Activate your premium subscription today
കൂരാച്ചുണ്ട് ∙ പഞ്ചായത്തിൽ നാലാം വാർഡിലെ കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിൽ ജലസ്രോതസ്സുകൾ വറ്റി, ജലക്ഷാമം രൂക്ഷം. കോളനി നിവാസികൾ ആശ്രയിച്ചിരുന്ന അമ്പലക്കുന്ന് തോട് വറ്റിയതോടെ നീരുറവയിൽ പൈപ്പിട്ടാണ് ഇപ്പോൾ നാമമാത്രമായ വെള്ളം ലഭിക്കുന്നത്. നീരുറവയും വറ്റാറായ നിലയിലാണ്. ഇലകൾ ഉൾപ്പെടെ വീണ് നീരുറവ
ബാലുശ്ശേരി ∙ മലയോര മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. തലയാട്, മണിച്ചേരി, മങ്കയം, വയലട, കുറുമ്പൊയിൽ, കണ്ണാടിപ്പൊയിൽ ഭാഗങ്ങളിലെ സ്വാഭാവിക ജലസ്രോതസ്സുകൾ മിക്കതും വറ്റിയതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.ജല ജീവൻ പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചെങ്കിലും കുടിവെള്ള വിതരണം തുടങ്ങിയിട്ടില്ല. ബ്ലോക്ക്
കൊയിലാണ്ടി∙ വേനൽച്ചൂട് കനത്തതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പണിയില്ലാതെ വറുതിയിൽ. മാസങ്ങളായി കടലിൽ വള്ളം ഇറക്കാത്തതിനാൽ കടലോരം പട്ടിണിയിലേക്ക് നീങ്ങുകയാണ്. കൊയിലാണ്ടി ഹാർബറിൽ 75 വലിയ വള്ളങ്ങൾ കടലിൽ പോകാറുണ്ടായിരുന്നു. ശക്തമായ ചൂട് കാരണം മീൻ ഇല്ലാതായതോടെ ഈ വള്ളങ്ങളെല്ലാം തീരത്ത്
കോടഞ്ചേരി∙ വേനൽ കനത്തതോടെ പഞ്ചായത്തിലെ കൂരോട്ടുപാറ ജലവിതരണ പദ്ധതിയുടെ പ്രവർത്തനം നിലച്ചു. കൂരോട്ടുപാറ തോട്ടിലെ ജലസ്രോതസ്സുകൾ വറ്റി വരണ്ടു. കേരള ജല അതോറിറ്റി നിർമിച്ച കോൺക്രീറ്റ് തടയണയിൽ വെള്ളം ഇല്ലാതായി. പദ്ധതി പൂർണമായും പ്രവർത്തനരഹിതമായിക്കുകയാണ്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ
തിരുവമ്പാടി∙ മലയോരത്ത് വരൾച്ച രൂക്ഷമായതോടെ കൃഷിമേഖല വൻ പ്രതിസന്ധിയിൽ. മിക്ക നേന്ത്രവാഴത്തോട്ടങ്ങളും കനത്ത ചൂടിൽ നിലം പൊത്തുകയാണ്. കുലച്ച വാഴകളാണ് ഒടിഞ്ഞു വീഴുന്നത്. ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് കൃഷി നടത്തിയവർ ഇതോടെ വൻ പ്രതിസന്ധിയിലായി. നനയ്ക്കാൻ സൗകര്യം ഇല്ലാത്ത തോട്ടങ്ങളെയാണ് വരൾച്ച കൂടുതലായി
വടകര ∙ ജലസംരക്ഷണത്തിന്റെ മാതൃകയായി റെയിൽവേ സ്റ്റേഷനിലെ കുളം.ആവിയന്ത്രം ഓടാൻ തുടങ്ങിയ കാലം മുതൽ എൻജിൻ തണുപ്പിക്കാൻ വെള്ളം നൽകിയിരുന്ന ജലസംഭരണി ഈ കൊടും വേനലിലും ജല സമൃദ്ധം.അടിയിൽ 2 കിണറും അതിനു മുകളിൽ കുളവും പോലെയാണു ഘടന.ഏറെക്കാലമായി കാടുമൂടി വെള്ളം മലിനമായിക്കിടന്ന കുളം വൃത്തിയാക്കിയ ശേഷം, അമൃത്
തിരുവമ്പാടി∙ വരൾച്ച രൂക്ഷമായതോടെ പഞ്ചായത്തിന്റെ ജലവിതരണ വാഹനം കാത്തു നിൽക്കുകയാണ് ജനങ്ങൾ.ജലനിധി പദ്ധതിയുടെ സ്രോതസ്സുകൾ വറ്റിയതാണ് ജലക്ഷാമത്തിനു കാരണം.തൊണ്ടിമ്മൽ, ചാലിത്തൊടിക, മാഞ്ചാലിൽ, ഭഗവതിത്തോട്ടം, തമ്പുരാട്ടിപടി, പാലക്കടവ് ,ചെമ്രദായിപ്പാറ, പാമ്പിഴഞ്ഞപാറ, നെല്ലാനിച്ചാൽ, തമ്പലമണ്ണ, ഓളിയ്ക്കൽ
ചക്കിട്ടപാറ ∙ വേനൽ ശക്തമായതോടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമിൽ ജലനിരപ്പു താഴുന്നു. ഇന്നലെ ഡാമിലെ ജലനിരപ്പ് 37.74 മീറ്റർ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 2.09 മീറ്റർ ജലം ഇത്തവണ കൂടുതലുണ്ട്. 42.70 മീറ്ററാണ് ഡാമിലെ പരമാവധി ജലനിരപ്പ്. 105.686 മില്യൻ ക്യുബിക് മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 62.919
കൂരാച്ചുണ്ട് ∙ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ഉരക്കുഴി –കരിയാത്തുംപാറ പുഴ വറ്റി തുടങ്ങിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി.ഉരക്കുഴി മേഖലയിൽ നിന്ന് ആരംഭിച്ച് കരിയാത്തുംപാറയിൽ പെരുവണ്ണാമൂഴി റിസർവോയറിൽ എത്തിച്ചേരുന്ന പുഴയിലെ വെള്ളം പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക് ഉപകാരപ്രദമായിരുന്നു. ഡാം മേഖലയിലെ
ചക്കിട്ടപാറ∙ പൂഴിത്തോട്ടിലെ പ്രധാന ജലസ്രോതസ്സായ ഇല്ലിയാനിപ്പുഴ വേനൽ കടുത്തതോടെ വറ്റിവരളുന്നു. ശുദ്ധജലക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക. എസ്എൻഡിപി പ്രദേശത്ത് നിന്ന് ആരംഭിക്കുന്ന 2 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഇല്ലിയാനിപ്പുഴ കടന്തറപ്പുഴയിലാണ് എത്തിച്ചേരുന്നത്.വെള്ളത്തിന്റെ ഒഴുക്ക് നിലച്ചിരിക്കുകയാണ്.
Results 1-10 of 32