Activate your premium subscription today
സ്വതന്ത്രസംഗീതസംവിധായകനായി 36 വർഷങ്ങൾ കൊണ്ട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിങ്ങനെ പല മൊഴികളിലായി 250നടുത്ത് സിനിമകൾക്കാണ് വിദ്യാസാഗർ ഈണമൊരുക്കിയത്. മലയാളത്തിലാണ് ഏറ്റവുമധികം ചിത്രങ്ങൾ എന്ന് നമ്മൾ മലയാളികൾ കരുതുമെങ്കിലും അതങ്ങനെയല്ല. നമ്മുടെ ഭാഷയിൽ 74 സിനിമകൾ ഉള്ളപ്പോൾ തമിഴിൽ 106
അടുത്ത ജന്മമെങ്കിലും തിരിച്ചുതരുമോ നീ എന്റെ പ്രണയത്തെ? ഫോർട്ട്കൊച്ചിയിലെ ജൂതത്തെരുവിലൂടെയുള്ള ഓരോ വഴിനടത്തത്തിലും ഞാൻ തിരയുന്നൊരു മുഖമുണ്ടായിരുന്നു. വെള്ളാരം വെയിലുദിച്ച പോലെ തെളിച്ചമുള്ള കണ്ണുകൾ. എത്ര ചീകിവിടർത്തിയാലും ചുരുൾനിവരാൻ മടിക്കുന്ന സ്വർണ മുടിയിഴകൾ. ചിലപ്പോൾ ഒരു പൂക്കച്ചവടക്കാരിയായി,
തിയറ്ററുകളിൽ ആദ്യ ദിനം തന്നെ പരാജയപ്പെട്ട ഒരു സിനിമയ്ക്കു 24 വർഷത്തിനു ശേഷം റീ റിലീസ്! അതും ആ ചിത്രം തിയറ്ററുകളിൽ കണ്ടിട്ടില്ലാത്ത പുതുതലമുറ പ്രേക്ഷകരിൽ നിന്നുയർന്ന ആവശ്യത്തെത്തുടർന്ന്. വിജയചിത്രങ്ങൾ വീണ്ടും റിലീസ് ചെയ്യുന്നതും ഡിജിറ്റലിലേക്കു റീമാസ്റ്റർ ചെയ്തു വീണ്ടുമെത്തിക്കുന്നതുമൊന്നും സിനിമാലോകത്ത് അപൂർവതയല്ല. എന്നാൽ പരാജയപ്പെട്ട ഒരു ചിത്രം ഇത്തരത്തിൽ തിയറ്ററിലേക്കു വീണ്ടുമെത്തുന്നതു ആദ്യമായാണ്.
മലയാള ചലച്ചിത്രഗാനശാഖയിൽ എന്നെന്നും ഓർക്കുന്ന ഒരു ഗാനത്തിന്റെ ശബ്ദമായിട്ടും പിന്നെന്തേ ഒരുപാട് അവസരങ്ങൾ തേടി വന്നില്ല? ദേവദൂതനിലെ ക്ലാസിക് ഹിറ്റായ ‘കരളേ നിൻ കൈ പിടിച്ചാൽ’ എന്ന ഗാനത്തിന് ശബ്ദമായ പ്രീതയോട് ഈ ചോദ്യം ചോദിക്കുമ്പോൾ പുറത്ത് ആർത്തലച്ച് മഴ പെയ്യുന്നുണ്ടായിരുന്നു. നെറ്റിയിൽ പെരുവിരലുകൊണ്ടൊരു വര വരച്ച് പ്രീത അൽപനേരം നിശബ്ദയായി. ‘‘ഞാൻ ഇവിടെ തന്നെയുണ്ടായിരുന്നു. ആരും അറിഞ്ഞില്ല, ആരും വിളിച്ചില്ല. അത്രയേ എനിക്ക് ഉത്തരം തരാനുള്ളൂ’’ സ്വതസിദ്ധമായ പുഞ്ചിരി ശ്രുതി ചേർത്ത് പ്രീത പറഞ്ഞു. 24 വർഷങ്ങൾക്കു ശേഷവും ആ ഒറ്റഗാനത്തിന്റെ മേൽവിലാസം മാത്രം മതിയാകും പ്രീതയെന്ന ഗായികയെ മലയാളികൾക്ക് തിരിച്ചറിയാൻ. പക്ഷേ, എന്തുകൊണ്ടോ ആ ഹിറ്റിന് ഒരു തുടർച്ച സംഭവിച്ചില്ല. പക്ഷേ, അതിൽ പരിഭവമില്ലെന്ന് പ്രീത പറയുന്നു. ‘‘ആരോടും പരാതിയില്ല. ആരോടും പരിഭവവും ഇല്ല. ഞാൻ ഇടയ്ക്ക് ഭഗവാനോടു പറയും. എന്തേ അങ്ങനെയൊരു തീരുമാനം വച്ചത്? അതെന്റെ സ്വകാര്യ ദുഃഖം മാത്രം’’ സിബി മലയിൽ സംവിധാനം ചെയ്ത, വിദ്യാസാഗറിന്റെ മാന്ത്രിക സംഗീതത്താൽ അനുഗ്രഹിക്കപ്പെട്ട ദേവദൂതൻ റീ–റിലീസിനൊരുങ്ങുമ്പോൾ, ചിത്രത്തിന്റെ ആത്മാവായ ഗാനത്തിന് ശബ്ദം പകർന്ന ഗായിക പ്രീത കണ്ണൻ ആ പാട്ടുവഴികൾ ഓർത്തെടുക്കുന്നു.
