Activate your premium subscription today
റായ്പുർ∙ ഛത്തീസ്ഗഡിലെ മുൻഗെലിയിൽ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ പറത്തിയ പ്രാവ് നിലത്തുവീണു. സംഭവത്തിന്റെ വിഡിയോ പ്രചരിച്ചതിനെ തുടർന്ന് വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്.
മട്ടാഞ്ചേരി∙ മത്സരക്കാലം എത്തിയതോടെ ആകാശത്ത് മണിക്കൂറുകളോളം വട്ടമിട്ട് പറക്കുകയാണ് മത്സര പ്രാവുകൾ. മഴയും വെയിലും കണക്കിലെടുക്കാതെയാണ് പറക്കൽ. കൊച്ചിയിലെ പറവ സ്നേഹികളെ സംബന്ധിച്ച് പ്രാവ് പറത്തൽ മത്സരം വെറും കൗതുകമല്ല, ആവേശമാണ്. കൊച്ചിക്കാരുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായി പ്രാവ് പറത്തൽ മാറിയിട്ട്
കുറ്റൂർ ∙ സമയം ഇന്നലെ രാവിലെ 10.45. സ്ഥലം എംസി റോഡിൽ തിരുവല്ലയ്ക്കും ചെങ്ങന്നൂരിനും മധ്യേ കുറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിനു മുൻവശം. കാസർകോട് നിന്നു തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കാസർകോട് സ്വദേശി റഫീക്ക് ഓടിച്ചിരുന്ന ബെൻസ് കാർ എത്തുന്നു. ഒരു കുഞ്ഞുപ്രാവ് റോഡിന് കുറുകെ നടക്കുന്നു. അതിന്റെ ജീവൻ
പക്ഷികൾക്ക് തീറ്റകൊടുത്തതിന്റെ പേരിൽ 97കാരിക്ക് യുകെ കൗൺസിൽ 10,000 രൂപ പിഴ ചുമത്തി. സംഗീത അധ്യാപികയായിരുന്ന ആൻ സീഗോയ്ക്കെതിരെയാണ് നടപടി. പക്ഷികൾക്ക് തീറ്റകൊടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അയൽവാസികളുടെ പരാതിയിലാണ് നടപടി.
ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് പറന്നുയർന്ന് താജ് ഹോട്ടലിനു മുകളിലൂടെ വട്ടമിട്ട് മറയുന്ന പ്രാവുകൾ ബോളിവുഡ് സിനിമകളിലെയും മുംബൈ പ്രമേയമാകുന്ന ചിത്രങ്ങളിലെയും പതിവുകാഴ്ചയാണ്. പ്രാവുകളെയും അവയ്ക്ക് തീറ്റകൊടുക്കുന്നവരെയും മഹാനഗരത്തിന്റെ എല്ലാ കോണുകളിലും കാണാം. അതിനിടയിൽനിന്ന് ‘ചാരപ്പക്ഷി’യെന്ന് സംശയിച്ച് ഒരു പ്രാവിനെ കസ്റ്റഡിയിലെടുക്കുക, മാസങ്ങളെടുത്ത് വിശദമായ അന്വേഷണം നടത്തുക, ഒടുവിൽ വിട്ടയയ്ക്കുക... കഥയായി തോന്നുന്നുണ്ടോ? എന്നാൽ, കഥയല്ല. 2024 ജനുവരി അവസാനവാരം പരേലിലെ ദിൻഷാ പെറ്റിറ്റ് മൃഗാശുപത്രിയിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പ്രാവ് ഉൾപ്പെട്ട വിചിത്രമായ കേസാണിത്. ചൈനീസ് ചാരപ്പക്ഷിയെന്ന സംശയത്തിൽ ചെമ്പൂർ പൊലീസ് 2023 മേയിലാണ് പ്രാവിനെ കസ്റ്റഡിയിലെടുക്കുന്നത്. രഹസ്യം ചോർത്താനെത്തിയ ‘ചാരനെ’ന്ന സംശയത്തിൽ തടവിൽ പാർപ്പിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് പ്രാവ് ‘നിരപരാധി’യാണെന്നു കണ്ടെത്തിയത്. നാമെല്ലാം കൗതുകത്തോടെ നോക്കുന്ന പ്രാവിന്റെയുള്ളിൽ ഒരു ‘ചാരൻ’ ഒളിച്ചിരിപ്പുണ്ടോ? അത് നമ്മുടെ രാജ്യത്തുനിന്ന് എന്തു രഹസ്യമാണു ചോർത്തുന്നത്?
