Activate your premium subscription today
കോഴിക്കോട് ∙ സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പു വിവരങ്ങൾ പുറത്തു വന്നപ്പോൾ സർവേയിൽ പങ്കെടുത്ത വനം വകുപ്പു ജീവനക്കാർ മൂക്കത്തു വിരൽവച്ചു ചോദിച്ചു– കാട്ടിനുള്ളിലെ ആനകളുടെ കണക്ക് എങ്ങനെ ഇത്ര കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചു എന്ന്. 1793 ആനകൾ കേരളത്തിലെ വനങ്ങളിൽ ഉണ്ടെന്നും മുൻ കണക്കെടുപ്പിലെ 1920 എന്ന എണ്ണത്തിൽ നിന്നു നേരിയ കുറവു മാത്രമാണു വന്നിട്ടുള്ളതെന്നുമുള്ള നിഗമനത്തിൽ വകുപ്പ് എങ്ങനെ എത്തിപ്പെട്ടു എന്നറിയാതെ അന്തം വിട്ടിരിക്കുകയാണു ജീവനക്കാർ.
പാലക്കാട് ∙ അരിക്കൊമ്പൻ കേരളത്തിന്റെയോ തമിഴ്നാടിന്റെയോ? അതറിയണമെങ്കിൽ കാട്ടാന കണക്കെടുപ്പു കഴിയണം. നാലു തെക്കൻ സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന കാട്ടാന കണക്കെടുപ്പിന് നാളെ തുടക്കമാകും. കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഒരേസമയമാണ് സർവേ. ഉദ്യോഗസ്ഥരുടെ പരിശീലനം ഇന്ന് സമാപിക്കും.
പത്തനംതിട്ട റാന്നി ഡിവിഷനിൽ കാട്ടാനകളുടെ സാന്നിധ്യം വർധിച്ചതായി സൂചന. കാട്ടാന സെന്‍സസിലാണ് കണ്ടെത്തല്‍. കാട്ടാനകൾക്കു ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയും തീറ്റ അടക്കമുള്ള സൗകര്യങ്ങളും ഗൂഡ്രിക്കൽ റേഞ്ചിലെ മിക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലുമുള്ള വനമേഖലകളിൽ ഉണ്ടെന്നും വ്യക്തമായി.സംസ്ഥാനത്തെ ഏറ്റവും
പത്തനംതിട്ട ജില്ലയിലെ നീര്‍പ്പക്ഷികളുടെ എണ്ണം വര്‍ധിച്ചതായി ഗവേഷകര്‍. ഏഷ്യന്‍ നീര്‍പ്പക്ഷി കണക്കെടുപ്പിലാണ് കണ്ടെത്തല്‍. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സജീവമായത് നീര്‍പ്പക്ഷികളുടെ എണ്ണംകൂടാന്‍ സഹായിച്ചതായി ഗവേഷകര്‍ പറയുന്നു. പത്തനംതിട്ട പൂഴിക്കാട് കരിങ്ങാലിപ്പുഞ്ച, ഉളനാട് പോളച്ചിറ, ആറന്മുള നീര്‍ത്തടം,
കൊച്ചി∙ ഡബിൾ സെഞ്ചുറി തികയ്ക്കുമോ കേരളത്തിലെ കടുവകൾ? സംസ്ഥാനത്തെ വനങ്ങളിൽ കടുവ സെൻസസ് പുരോഗമിക്കവേ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ഇതിനു മുൻപു നടന്ന കണക്കെടുപ്പു 2018ലായിരുന്നു. ഇതു പ്രകാരം കേരളത്തിൽ ആകെ 190 കടുവകളാണുള്ളത്. യഥാർഥത്തിൽ ഇതിലേറെ കണ്ടേക്കാമെങ്കിലും ഔദ്യോഗിക കണക്കിൽ കടുവകളുടെ എണ്ണം ഇനിയും
രാജ്യത്ത് കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. നാലു വർഷം കൂടുമ്പോൾ രാജ്യത്തെ എല്ലാ വനമേഖലിലെയും കടുവകളുടെ സെൻസസ് നടത്തും. സംസ്ഥാനത്ത് പെരിയാർ, ഗൂഡ്രിക്കൽ എന്നീ റേഞ്ചുകളിൽ ക്യാമറ ട്രാപ്പ് ഉപയോഗിച്ചുള്ള കണക്കെടുപ്പ് പൂർത്തിയായി. 2018 ലാണ് രാജ്യത്താകമാനം ഇതിനു മുമ്പ് കടുവകളുടെ കണക്കെടുപ്പ്
വയനാട്ടിലെ കടുവകളുടെ കണക്കെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. വയനാട് വന്യജീവി സങ്കേതം, നോര്‍ത്ത് വയനാട് ഡിവിഷന്, സൗത്ത് വയനാട് ഡിവിഷന് എന്നിവിടങ്ങളിലായി നടത്തുന്ന കണക്കെടുപ്പിനായി 620 ക്യാമറകളാണ് ഉപയോഗിക്കുന്നത്. ക്യാമറ സ്ഥാപിക്കല്‍ (ക്യാമറ ട്രാപ്പ്) ചൊവ്വാഴ്ചയോടെ പൂർത്തിയാക്കി. വയനാട്
ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടെ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിലുള്ള വനമേഖലകളിൽ വരയാടുകളുടെ കണക്കെടുപ്പ് തുടങ്ങി. വനം വകുപ്പിൽ നിന്നുള്ള 66 പേരാണ് സെൻസസിൽ പങ്കെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇക്കുറി വനപാലകരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വനമേഖലയെ 22 ബ്ലോക്കുകളായി തിരിച്ച്
Results 1-8