ഓർക്കസ്ട്രേഷനിലും സംഗീത ഉപകരണങ്ങളുടെ വിന്യാസത്തിലുമൊക്കെ വിദ്യാസാഗർ പുലർത്തിയ സൂക്ഷ്മതയും കയ്യടക്കവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
ലൂക്കയ്ക്കു ശേഷം സംവിധായകൻ അരുൺ ബോസിന്റെ പുതിയ ചിത്രമായ മാരിവില്ലിൻ ഗോപുരങ്ങൾ മെയ് 10ന് തിയേറ്ററുകളിൽ എത്തുന്നു. സിനിമയെക്കുറിച്ചും സിനിമയിൽ എത്തപ്പെട്ടതിനെക്കുറിച്ചും അരുൺ ബോസ് സംസാരിക്കുന്നു. മാരിവില്ലിൻ ഗോപുരങ്ങൾ ലൂക്ക കഴിഞ്ഞ സമയത്ത് ഞാൻ ആഗ്രഹിച്ചത് ആ സിനിമ കണ്ടുകഴിഞ്ഞ് വീട്ടിലേക്ക്
‘കരുണാമയനേ കാവല് വിളക്കേ’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ പുത്തൻ ദൃശ്യാവിഷ്കാരം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. സത്യം ഓഡിയോസ് ആണ് പാട്ട് പുറത്തിറക്കിയിരിക്കുന്നത്. അധ്വാനിക്കുന്ന യുവതലമുറയെയും കഷ്ടപ്പാടിൽ അവർ അനുഭവിക്കുന്ന ദൈവിക കരുതലുമൊക്കെയാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അലക്സ് കുര്യൻ
പാട്ടിലെ പ്രണയമോർക്കുമ്പോൾ ഒരിക്കലും മറക്കാനാകില്ല ‘സമ്മർ ഇൻ ബത്ലഹേം’ എന്ന സിനിമ. എത്രയോ ജന്മമായ് കാത്തുകാത്തിരുന്നതു പോലുള്ള പാട്ടുകൾ. പ്രണയം മാത്രമല്ല ആഘോഷവുമുണ്ട് ചിത്രത്തിലെ പാട്ടുകളിൽ. ഇന്നും കേട്ടാൽ അറിയാതെ താളം പിടിച്ചു പോകുന്ന അത്തരമൊരു പാട്ടാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. ബത്ലഹേമിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാനെത്തുന്ന മുത്തച്ഛനും മുത്തശ്ശിക്കും പേരക്കുട്ടികളുടെ സംഘത്തിനും വേണ്ടി ഡെന്നിസും രവിശങ്കറും വീടൊരുക്കുന്നതിനിടെ അവിടെയെങ്ങും നിറയുന്ന ആ പാട്ട്. 1998ല് സമ്മർ ഇൻ ബത്ലഹേം ഇറങ്ങുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത കുട്ടികൾ ഇന്നും ഈ സിനിമയും അതിലെ പാട്ടുകളുമെല്ലാം ആഘോഷിക്കുന്നു. 25 വർഷങ്ങൾക്കിപ്പുറം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന പേരിൽ ഒരു സിനിമ വരികയാണ്; ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ്, സർജാനോ ഖാലിദ് എന്നിവരടങ്ങുന്ന താരനിര. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാല് സമ്മർ ഇൻ ബത്ലഹേമിനു വേണ്ടി സംഗീതമൊരുക്കിയ വിദ്യാസാഗറും ആ സിനിമയുടെ നിർമാതാക്കളായ കോക്കർ ഫിലിംസും മാരിവില്ലിൻ ഗോപുരങ്ങൾക്കു വേണ്ടിയും ഒന്നിക്കുകയാണ്.
വർഷങ്ങൾക്കു മുൻപേ മലയാളികളുടെ ചിരികൾക്കും ചിന്തകൾക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ് വിദ്യാസാഗർ ഈണങ്ങൾ. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നു പോവുക പ്രയാസം. തൊണ്ണൂറുകളിലാണ് മലയാള സിനിമയിൽ വിദ്യാസാഗർ സംഗീതത്തിന്റെ സുവർണകാലം
ഗായകന്റെ മുഖത്തേക്കാൾ പാടിയ പാട്ടുകളുടെ മേൽവിലാസമാണ് ശ്രീകുമാർ വാക്കിയിലിനെ മലയാളികളുടെ ഇടയിൽ പ്രശസ്തനാക്കുന്നത്. ആഘോഷിക്കപ്പെടുന്ന ഒരോ പാട്ടിനിടയിലും നിശബ്ദതയുടെ ചില ഇടവേളകൾ എടുക്കാറുണ്ട് ശ്രീകുമാർ. "എവിടെയാടോ മാഷേ? കാണാനില്ലല്ലോ!" എന്നതാണ് ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള പരാതിയെന്ന്
Results 1-10 of 28