Activate your premium subscription today
ഡൽഹിയിലെ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നു. ഞായറാഴ്ച 7ന് വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് 428 ആണ്. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ കാഴ്ചപരിമിതി 800 മീറ്ററായി കുറഞ്ഞതോടെ 107 വിമാനങ്ങള്‍ വൈകുന്നതിനു കാരണമായി
ന്യൂഡൽഹി∙ ഡൽഹിയിൽ അപകടകരമായ വായു മലിനീകരണം തുടരുന്ന സാഹചര്യത്തിൽ എല്ലാ സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ അടിയന്തരമായി അടച്ചിടണമെന്ന ആവശ്യവുമായി ബിജെപി. എല്ലാ സർക്കാർ – സ്വകാര്യ സ്കൂളുകൾക്കും ഇക്കാര്യത്തിൽ അടിയന്തര നിർദേശം നൽകണമെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയാണ് ആവശ്യപ്പെട്ടത്.
ന്യൂയോർക്ക് നഗരത്തിലെ വായു ഗുണനിലവാരം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്.
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് എങ്ങനെയാണ്? ഇതു സംബന്ധിച്ച് വിവിധ പഠനങ്ങളുണ്ടെങ്കിലും വായു മലിനീകരണത്തെ തുടർന്നുണ്ടാകുന്ന ശ്വാസകോശ രോഗങ്ങൾ കാരണമാണ് ലോകത്ത് കൂടുതൽ മനുഷ്യരും മരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. വായു മലിനീകരണത്തിന്റെ കാര്യത്തിൽ ഇന്ത്യയും ഒട്ടു പിന്നിലല്ല. രാജ്യതലസ്ഥാനമായ ഡൽഹി, ലോകത്തിലെ തന്നെ ഏറ്റവും വായു മലിനീകരണമുള്ള സ്ഥലങ്ങളിലൊന്നാണ്. ദീപാവലി സീസൺ കഴിഞ്ഞാൽ, ഡൽഹി ഒരു ഗ്യാസ് ചേംബറായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മോശമായി തുടരുന്നു. തുടർച്ചയായി ഒൻപതാം ദിവസവും ഗുണനിലവാര സൂചിക 360 കടന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് കർത്തവ്യ പഥിലെ AQI 391 ലെത്തി. വ്യാഴാഴ്ച 16 കാലാവസ്ഥാ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയത് 400ന് മുകളിലായിരുന്നു
ന്യൂഡൽഹി ∙ ദീപാവലി ആഘോഷം കഴിഞ്ഞതോടെ ഡൽഹിയിലെ വായുമലിനീകരണം അതിരൂക്ഷമായതിൽ സങ്കടപ്പെടുന്ന തലസ്ഥാനവാസികൾക്ക് ‘ആശ്വാസവാർത്ത’. ലോകത്തിലെ ഏറ്റവും മോശം വായുനിലവാര സൂചികയുള്ള നഗരം ഡൽഹിയല്ല; അതു പാക്കിസ്ഥാനിലാണ്. പാക്ക് നഗരമായ ലഹോറിൽ ഡൽഹിയേക്കാൾ 6 മടങ്ങ് മോശം വായുവാണ് എന്നാണു റിപ്പോർട്ട്. ലഹോറിൽ ഞായറാഴ്ച വായുഗുണനിലവാര സൂചിക (എക്യുഐ) 1,900 ആയി ഉയർന്നു, ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.
ന്യൂഡൽഹി∙ ദീപാവലിക്കു പിന്നാലെ ഡൽഹിയിലെ വായു ഗുണനിലവാരം (എക്യുഐ) 321 കടന്നു. മുൻവർഷങ്ങളിലെ ദീപാവലിക്കു തൊട്ടു പിന്നാലെയുള്ള ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും മോശം അവസ്ഥയാണിത്. 2019 (319), 2018 (281), 2022 (312), 2023 (312) എന്നിങ്ങനെയായിരുന്നു ശരാശരി എക്യുഐ. കഴിഞ്ഞ വർഷം ദീപാവലിക്കു
മുംബൈ ∙ ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് വ്യാപകമായതോടെ നഗരത്തിൽ വായുമലിനീകരണത്തോത് വീണ്ടും ഉയർന്നു. സൂചികയിൽ 314 ആണ് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും മോശം വായുനിലവാരം ഉള്ള നഗരങ്ങളിൽ ആറാം സ്ഥാനത്താണ് മുംബൈ. കാന്തിവ്ലി ബാന്ദ്ര ഈസ്റ്റ്, ബൈക്കുള, നേവിനഗർ തുടങ്ങി എല്ലായിടങ്ങളിലും മോശം
ന്യൂഡൽഹി ∙ ദീപാവലിക്കു 3 ദിവസം മാത്രം ബാക്കിനിൽക്കെ വായു ഗുണനിലവാരം (എക്യുഐ) ഇന്നലെ ‘വളരെ മോശം’ വിഭാഗത്തിലേക്ക് കൂപ്പുകുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം രാവിലെ എക്യുഐ 359 രേഖപ്പെടുത്തി. ഡൽഹി എൻസിആർ മേഖലയിലെ 40 നിരീക്ഷണ കേന്ദ്രങ്ങളിൽ 36ലും വളരെ മോശം വായുനിലവാരമാണ്
ശൈത്യകാലം ഡൽഹിക്ക് പേടി സ്വപ്നമാണ്. വായു ഗുണനിലവാര സൂചികകൾ ഏറ്റവും മോശപ്പെട്ട നിലയിൽ എത്തുന്ന സമയമാണിത്. എന്നാൽ ഇത്തവണ ശൈത്യകാലം എത്തുന്നതിന് മുൻപ് തന്നെ ഡൽഹി മലിനീകരണത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
Results 1-10 of 196