Activate your premium subscription today
കുട്ടനാട്ടിലെ പാടശേഖരങ്ങളിലും വേമ്പനാട് കായലിന്റെ അടിത്തട്ടിലും ഒരു നിധി ഒളിച്ചിരിപ്പുണ്ട്. ശതകോടികൾ വിലമതിക്കുന്ന ആ നിധിക്ക് ബ്ലൂ കാർബൺ എന്നാണു പേര്. കുട്ടനാടൻ പാടങ്ങളിലും വേമ്പനാട്ടുകായലിലും അടിഞ്ഞ എക്കലിലാണു വൻ കാർബൺ നിക്ഷേപമുള്ളത്. കാർബൺ വ്യാപാരം (കാർബൺ ട്രേഡിങ്) സംബന്ധിച്ച നിയമം പ്രാബല്യത്തിലാകുന്നതോടെ ഈ കാർബൺ ശേഖരത്തെ പണമാക്കി മാറ്റാനാകും. എങ്ങനെയാണത് സാധ്യമാകുക? കുട്ടനാടും വേമ്പനാട്ടു കായലും കാർബണിന്റെ കലവറ (കാർബൺ സിങ്ക്) ആണെന്നു രാജ്യാന്തര കായൽക്കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ പറയുന്നു. കുട്ടനാട്ടിലും വേമ്പനാട്ടുകായലിലും അടിയുന്ന എക്കലാണു കാർബൺ നിക്ഷേപത്തിനു കാരണം.
കാർബൺ മുക്ത രാജ്യമെന്ന ലക്ഷ്യത്തിലേക്ക് (നെറ്റ്സീറൊ2050) കൂടുതൽ അടുക്കുന്ന യുഎഇ, സുസ്ഥിര ഊർജ പദ്ധതികളിൽ 6 വർഷത്തിനകം 20,000 കോടി ദിർഹം നിക്ഷേപിക്കും. രാജ്യാന്തര പെട്രോളിയം പ്രദർശന, സമ്മേളനത്തിൽ ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ അൽ മസ്റൂഇയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാർബൺ ഡയോക്സൈഡിന്റെ അളവ് അന്തരീക്ഷത്തിൽ വർധിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ നേരിട്ടു ബാധിക്കുന്ന കാര്യമാണ്. ഈ വർധന ആഗോളതാപനത്തിനു വഴിവയ്ക്കുകയും അതുവഴി സമുദ്ര ജലനിരപ്പുയരാനും മറ്റു പ്രശ്നങ്ങൾക്കും വഴിയൊരുക്കും
അമ്മ മരിച്ചിട്ടു കൃത്യം ഒരു മാസം തികയുന്നു. അമ്മയെ ഓർമിക്കുമ്പോഴൊക്കെ, വീട്ടിലെ പുക പിടിച്ച അടുക്കളയും ഓർമ വരും. ഞാനും അനുജത്തി ശ്രീജയും സ്കൂളിൽ പോകുമ്പോൾ, ചൂട്ടിനു തീ പിടിപ്പിച്ച്, അതിൽനിന്നു കൊതുമ്പു വച്ച്, പിന്നെ വിറകു വച്ച് കത്തിച്ചാണ് ഉച്ചയ്ക്കുള്ള ചോറു പാകം ചെയ്തിരുന്നത്. അമ്മയ്ക്കുണ്ടായിരുന്ന ഒരു ഭാഗ്യം അച്ഛനും അടുക്കളയിൽ സഹായിക്കാനുണ്ടാവും എന്നതാണ്. മഴക്കാലമായാൽ ചൂട്ടും കൊതുമ്പും വിറകും എല്ലാം നനഞ്ഞിരിക്കും. ഇതു കത്തുമ്പോൾ അടുക്കള നിറയെ പുകയാകും. നനഞ്ഞ വിറകിൽ ഊതി തീ പിടിപ്പിക്കുന്ന അച്ഛനും പുകയിൽ നിന്നു ചുമയ്ക്കുന്ന അമ്മയും ഇന്നും വേദനയുണർത്തുന്ന ഓർമകളാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ്
പുരയിടക്കൃഷിയും പഴവർഗവൃക്ഷങ്ങളും ധാരാളമുള്ള നാടാണ് നമ്മുടെ കേരളം. റബർത്തോട്ടങ്ങളടക്കമുള്ള അഗ്രോഫോറസ്റ്ററി കൃഷിരീതിയും സജീവം. രാസവളങ്ങൾ കുറച്ചുള്ള സുസ്ഥിരകൃഷിയും കൃഷിയിലെ പാരമ്പര്യേതര ഊർജഉപയോഗവും വർധിപ്പിക്കാനായാൽ ഇന്ത്യയുടെ ആഭ്യന്തര കാർബൺ വിപണിയിൽനിന്നു വലിയ നേട്ടമുണ്ടാക്കാൻ കേരളത്തിനാകും. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന കൃഷിരീതികൾ പാലിച്ചാൽ നമ്മുടെ കർഷകർക്ക് അധികവരുമാനം നേടാം. ആലുവയിലെ സർക്കാർ കൃഷിഫാം കാർബൺ സന്തുലിത നിലയിലെത്തി. ഓരോ ജില്ലയിലും ഒരു ഫാമെങ്കിലും ഈ നിലയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. കാർബൺ വിപണി നൽകുന്ന അധികവരുമാന സാധ്യതകളെക്കുറിച്ചുള്ള പരസ്യങ്ങൾ വ്യാപകമാകുന്ന കാലമാണിത്. നേട്ടം മാത്രമല്ല; സൂക്ഷിച്ചില്ലെങ്കിൽ നഷ്ടവുമുണ്ടാകാം. അതിനു കാർബൺ വിപണി സംബന്ധിച്ചു കൃത്യമായ ധാരണകളുണ്ടാകണം.
