Activate your premium subscription today
കോഴിക്കോട് ∙ കേരളത്തിൽ കാട്ടാനകളുടെ അസ്വാഭാവിക മരണം വർധിക്കുന്നു. 2020നുശേഷം ഓരോ വർഷവും നൂറിലേറെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഓരോ മരണത്തെക്കുറിച്ചും വിശദപഠനം നടത്തണമെന്ന നിലപാടിലാണ് വനം വകുപ്പ്. ഇതിനായി തമിഴ്നാട് മാതൃകയിൽ എലിഫന്റ് ഡെത്ത് ഓഡിറ്റ് ഫ്രെയിംവർക്ക് വികസിപ്പിക്കണമെന്ന് ഈയിടെ പൂർത്തിയായ സെൻസസ് റിപ്പോർട്ടിലും വ്യക്തമാക്കുന്നു.
ഉള്ളിയേരി ∙ കൂനഞ്ചേരി പുതുക്കുടി മീത്തൽ അശോകൻ കിടാവിന്റെ വീട്ടുവളപ്പിലെ കിണറ്റിൽ 2 കാട്ടുപന്നികളുടെ ജഡം കണ്ടെത്തി. ഉപയോഗിക്കാത്ത കിണറ്റിൽ നിന്ന് ദുർഗന്ധം പരന്നതോടെ പരിശോധിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവയെ പുറത്തെടുത്തു മറവു ചെയ്തു. കൂനഞ്ചേരിയിലും പരിസരത്തും അടുത്തകാലത്തായി കാട്ടുപന്നി,
പൊള്ളാച്ചി ∙ ആനമല കടുവ സംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെട്ട വനപ്രദേശത്ത് ഒരാഴ്ചയ്ക്കിടെ രണ്ട് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പച്ചമല എസ്റ്റേറ്റ് ശൂടക്കാട് ഭാഗത്ത് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് കുട്ടി ആനയുടെ ജഡം കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുള്ളതായി അധികൃതർ അറിയിച്ചു. ഇതുപോലെ ആനമല വനപ്രദേശത്ത്
ഗൂഡല്ലൂർ ∙ കാട്ടുപന്നിയെ പിടികൂടാൻ വച്ച കമ്പിക്കുരുക്കിൽ പുള്ളിപ്പുലി കുരുങ്ങി. വനപാലകരെത്തി രക്ഷപ്പെടുത്തി ചികിത്സയ്ക്ക് ശേഷം വനത്തിൽ വിട്ടയയ്ക്കാനായി കൊണ്ടു പോകുന്നതിനിടയിൽ പുള്ളിപ്പുലി ചത്തു.ഊട്ടിക്കടുത്ത് തീട്ടുക്കലിലെ സ്വകാര്യ തേയില തോട്ടത്തിലെ വേലിയിലാണു കമ്പിക്കുരുക്ക് വച്ചത്. കരുക്കിൽ
ഒരു സെൽഫിക്ക് വേണ്ടി വിനോദസഞ്ചാരികൾ തിരക്കുകൂട്ടിയതിനെത്തുടർന്ന് പോണി ഇനത്തിൽപ്പെട്ട കുതിരക്കുട്ടിയ്ക്ക് ദാരുണാന്ത്യം. വെയ്ൽസിലെ തീരദേശ മേഖലയായ സ്വാൻസീയിലാണ് സംഭവം നടന്നത്. ജനിച്ച് അധികസമയം പിന്നിടാത്ത
ചിറ്റൂർ ∙ ഫാമിലെ വളർത്തുമൃഗങ്ങളെ അജ്ഞാതജീവി കടിച്ചുകൊന്ന നിലയിൽ. കണക്കമ്പാറയിലെ സ്വകാര്യ ഫാമിലാണ് പശുക്കിടാവിനെയും മുയലുകളെയും കടിച്ചു കൊന്ന നിലയിൽ കാണപ്പെട്ടത്. രാവിലെ ഫാമിന്റെ ഉടമകളാണ് വളർത്തുമൃഗങ്ങൾ ചത്തുകിടക്കുന്ന നിലയിൽ കണ്ടത്. പശുക്കിടാവിന്റെ ശരീരത്തിന്റെ ഒരുഭാഗവും മുയലുകളെ പകുതിയിലേറെയും
പെഷാവാർ∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ എട്ട് കുട്ടികളടക്കം 27 പേർ മരിച്ചു. വീടുകളുടെ മേൽക്കൂരയും ഭിത്തിയും തകർന്നാണ് കെട്ടിടങ്ങളിൽക്ക് ഇടയിൽപ്പെട്ട് ഇതിൽ 12 പേരെങ്കിലും മരിച്ചതെന്ന് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി വക്താവ് തൈമൂർ അലി ഖാൻ പറഞ്ഞു. ഖൈബർ
ന്യൂഡൽഹി ∙ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ചീറ്റകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥയില്ലെന്ന് വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് (ഡബ്ല്യു ഡബ്ല്യു എഫ്). ആവശ്യത്തിന് ഇരകളില്ലാത്തത് പ്രശ്നമാണെന്ന് ഇന്ത്യ ഘടകം സയന്റിഫിക്
മനുഷ്യരുടെ ഇടപെടലുകൾ മറ്റു ജീവജാലങ്ങൾക്ക് പലപ്പോഴും ദോഷകരമായി ഭവിക്കും. അത് അവയെ സഹായിക്കാനുള്ള ശ്രമമാണെങ്കിൽപോലും ചിലപ്പോൾ ഫലം വിപരീതമായെന്ന് വരാം. അത്തരമൊരു സംഭവമാണ് അമേരിക്കയിലെ വ്യോമിങ്ങിലുള്ള യെല്ലോസ്റ്റോൺ നാഷണൽ പാർക്കിൽ ഏതാനും ദിവസങ്ങൾക്കു മുൻപ് നടന്നത്. അപകടത്തിൽപ്പെട്ട കാട്ടുപോത്തിന്റെ
ഗുജറാത്തിലെ ഭാറുഖ് ജില്ലയിൽ മലിനജലം കുടിച്ചതിനെ തുടർന്ന് 25 ഒട്ടകങ്ങൾക്ക് ജീവൻ നഷ്ടമായി. വാഗ്ര താലൂക്കിലെ ഫാമിലെ ചെറിയ ജലാശയത്തിൽ നിന്ന് വെള്ളം കുടിച്ച ഒട്ടകങ്ങളാണ് ചത്തത്. ഒഎൻജിസി ഓയിൽ പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച മൂലമാണ് ജലാശയം മലിനമായതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ഒട്ടകങ്ങളെ സംഭവത്തെ തുടർന്ന്
Results 1-10 of 215