Activate your premium subscription today
ഓസ്കര് നേടിയ ‘നാട്ടു നാട്ടു’ പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന യുക്രെയ്ൻ സൈന്യത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. യഥാർഥ പാട്ടിലെ രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും ചുവടുകളെ അനുകരിക്കുകയാണ് സംഘം. വിഡിയോ ഇതിനകം ലക്ഷക്കണക്കിന് ആളുകൾ കണ്ടുകഴിഞ്ഞു. മികച്ച രീതിയിലാണ് ദൃശ്യങ്ങൾ
നാട്ടു നാട്ടു ഓസ്കറില് മുത്തമിട്ടതിന്റെ അലയൊലികള്‍ രാജ്യത്ത് അവസാനിക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യയിലെ കൊറിയന്‍ അംബാസിഡര്‍ക്കു പിന്നാലെ നാട്ടുനാട്ടുവിന് ചുവടുവയ്ക്കുകയാണ് ജര്‍മന്‍ അംബാസിഡറും എംബസിയിലെ ഉദ്യോഗസ്ഥരും. എംബസിയിലെ ഇന്ത്യക്കാരും ജര്‍മന്‍ പൗരന്മാരും ഉള്‍പ്പെട്ട 20 അംഗ സംഘമാണ് കൊറിയോഗ്രാഫറുടെ
നാട്ടു നാട്ടു പാട്ടിന്റെ ഓസ്കർ നേട്ടത്തിനു പിന്നാലെ രാം ചരണിനു ഗംഭീര സ്വീകരണമൊരുക്കി നടനും നൃത്തസംവിധായകനുമായ പ്രഭുദേവ. ‘നാട്ടു നാട്ടു’ സ്റ്റൈലിലാണ് പ്രഭുദേവയും കൂട്ടരും നടനും ഹൃദ്യമായ വരവേൽപ് നൽകിയത്. പാട്ടിനൊപ്പം ചടുലമായ ചുവടുകളുമായി സംഘം അണിനിരന്നു. ഓസ്കർ നേട്ടത്തിനു ശേഷം സിനിമാ സെറ്റിലേക്കു
ഓസ്കർ നേട്ടത്തിൽ തിളങ്ങിയ ‘നാട്ടു നാട്ടു’വിനെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. പാട്ടിന്റെ നൃത്തസംവിധാനമാണ് തന്നെ ഏറ്റവും കൂടുതൽ അതിശയിപ്പിച്ചതെന്നും തികഞ്ഞ ഊർജത്തോടെയാണ് രാം ചരണും ജൂനിയർ എൻടിആറും പാട്ടിനൊപ്പം ചുവടുവച്ചതെന്നും നടൻ
ഓസ്കർ ജേതാവ് കീരവാണിക്ക് ‘കാർപെന്റേഴ്സ്’ ബാൻഡിലെ റിച്ചാർഡ് കാർപെന്ററിന്റെ പ്രശംസ. കീരവാണിയെയും ആര്‍ആര്‍ആറിനെയും അഭിന്ദിക്കാനായി കാര്‍പെന്റേഴ്സിന്റെ പ്രശസ്ത ഗാനമായ ‘ഓണ്‍ ദ് ടോപ് ഓഫ് ദ് വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വിഡിയോയാണ് റിച്ചാര്‍ഡ് സമൂഹമാധ്യമങ്ങവിൽ പങ്കുവച്ചത്. ‘നാട്ടു
ഓസ്കർ നേടിയ ‘നാട്ടു നാട്ടു’ പാട്ടിനെ വിമർശിച്ച് നടി അനന്യ ചാറ്റർജി. പാട്ടിന്റെ ചരിത്ര നേട്ടത്തിൽ ശരിക്കും രാജ്യം ഇത്രമാത്രം സന്തോഷിക്കേണ്ടതുണ്ടോ എന്നാണ് നടി ചോദിക്കുന്നത്. ഇക്കാര്യമുന്നയിച്ച് അനന്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ‘എനിക്കു മനസ്സിലാകുന്നില്ല, നാട്ടു
ഓസ്കർ വേദിയിൽ പുതുചരിത്രം എഴുതിയ നാട്ടു നാട്ടുവിനു പിന്നിലെ ശബ്ദങ്ങളെ അഭിനന്ദിക്കുകയാണ് രാജ്യം ഇപ്പോൾ. കീരവാണിയുടെ ചടുലമായ ഈണത്തിനൊപ്പം ഗായകരായ രാഹുൽ സിപ്ലിഗഞ്ചിന്റെയും കാലഭൈരവയുടെയും ആലാപനത്തിലെ ആവേശവും ഊർജവുമാണ് ഈ പാട്ടിന്റെ ആത്മാവ്. ഇരുവരും ചേർന്ന് ഓസ്കർ വേദിയിൽ ലൈവായി ഗാനം ആലപിച്ചതിന്റെ
