Activate your premium subscription today
ദുബായ് ∙ അന്തരിച്ച ഗസൽ ചക്രവർത്തി പങ്കജ് ഉധാസിനെ അനുസ്മരിച്ചു പ്രവാസ ലോകം. ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് ഒരുക്കിയ മൗന പ്രാർഥനയിൽ പങ്കജ് ഉധാസിന്റെ ആരാധകരും സംഗീത പ്രേമികളും ഒത്തുചേർന്നു. ഹിന്ദുസ്ഥാനി ഗാന ശാഖയ്ക്കും ഗസൽ സംഗീതത്തിനും പങ്കജ് ഉധാസ് നൽകിയ മികച്ച സംഭാവനകളെ യോഗം അനുസ്മരിച്ചു. യുവഗായിക ഫർസാന
അബുദാബി ∙ വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉധാസിനെ അനുസ്മരിച്ച്, സമൂഹമാധ്യമ കൂട്ടായ്മയായ ഇമാറാത്തിലെ മല്ലൂസ് ഗസൽ സന്ധ്യ സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7.30ന് അബുദാബി കേരള സോഷ്യൽ സെന്ററിൽ നടക്കുന്ന പരിപാടി ഗസൽ ഗായകൻ യൂനുസ് ബാവ നയിക്കും. ഗാനരചയിതാവ് ഉമ്പാച്ചി വിശിഷ്ടാതിഥിയാകും. പ്രവേശനം
‘‘പ്രണയിതാവിനോട് സ്നേഹത്തെക്കുറിച്ച് സംവദിക്കുക, ഗസൽ എന്ന വാക്കിന് അറബിയിലുള്ള അർഥമിതാണ്. അവിടെ വരികൾക്ക് അല്ലെങ്കിൽ അതിലെ കവിതയ്ക്കാണ് പ്രാധാന്യം കൂടുതൽ. ആലാപനം രണ്ടാമതാണ്. ആലാപനം സങ്കീർണമാക്കാൻ ശ്രമിക്കുമ്പോൾ ചിലപ്പോൾ വരികളുടെ ഭംഗി നഷ്ടമാകും. അതില്ലെന്ന് ഉറപ്പുവരുത്താൻ പങ്കജ് ഉധാസ് ജി എല്ലായ്പ്പോഴും ശ്രദ്ധിച്ചിരുന്നു. വലിയ കസർത്തുകളില്ലാതെ വ്യക്തതയോടെ അനായാസം ആസ്വാദകനിലേയ്ക്ക് പെയ്തിറങ്ങുന്ന ആലാപനം. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. സംഗീതത്തിലും ജീവിതത്തിലും’’- ഗസൽ മാന്ത്രികൻ പങ്കജ് ഉധാസിനെക്കുറിച്ചുള്ള ജിതേഷ് സുന്ദരത്തിന്റെ വാക്കുകളാണിത്. ഗസൽ സമ്രാട്ട് അനൂപ് ജലോട്ടയുടെ ശിഷ്യനാണ് തലശ്ശേരി സ്വദേശി ജിതേഷ് സുന്ദരം. പങ്കജ് ഉധാസ് മലയാളത്തിൽ ആദ്യമായി പാടിയത് ജിതേഷിന്റെ ആൽബത്തിനു വേണ്ടിയായിരുന്നു. അദ്ദേഹവുമൊത്തുള്ള പാട്ടോർമകൾ പങ്കുവയ്ക്കുകയാണ് ജിതേഷ്.
