2020 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്തെ കർഷകർ നടത്തുന്ന പ്രതിഷേധം. പ്രതിപക്ഷത്തിന്റെ പ്രതിഷേധം മറികടന്നാണ് രാജ്യസഭയിലും ലോക്സഭയിലും മൂന്നു ബില്ലുകൾ സർക്കാർ പാസാക്കിയത്. തുടർന്ന് രാഷ്ട്രപതി ഒപ്പിട്ടതോടെ അത് നിയമമായി. മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം അരങ്ങേറുന്നത്.