മുംബൈ∙ ചാരപ്രവർത്തനത്തിനായി എത്തിയതെന്നു കരുതി പൊലീസ് എട്ടു മാസത്തോളം കസ്റ്റഡിയിൽ സൂക്ഷിച്ച പ്രാവിനെ തുറന്നുവിട്ടു. എട്ടു മാസത്തോളം നീണ്ട അന്വേഷണത്തിനു പിന്നാലെയാണു പ്രാവിനെ തുറന്നുവിട്ടത്. ചിറകിൽ ചൈനീസ് ലിപിക്ക് സമാനമായ ഒരു സന്ദേശവുമായി പ്രാവിനെ മുംബൈയിലെ ഒരു തുറമുഖത്താണു കണ്ടെത്തിയത്. പിന്നാലെ ചാരപ്രവർത്തനത്തിനു കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാക്കിയതിനു പിന്നാലെ, ചുമത്തിയ കുറ്റം ഒഴിവാക്കി.
മനുഷ്യരുമായി സഹവസിക്കുന്ന പക്ഷികളിലൊന്നാണ് പ്രാവുകള്‍. നമ്മുടെ വീടുകളിലും ഓഫീസ് കെട്ടിടങ്ങളിലുമൊക്കെ പ്രാവുകള്‍ കൂട്ടമായി വന്ന് കൂട് കൂട്ടാറുമുണ്ട്. എന്നാല്‍ പ്രാവുകളുടെ സാമീപ്യം ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പെടെ പല പ്രശ്നങ്ങള്‍ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രാവുകളുടെ
കൂട്ടമായി പറന്നിറങ്ങിയ പ്രാവുകൾക്കിടയിൽ തികച്ചും വ്യത്യസ്തമായ രീതിയിൽ ശരീരമാകെ പിങ്ക് നിറമുള്ള ഒന്നിനെ കണ്ടതിന്റെ ആശ്ചര്യത്തിലാണ് യുകെയിലെ മാഞ്ചസ്റ്ററിലുള്ള ജനങ്ങൾ. ബറി ടൗൺ സെന്ററിലാണ് തലയിലും വാലിലുമെല്ലാം പിങ്ക് നിറവുമായി പ്രാവ് വന്നിറങ്ങിയത്.
കാക്കനാട്∙ കലക്ടറേറ്റ് ജംക്ഷനിൽ 30 അടി ഉയരത്തിൽ മരക്കൊമ്പിലെ നൂലിൽ കുരുങ്ങിയ പ്രാവിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് നൂലിൽ കുരുങ്ങി പിടയുന്ന പ്രാവിനെ കണ്ട സമീപത്തെ വ്യാപാരികളാണ് അഗ്നിരക്ഷാ സേനയെ അറിയിച്ചത്. ഫയർ എൻജിനു മുകളിൽ ഏണി ഉയർത്തിയായിരുന്നു രക്ഷാപ്രവർത്തനം. അസിസ്റ്റന്റ്
മട്ടാഞ്ചേരി∙ പട്ടത്തിന്റെ ചരടിൽ കുടുങ്ങി കിടന്ന പ്രാവിനെയും 2 പരുന്തുകളെയും രക്ഷിക്കാൻ സുമനസ്സുകളെത്തി. സൗത്ത് ബീച്ചിൽ ആൽ മരത്തിലും ഹൈമാസ്റ്റ് ലൈറ്റിന്റെ പോസ്റ്റിലുമായി തങ്ങി കിടന്നിരുന്ന പട്ടത്തിന്റെ ചരടിലാണ് പ്രാവ് കുടുങ്ങിയത്. നാട്ടുകാർ അഗ്നിരക്ഷാ സേനാംഗങ്ങളെ വിവരം അറിയിച്ചു. അതുവഴി എത്തിയ പട്രോളിങ് വാഹനത്തിലെ പൊലീസുകാരായ എസ്.നിയാസ്, കെ.ഡി. അഭിലാഷ് എന്നിവർ ചേർന്ന് രക്ഷപ്പെടുത്തി....
Results 1-10 of 33