ഓസ്കർ വേദിക്കരികിൽ നിന്ന് പോപ് താരം റിയാനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നാട്ടു നാട്ടുവിന്റെ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും. ബ്ലാക് പാന്തർ വക്കാണ്ട ഫോറെവറിൽ നിന്നും ഓസ്കർ നോമിനേഷൻ ലഭിച്ച പാട്ട് അവതരിപ്പിക്കാനാണ് റിയാന വേദിയിൽ എത്തിയത്. ആരാധ്യ ഗായികയായ റിയാനയെ നേരിൽ കാണാനായതിന്റെ സന്തോഷം
നാട്ടു നാട്ടു ഗാനം ജനഹൃദയങ്ങളിൽ എത്തിയതിനു പിന്നിൽ പ്രധാന പങ്കുവഹിച്ച 3 ഹുക്ക് സ്റ്റെപ്പുകൾ പരിചയപ്പെടാം. എന്താണ് ഹുക്ക് സ്റ്റെപ്പ്? ഒരു സിനിമാറ്റിക് ഡാൻസിലേക്ക് കാഴ്ചക്കാരെ ‘കൊളുത്തിയിടുന്ന’ പ്രധാന സ്റ്റെപ്പുകളാണ് ഹുക്ക് സ്റ്റെപ്പ് അഥവാ സിഗ്നേച്ചർ സ്റ്റെപ്പ്. ആ നൃത്തത്തിന്റെ ജീവൻ മുഴുവൻ
മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം പോലെയായിരുന്നു ആർആർആറും ഓസ്കറും. കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യത പ്രവചിക്കപ്പെട്ടു. ഒരേ തുലാസിൽ തൂങ്ങിയ ഈ സാധ്യതാ പ്രവചനം ഇന്ത്യയുടെ ഇടനെഞ്ചിൽ ഇടിനാദം പോലെ മുഴങ്ങി. പുരസ്കാരപ്രഖ്യാപനം വന്നപ്പോഴാകട്ടെ, പ്രതീക്ഷയും ആകാംക്ഷയും ഘനീഭവിച്ച് ആവേശത്തിന്റെ പേമാരിയായി അമേരിക്കൻ മണ്ണിലേക്കു പെയ്തിറങ്ങുകയായിരുന്നു. ഓസ്കറിലെ ഇന്ത്യയുടെ ഇരട്ട നേട്ടങ്ങൾ നൽകുന്ന ആവേശം അത്ര വേഗത്തിൽ പെയ്തൊഴിയുന്നതല്ല. കാരണം, അത്രമേൽ ആവേശഭരിതരാക്കുന്നുണ്ട് ഈ നേട്ടം രാജ്യത്തെ. ഒറിജിനൽ സോങ് വിഭാഗത്തിലുള്ള ഓസ്കർ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ചരിത്രത്തിൽ ഇന്ത്യ പുതിയ അധ്യായം തുറക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ പാട്ടിന് ഓസ്കർ കിട്ടുന്നത്. ഒന്നിൽ തീർന്നില്ല നേട്ടം. ‘ദ് എലിഫന്റ് വിസ്പറേർസി’ന് മികച്ച ഡോക്യുമെന്ററി ഹ്രസ്വ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു. പത്തരമാറ്റുള്ള ആ ഓസ്കർ ശിൽപത്തിന്റെ സ്വർണവെളിച്ചത്തിൽ രാജ്യമൊന്നാകെ തിളങ്ങുകയാണിപ്പോൾ. ഈ ഇരട്ട നേട്ടം രാജ്യത്തിനു നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. പ്രഗത്ഭരായ അനേകായിരം കലാഹൃദയങ്ങൾ ഇന്ത്യയിലുണ്ടായിട്ടും എന്തുകൊണ്ട് മരുഭൂമിലെ മഴ പോലെ മാത്രം ഓസ്കർ ഇന്ത്യൻ മണ്ണിലേക്കേത്തുന്നു എന്നതുകൂടി ഇതിനൊപ്പം ചേർത്തു വായിക്കേണ്ടിയിരിക്കുന്നു. ഒരിടവേളയ്ക്കു ശേഷം ഓസ്കർ പ്രഭാവത്തിൽ ലോകത്തിനു മുന്നിൽ വീണ്ടും തല ഉയർത്തി നിൽക്കുകയാണ് ഇന്ത്യ.
Results 1-10 of 17