ആഗോളതാപനത്തെപ്പറ്റി ഇന്ത്യയിലെ 91% ആളുകളും ആശങ്കപ്പെടുന്നതായി സർവേ ഫലം. കാലാവസ്ഥാ മാറ്റം ഇന്ത്യൻ മനസ്സുകളിൽ എന്ന പേരിൽ യുഎസിലെ യേൽ സർവകലാശാലയും സി വോട്ടറും ചേർന്ന് നടത്തിയ സർവേയിൽ പങ്കെടുത്ത 86 % ആളുകളും കാർബൺ പുറന്തള്ളൽ പൂർണമായും കുറയ്ക്കാനുള്ള രാജ്യത്തിന്റെ പ്രയത്നങ്ങൾക്കു പിന്തുണ പ്രകടിപ്പിച്ചു.
അബുദാബി∙ യുഎഇയുടെ പ്രഥമ ആണവോർജ പദ്ധതിയായ ബറാക ന്യൂക്ലിയർ പ്ലാന്റിന്റെ അവസാന യൂണിറ്റും പ്രവർത്തനമാരംഭിച്ചു. വൈകാതെ ദേശീയ ഗ്രിഡുമായി ബന്ധിപ്പിക്കും. ഇതോടെ അടുത്ത 60 വർഷത്തേക്ക് യുഎഇയുടെ മൊത്തം ഊർജ ഉപഭോഗത്തിന്റെ 25% ആണവോർജത്തിന് സംഭാവന ചെയ്യാനാകുമെന്ന് എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (എനെക്)
മാർത്തോമ്മാ ക്രിസ്ത്യൻ സഭയിലെ 16 ലക്ഷം അംഗങ്ങൾ ഇപ്രാവശ്യം കേവലമൊരു വലിയ നോമ്പല്ല, കാർബൺ നോമ്പാണ് നോൽക്കുന്നത്. പരിസ്ഥിതിയെ മറന്നുള്ള ആത്മീയതയ്ക്ക് പ്രസക്തിയില്ലെന്നും കേവലം മത്സ്യമാംസാദികൾ വർജ്ജിക്കുന്നതിനപ്പുറം ഓരോ വ്യക്തിയും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന
അബുദാബി ∙ കൊടുംതണുപ്പകറ്റാൻ അടച്ചിട്ട വീടിനകത്ത് വിറകു കത്തിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. നിറവും മണവുമില്ലാത്ത നിശ്ശബ്ദ കൊലയാളി എന്നറിയപ്പെടുന്ന കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നത് മരണത്തിനുവരെ കാരണമാകും. തുറസ്സായ സ്ഥലങ്ങളിൽ മാത്രമേ വിറക് കത്തിച്ച് തീ കായാൻ
ഇന്ന് ദേശീയ മലിനീകരണ നിയന്ത്രണദിനം. മലിനീകകാരണം ഒരു ആഗോള പ്രശ്നമാണ്. ലോകത്ത് എവിടെനിന്നുമുള്ള മാലിന്യ വ്യാപനം ലോകത്തെങ്ങും പ്രശ്നമുണ്ടാക്കാൻ പര്യാപ്തമായതിനാൽ ഇതൊരു വലിയ പ്രതിസന്ധിയാണ്. കഴിഞ്ഞ ദിവസം ചൈനയുടെ കിഴക്കൻഭാഗത്തു നിന്നുള്ള
Results 1-10 of 61