ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഒരു സെൽഫിക്ക് വേണ്ടി വിനോദസഞ്ചാരികൾ തിരക്കുകൂട്ടിയതിനെത്തുടർന്ന് പോണി ഇനത്തിൽപ്പെട്ട കുതിരക്കുട്ടിയ്ക്ക് ദാരുണാന്ത്യം. വെയ്ൽസിലെ തീരദേശ മേഖലയായ സ്വാൻസീയിലാണ് സംഭവം നടന്നത്. ജനിച്ച് അധികസമയം പിന്നിടാത്ത കുതിരക്കുട്ടിയെ കണ്ട് അതിനൊപ്പം സെൽഫി എടുക്കാൻ വിനോദസഞ്ചാരികൾ തിക്കും തിരക്കും കൂട്ടിയതോടെ അത് ഭയന്ന് മുനമ്പിൽ നിന്നും അബദ്ധത്തിൽ താഴേക്ക് വീണ് ജീവൻ നഷ്ടപ്പെടുകയായിരുന്നു. വിനോദസഞ്ചാരികളുടെ അശ്രദ്ധ മാത്രമാണ് കുതിരക്കുട്ടിയുടെ മരണത്തിന് കാരണമെന്ന് അതിന്റെ ഉടമയായ നിക്കി ബെയ്നോൺ പറയുന്നു.

മുനമ്പിൽ നിന്നും ഏതാനും യാർഡുകൾ അകലെ വച്ചാണ് കുതിര കുഞ്ഞിന് ജന്മം നൽകിയത്. അമ്മക്കുതിരയെയും കുഞ്ഞിനെയും ശല്യപ്പെടുത്താതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധിക്കേണ്ട ഈ സമയത്ത് വിനോദസഞ്ചാരികൾ ചിത്രങ്ങൾ പകർത്താനായി കൂട്ടമായി അവയ്ക്കരികിലേക്ക് എത്തുകയായിരുന്നു. കുഞ്ഞിനെ ഉപദ്രവിക്കാനാണ് ജനക്കൂട്ടം വരുന്നതെന്ന് കരുതിയ അമ്മക്കുതിര പാറക്കെട്ടിന്റെ അഗ്രഭാഗത്തേക്ക് നീങ്ങി രക്ഷപ്പെടാനും ശ്രമിച്ചു. എന്നാൽ വിനോദസഞ്ചാരികൾ ഇവയെ പിന്തുടർന്നുകൊണ്ടിരുന്നു.

ഒടുവിൽ മുനമ്പിൽ എത്തിയ സമയത്ത് കാലുറയ്ക്കാത്ത നിലയിലുള്ള കുതിരക്കുട്ടി താഴേക്ക് പതിക്കുകയായിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ അമ്മക്കുതിര അത് താങ്ങാനാവാതെ മാനസിക സംഘർഷത്തിലായിരുന്നു എന്നും നിക്കി പറയുന്നു. സംഭവം നടന്ന് അരമണിക്കൂറിനു ശേഷമാണ് നിക്കിക്ക് അതിനെ കണ്ടെത്താനായത്. അതീവ രോഷത്തോടെയായിരുന്നു അമ്മക്കുതിരയുടെ പെരുമാറ്റം. ഈയൊരു സംഭവം കൊണ്ടൊന്നും വിനോദസഞ്ചാരികളുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാകില്ലെന്ന് മനസ്സിലായതിനാൽ പ്രസവം അടുത്തിരിക്കുന്ന എല്ലാ പെൺ കുതിരകളെയും പുൽമേട്ടിൽ നിന്നും അദ്ദേഹം മാറ്റി നിർത്തി.

കാലങ്ങളായി പോണികളെ മേയാൻ വിടുന്ന സ്ഥലമാണ് പാറക്കെട്ടിലെ പുൽമേട്. എന്നാൽ ഏതാനും വർഷങ്ങളായി ഇവിടം സന്ദർശിക്കുന്ന ആളുകളുടെ അശ്രദ്ധ മൂലം പോണികൾക്ക് അപകടങ്ങൾ ഉണ്ടാകുന്നത് പുതിയ സംഭവം അല്ല. സന്ദർശകരുടെ വാഹനങ്ങളുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തെത്തുടർന്ന് കഴിഞ്ഞവർഷം നിക്കിക്ക് മൂന്ന് പോണികളെയാണ് നഷ്ടമായത്. പോണികളെ കാണുന്ന സഞ്ചാരികൾ അവയെ തൊട്ടു നോക്കാനും അരികിലെത്താനും എപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നാൽ അപരിചിതരായ വ്യക്തികളുടെ സാന്നിധ്യം അവയെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്.

Read Also: സ്രാവിനെ കണ്ട് ട്യൂണ മത്സ്യമെന്ന് കരുതി; യുവതിക്ക് ഇടത് കൈ നഷ്ടമായി– വിഡിയോ

ദൃശ്യങ്ങൾ കൂടുതൽ ഭംഗിയിൽ കിട്ടാനായി അവയുടെ തലയ്ക്കു തൊട്ടുമുകളിൽ കൂടുതൽ ഡ്രോൺ പറത്തുന്നതും പതിവാണ്. 100 അടി അകലത്തിൽ നിന്ന് പോലും ചിത്രമെടുക്കാനുള്ള സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിൽ പെരുമാറുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും നിക്കി പറയുന്നു. വിനോദത്തിനും ഫോട്ടോയ്ക്കും വേണ്ടി പോണികളെ സന്ദർശകർ ഉപദ്രവിക്കുന്നതു മൂലം എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അദ്ദേഹം. കുതിരക്കുട്ടി വീണു ചത്ത സംഭവം സംഭവം ശ്രദ്ധ നേടിയതിനെ തുടർന്ന് സഞ്ചാരികൾ ഓരോ സ്ഥലത്തെയും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശം നാഷനൽ ട്രസ്റ്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Content Highlights: Selfie| pony |Welsh beauty 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com