നികലോന ബേ നഖാബ്, സമാനാ ഖരാബ് ഹേ’ (കാലം മോശമാണ്. മുഖപടമണിയാതെ പുറത്തു പോകരുത്). പങ്കജ് ഉധാസെന്ന അഭൗമ ഗായകന്റെ മനോഹരമായൊരു ഗസലിന്റെ തുടക്കമിങ്ങനെയാണ്. മുഖാവരണമണിയുന്നത് നമ്മുടെ ശീലത്തിന്റെ ഭാഗമായിരുന്ന കോവിഡ് കാലത്ത് ഞാൻ അദ്ദേഹത്തിന്റെ ആ ഗസൽ ശകലം പാടി മൊഴിമാറ്റം നടത്തിയത് സമൂഹ മാധ്യമങ്ങളിൽ നന്നായി
എന്റെ വീട്ടിലെ ഒരാളാണു പോയത്. എന്റെ മാത്രമല്ല, എത്രയോ വീടുകളിലെയും എത്രയോ ഹൃദയങ്ങളിലെയും ഒരാളാണ് ഈ ലോകം വിട്ടുപോയത്. ഉറുദു പോലുള്ള കഠിനമായൊരു ഭാഷയെ അദ്ദേഹം മധുരതരമാക്കി എത്രയോ ഹൃദയങ്ങളിലും വീടുകളിലുമെത്തിച്ചു. അതിലൂടെ പലരും ഉറുദുവിന്റെ സംഗീതലോകത്തേക്കു കടന്നു. Read Also: പെയ്തൊഴിയാതെ ഇന്നുമാ
ആറുവയസ്സിൽ തുടങ്ങി 72 വയസ്സുവരെ ശാന്തമായി ഒഴുകിയൊരു ഗസൽ. ഭാഷകളും രാജ്യങ്ങളുടെ അതിരുകളും കടന്നൊഴുകി അത് ഇന്നലെ നിലച്ചിരിക്കുന്നു. നിലച്ചിട്ടും നിലയ്ക്കാതെ അതു മനുഷ്യരുടെ ആത്മാവിനെ വട്ടംചുറ്റിപ്പിടിച്ചിരിക്കുന്നു: പങ്കജ് ഉധാസ് അതാണ് ആ ഗസലിന്റെ മുഴുവൻ പേര്. ഗുജറാത്തിലെ ജേത്പുർ ഗ്രാമത്തിൽ 1951 മേയ്
കടപ്പുറത്തെ പഞ്ചാരമണലിലിരുന്ന് സ്വയംമറന്നു പാടുകയാണ് പങ്കജ് ഉധാസ്. മൈക്കും മൾട്ടി വാട്സ് സ്പീക്കറുമില്ല. ശ്രുതി മീട്ടാൻ പേരിനൊരു ഹാർമോണിയം പോലുമില്ല. ആത്മീയവിശുദ്ധി നിറഞ്ഞ ആ അന്തരീക്ഷത്തിലേക്ക് ഉധാസിന്റെ ഭാവദീപ്ത നാദം ഒഴുകിയെത്തുന്നു: ‘ഏയ് മൊഹബത്ത് തേരേ അൻജാം പേ രോനാ ആയാ, ജാനേ ക്യൂം ആജ് തേരേ നാം പേ
തടവറയിലെ സുന്ദരിയായ പെൺകുട്ടിയെ മോചിപ്പിച്ച നായകനായിരുന്നു അയാൾ. ജനസാമാന്യം അയാളോടു കടപ്പെട്ടിരിക്കുന്നു. പെൺകുട്ടി ഗസലാണ്, അയാൾ പങ്കജ് ഉധാസും. ഒരുകാലത്ത് സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന ഗസലിനെ പണ്ഡിതസദസ്സുകളിൽനിന്നും കൊട്ടാരക്കെട്ടുകളിൽനിന്നും മോചിപ്പിച്ച് ജനകീയമാക്കിയത് പങ്കജ് ഉധാസാണ്. ആ വലിയ
മലപ്പുറം ∙ ഇശലിന്റെ നാട്ടിൽ പങ്കജ് ഉധാസ് ഗസലിന്റെ ഓളം സൃഷ്ടിച്ച ഓർമകൾക്ക് 22 വർഷം തികഞ്ഞതിന്റെ തൊട്ടു പിറ്റേന്ന് അദ്ദേഹത്തിന്റെ മടക്കം. ഗസൽ പ്രേമികളുടെ മനസ്സിൽ ഇന്നും മുഴങ്ങുന്നുണ്ട് അദ്ദേഹം മലപ്പുറത്ത് ആദ്യമായി പാടാനെത്തിയതിന്റെ ആരവം. 2002 ഫെബ്രുവരി 25ന് മലയാള മനോരമയുടെ ഒന്നാം
കൊച്ചി ∙‘മറുനാട്ടിൽ കേരളീയർ ഏറെയുള്ളതുകൊണ്ടാകാം എന്റെ ഗാനങ്ങൾക്ക് എൺപതുകളുടെ മധ്യം മുതൽ ഇവിടെ വലിയ സ്വീകാര്യത ഉണ്ട്. 1987 ൽ കൊച്ചിയിൽ എന്റെ ആൽബം റിലീസ് ചെയ്യാൻ വന്നപ്പോൾ വൻ ജനക്കൂട്ടമുണ്ടായിരുന്നു.’– കുമ്പളത്തെ കായൽക്കാറ്റിന്റെ സായാഹ്നക്കുളിരണിഞ്ഞ് പങ്കജ് ഉധാസ് കൊച്ചിയിലെ ഗസൽപ്രേമികളായ തന്റെ
Results 1-10 of 12