൺലൈനിൽ എഴുതുന്ന ‘ക്രോസ് ഫയർ’
തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മയുടെ വേർപാടിന് ഇന്ന് ഒരു വയസ്സ്. എപ്പോഴും അച്ഛന് കരുത്തായി നിന്ന അമ്മയെക്കുറിച്ച് മകൾ മാല ഓർമിക്കുന്നു.... മോൾ അമ്മയെപ്പോലെ നല്ലൊരു കുടുംബിനിയാകണം’– എന്റെ വിവാഹദിവസം അച്ഛൻ അരികിലേക്കു വിളിച്ചു പറഞ്ഞു. അതു പറയുമ്പോൾ അച്ഛൻ വളരെ വികാരഭരിതനായിരുന്നു. കൊലക്കയർ
തിരുവനന്തപുരം ∙ കമ്യൂണിസ്റ്റ് നേതാവും മുൻ എംഎൽഎയുമായ തോപ്പിൽ ഭാസിയുടെ സ്വാതന്ത്ര്യ സമരസേനാനി പെൻഷൻ തുടർന്നു മകൾക്കു നൽകും. നാടകകലാകാരിയായ മകൾ എ.മാലയ്ക്കു നിലവിൽ സാംസ്കാരിക വകുപ്പ് നൽകി വരുന്ന കലാകാരന്മാർക്കുള്ള പെൻഷൻ റദ്ദാക്കിയാണു പിതാവിന്റെ പേരിലുള്ള Thoppil bhasi, Freedom fighters pension, Manorama News
വള്ളികുന്നം (ആലപ്പുഴ) ∙ തോപ്പിൽ ഭാസിയുടെ ഒളിവുജീവിതത്തിന്റെ ഇരുട്ടിൽ പ്രകാശമായെത്തിയ അമ്മിണിയമ്മ (85) ഓർമയായി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ഒരാഴ്ചയായി പരുമലയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്നു രണ്ടിന് വീട്ടുവളപ്പിൽ..... Thoppil Bhasi
ആലപ്പുഴ∙ നാടകകൃത്ത് തോപ്പിൽ ഭാസിയുടെ ഭാര്യ അമ്മിണിയമ്മ (85) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് പരുമല ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വള്ളികുന്നത്തെ വീട്ടുവളപ്പിൽ.... Thoppil Bhasi
നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി എന്ന നാടകം കണ്ട് പണ്ട് പലരും കമ്യൂണിസ്റ്റായിട്ടുണ്ട്. കാരണം തോപ്പിൽഭാസി ആ നാടകം എഴുതിയത് വിപ്ലവത്തിന്റെ ചോരയിൽ മുക്കിയായിരുന്നു. കമ്യൂണിസ്റ്റ് പ്രവർത്തനത്തിനിടെ ഒളിവിലും അല്ലാതെയും അദ്ദേഹം അനുഭവിച്ച ദുരിതങ്ങളുടെ ചോരപ്പാടുകളും കണ്ണീർനനവുകളും അദ്ദേഹത്തിന്റെ ആത്മകഥയായ
Results 1-10