ADVERTISEMENT

ഇരവികുളം ദേശീയോദ്യാനം ഉൾപ്പെടെ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷന് കീഴിലുള്ള വനമേഖലകളിൽ വരയാടുകളുടെ കണക്കെടുപ്പ് തുടങ്ങി. വനം വകുപ്പിൽ നിന്നുള്ള 66 പേരാണ് സെൻസസിൽ പങ്കെടുക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇക്കുറി വനപാലകരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വനമേഖലയെ 22 ബ്ലോക്കുകളായി തിരിച്ച് ഓരോ ബ്ലോക്കിലും ഒരു വനപാലകനും രണ്ട് വാച്ചർമാരും അടങ്ങുന്ന സംഘമാണ് വിവര ശേഖരണം നടത്തുന്നത്. ഇന്നലെ രാവിലെ വാർഡൻ ആർ. ലക്ഷ്‌മി സംഘാംഗങ്ങൾക്കു സെൻസസ് സംബന്ധിച്ച നിർദേശങ്ങൾ നൽകി. 

കാട്ടിൽ ടെന്റ് കെട്ടി താമസിച്ച് ഇന്ന് മുതൽ കണക്കെടുപ്പ് തുടങ്ങും. സംഘാംഗങ്ങൾ 24 നാണ് മടങ്ങിയെത്തുക. കഴിഞ്ഞ വർഷം 111 നവജാത വരയാടുകൾ ഉൾപ്പെടെ 723 ആടുകളുള്ളതായാണ് കണ്ടെത്തിയത്. ഇത്തവണ വനപാലകരുടെ നിരീക്ഷണത്തിൽ ഇരവികുളത്ത് മാത്രം 98 കുഞ്ഞുങ്ങളെ കണ്ടെത്തി.

English Summary: Nilgiri tahr census gets under way

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com